മാരാർ

കേരളത്തിലെ ക്ഷേത്ര സംഗീതജ്ഞർ

അമ്പലവാസികളിൽ പെടുന്ന ഒരു ജാതിയാണ് മാരാർ. ഇവർ അന്തരാളജാതിക്കാരാണ്. ക്ഷേത്ര അടിയന്തര വാദ്യോപകരണ പ്രയോഗം ആണ് കുലത്തൊഴിൽ.

പാണി, കോണി, നടുമുറ്റം, തിരുമുറ്റം, സോപാനം, ശ്മാശാനം തുടങ്ങി ആറ് സ്ഥാനങ്ങളിൽ മുന്ഗണന ഉള്ളതുകൊണ്ടാണ് മാരാർ എന്ന സ്ഥാനത്തിൽ ഇവർ അറിയപ്പെടുന്നത്. അമ്പലത്തിൽ പാണി കൊട്ടാനും കലശത്തിനു കോണി ചെയ്യാനും അമ്പലങ്ങളിലെ നടുമുറ്റവും തിരുമുറ്റവും അടിച്ചു തെളിക്കാനും സോപാനപ്പടിയുടെ അരികെ നിന്നു ഇടയ്ക്ക കൊട്ടി പാടാനും മാരാർക്ക് ആണ് അവകാശം. ശ്മശാനത്തിൽ പോയി കഴിഞ്ഞാൽ ഒന്നു കുളിച്ചാൽ മാരാർ ശുദ്ധമാവും. വേറെ ശുദ്ധികർമ്മങ്ങൾ ഒന്നും ഇല്ലാതെ തന്നെ അമ്പലത്തിൽ പ്രവേശിക്കാം. ഈ ആറ് സ്ഥാനങ്ങളിൽ മാരാർക്ക് മാത്രമാണ് അവകാശം ഉള്ളത്.

കൂടാതെ കഴകം ചെയ്യുന്നവരും, ക്ഷേത്ര അവകാശികൾ ആയിട്ടുള്ളവരും ഉണ്ട്.

മാരാർ സ്ത്രീകളുടെ പേരിനൊപ്പം മാരാസ്യാർ എന്ന സ്ഥാനപ്പേരുകൾ ഉപയോഗിക്കാറുണ്ട്.


ഇവരുടെ ഗൃഹത്തിന് മാരാത്ത് എന്നാണ് പറയാറ്.

മാരാർ സമുദായ സംഘടനയാണ് അഖില കേരള മാരാർ ക്ഷേമ സഭ.

പ്രശസ്തരായ മാരാർ സമുദായ അംഗങ്ങൾതിരുത്തുക


ആചാരങ്ങൾതിരുത്തുക

മാരാർ ക്ഷേമ സഭതിരുത്തുക

1984 ൽ തൃശ്ശൂരിൽ ഏതാനും മാരാർ സമുദായ അംഗങ്ങൾ ചേർന്ന് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും തുടർന്ന് 1985 ജൂലൈ മാസത്തിൽ അഖില കേരള മാരാർ ക്ഷേമ സഭ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. എൻ.ഇ ബാലകൃഷ്ണ മാരാർ പ്രസിഡന്റും ടി.എം.രാമൻകുട്ടി മാരാർ ജനറൽസെക്രട്ടറി യും എം അച്യുതമാരാർ ഖജാൻജി യായുമുളള കമ്മിറ്റി നിലവിൽ വന്നു ക്ഷേമ സഭയുടെ ഇപ്പോഴത്തെ ആസ്ഥാനം തൃശ്ശൂർ ചെമ്പൂക്കാവിലാണ്....

മാരാർ ക്ഷേമ സഭയുടെ മുഖപത്രമാണ് സോപാനധ്വനി മാസിക.

"https://ml.wikipedia.org/w/index.php?title=മാരാർ&oldid=3720426" എന്ന താളിൽനിന്ന് ശേഖരിച്ചത്