എണ്ണച്ചായ ചിത്രകല
ഉണങ്ങുന്ന എണ്ണയിൽ ചാലിച്ച നിറങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്ന രീതിയാണ് എണ്ണച്ചായ ചിത്രകല. സാധാരണ ഉപയോഗിക്കുന്ന ഉണങ്ങുന്ന എണ്ണകളാണ്, ലിൻസീഡ് എണ്ണ, പോപ്പിച്ചെടിയുടെ എണ്ണ. വാൾനട്ട് എണ്ണ, സാഫ്ലൊവെർ എണ്ണ എന്നിവ. വ്യത്യസ്തമായ എണ്ണകൾ എണ്ണച്ചായത്തിനു മഞ്ഞ നിറക്കുറവ്, വിവിധ ഉണങ്ങൽ സമയങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഗുണങ്ങൾ നൽകുന്നു. പെയിന്റുകളുടെ തിളക്കം അവയിലടങ്ങിയ എണ്ണകളുടെ ഗുണമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ഒരു കലാകാരൻ ആവശ്യമായ എഫെൿറ്റ് ലഭിക്കാനായി ഒരു ചിത്രത്തിൽ തന്നെ വിവിധയിനം എണ്ണകൾ ആവശ്യാനുസരണം ഉപയോഗിക്കേണ്ടിവരുന്നു. ഉപയോഗിക്കുന്ന മാധ്യമത്തിനനുസരിച്ച് വിവിധ നിറങ്ങൾ വ്യത്യസ്ത യോജിപ്പു കാണിക്കുന്നു. നിറങ്ങൾ റെസിനുകളുമായി ചേർത്ത് തിളപ്പിച്ച് വാർണീഷ് നിർമ്മിക്കുന്നു. ഇത് തിളക്കത്തിനും കാരണമാകുന്നു. അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ബുദ്ധമതക്കാരായ ഇന്ത്യക്കാരും ചൈനക്കാരുമായ ചിത്രകാരന്മാരാണ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ആദ്യമായി എണ്ണച്ചായ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചത്.[1] പക്ഷെ, ഇതിനു 15ആം നൂറ്റാണ്ടുവരെ പ്രചാരണം ലഭിച്ചില്ല. മധ്യകാലഘട്ടമായപ്പോഴേയ്ക്കും പാശ്ചാത്യരാജ്യങ്ങളിലേയ്ക്ക് ഐ വിദ്യ എത്തിപ്പെട്ടു. ഉത്തര യൂറോപ്പിലെ ആദ്യകാല നെതെർലാന്റിയം ചിത്രരചനയിൽ ഇതുപയോഗിക്കാൻ ആരംഭിച്ചു. നവോത്ഥാനകാലഘട്ടത്തിൽ യൂറോപ്പിലാകമാനം ചിത്രകലയിൽ മാറ്റങ്ങളുണ്ടായി. അന്നു യൂറോപ്പിൽ പ്രചാരമുണ്ടായിരുന്ന ടെമ്പറാ ചിത്രകലയെ പൂർണ്ണമാായി എണ്ണച്ചായാ ചിത്രകല കീഴടക്കി. അടുത്ത കാലത്തായി ജലവുമായി കൂട്ടിക്കലർത്താൻ കഴിയുന്ന എണ്ണച്ചായങ്ങൾ പ്രചുരപ്രചാരമായിക്കഴിഞ്ഞു. ഇതു പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എണ്ണകളെ മറ്റാനിടയാക്കിവരുന്നു. ഇത്തരം ജലത്തിൽ ലയിക്കുന്ന എണ്ണച്ചായങ്ങളിൽ ഒരു തരം എമൽസിഫൈയർ അടങ്ങിയിട്ടുണ്ട്. ഇതു ജലം ചേർക്കുമ്പോൾ അവ കട്ടികുറഞ്ഞ് ജലത്തിൽ ലയിക്കാൻ സഹായിക്കുന്നു. അയതിനാൽ 1 മുതൽ 3 ദിവസത്തിനകം ചിത്രം ഉണങ്ങാൻ സഹായിക്കുന്നു. എന്നാൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന എണ്ണകൾ 1 മുതൽ 3 ആഴ്ച്ചകൾ കൊണ്ടേ ഉണങ്ങൂ.
സങ്കേതങ്ങൾ (Techniques)
തിരുത്തുകപരമ്പരാഗത എണ്ണച്ചായചിത്രകലാ സങ്കേതത്തിൽ ചിത്രകാരൻ ചാർക്കോൾ കൊണ്ടോ നേർപ്പിച്ച നിറം കൊണ്ടോ കാൻവാസിൽ സ്കെച്ച് ചെയ്താണ് വര തുടങ്ങുന്നത്. ചായങ്ങൾ ലിൻസീഡ് എണ്ണയിൽ ആണു സാധാാരണ എണ്ണച്ചായങ്ങൾ കലക്കുന്നത്. മിനെരൽ സ്പിർറ്റുകളോ മറ്റോ ഉപയോഗിച്ചുള്ള തിന്നറും തയ്യാറാക്കേണ്ടതുണ്ട്. ഇതുപയോഗിച്ചുവേണം ഈ ചായക്കൂട്ട് നേർപ്പിക്കാനും ബ്രഷുകൾ വൃത്തിയാക്കാനും. ഇവ വേഗത്തിലോ സാവധാനത്തിലോ ആവാം ഉണങ്ങുന്നത്. എണ്ണച്ചായം ഒരു പ്രതലത്തിൽ പല അട്ടികളായി ഒന്നിനുമുകളിൽ മറ്റൊന്നായാണു തേച്ചുപിടിപ്പിക്കുന്നത്. ഓരോ അടുക്കിനും മുകളിലായി തേക്കുന്ന ചായത്തിന്റെ പാളിയിൽ അടിയിലുള്ളതിനേക്കാൾ കൂടുതൽ എണ്ണ ചേർത്തിരിക്കും. ഇതു ശരിയായ വിധം ഉണങ്ങുന്നതുനു സഹായിക്കും. ഓരോ പുതുതായി തേച്ചുപിടിപ്പിക്കുന്ന പാളിയിലും എണ്ണയുടെ അളവു കുറവാണെങ്കിൽ, അവസാന ചിത്രത്തിൽ പൊട്ടൽ വീഴുകയും പാളികളായി ഇളകിപ്പോകുകയും ചെയ്യും. എന്നാൽ മുകളിൽ പറഞ്ഞ രീതി അവലംബിച്ചാലും ചിത്രം നിലനിൽക്കണമെന്നില്ല. ഈ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന എണ്ണകളുടെ ഗുണവും തരവും അനുസരിച്ചിരിക്കും അതിന്റെ ഗുണനിലവാരം. എണ്ണച്ചായചിത്രനിർമ്മാണത്തിൻ ചൂടാക്കാത്ത മെഴുക്, റെസിനുകൾ, വാർണീഷുകൾ തുടങ്ങി മറ്റനേകം മാധ്യമങ്ങളും ഉപയോഗിച്ചുവരുന്നു. ഇത്തരം മറ്റു മാധ്യമങ്ങൾ
ചരിത്രം
തിരുത്തുകഅഫ്ഗാനിസ്താനിലാണ് യൂറോപ്പിനേക്കാൾ മുൻപ് എണ്ണച്ഛായ ചിത്രരചന ആരംഭിച്ചത് എന്നതിന് തെളിവുണ്ട്. യൂറോപ്പിൽ ടെമ്പറ രീതിയിലുള്ള ചിത്ര രചന സ്വതന്ത്രമായി കണ്ടുപിടിച്ചതാണത്രെ.
ചിത്രം വരയ്ക്കാൻ ആവശ്യമായ ചേരുവകൾ
തിരുത്തുകനാരുവിളയായ ഫ്ലാക്സ് വിത്തുകളിൽ നിന്നും ലിൻസീഡ് എണ്ണ. എണ്ണച്ഛായ ചിത്രകലയ്ക്കുള്ള ലിനനും ഈ ഫ്ലാക്സ് ചെടിയിൽ നിന്നുമാണ് ലഭിക്കുന്നത്.