കെ.ജി. മാരാർ
കെ. ഗോവിന്ദ മാരാർ (1934 സെപ്റ്റംബർ 17 - 1995 ഏപ്രിൽ 25) കേരളത്തിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്നു. [1]
കെ.ജി. മാരാർ | |
---|---|
![]() കെ.ജി. മാരാർ (ജന്മഭൂമിയിൽ നിന്നെടുത്ത ചിത്രം) | |
ഭാരതീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി, കേരളം. | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കേരളം, ഇൻഡ്യ | സെപ്റ്റംബർ 17, 1934
മരണം | 25 ഏപ്രിൽ 1995 | (പ്രായം 60)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
ജീവിതരേഖതിരുത്തുക
നാരായണ മാരാർ, നാരായണി മാരസ്യാർ എന്നിവരുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഇദ്ദേഹം. വളരെ ദരിദ്രമായ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായി പത്തു വർഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജനസംഘത്തിന്റെ പ്രവർത്തനത്തിനായി ഇദ്ദേഹം ജോലി ഉപേക്ഷിക്കുകയായിരുന്നു. [2]
രാഷ്ട്രീയജീവിതംതിരുത്തുക
വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ഇദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായി. 1956-ൽ പയ്യന്നൂരിൽ ഇദ്ദേഹം ആർ.എസ്.എസ്. ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു. [2][3]
1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി ഇദ്ദേഹം പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 1991-ലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ 1000 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
തന്റെ രാഷ്ട്രീയജീവിതത്തിൽ ഇദ്ദേഹം ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്[2].
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1991 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | മുസ്ലീം ലീഗ്, യു.ഡി.എഫ് | കെ.ജി. മാരാർ | ബി.ജെ.പി. |
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-10.
- ↑ 2.0 2.1 2.2 കെ, കുഞ്ഞിക്കണ്ണൻ. "ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപം". ജന്മഭൂമി. മൂലതാളിൽ നിന്നും 2013-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മാർച്ച് 2013.
- ↑ "മനുഷ്യപ്പറ്റിന്റെ പര്യായം". ജന്മഭൂമി. 25 ഏപ്രിൽ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ഏപ്രിൽ 2014.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.niyamasabha.org
Persondata | |
---|---|
NAME | Marar, K. G. |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 17 September 1934 |
PLACE OF BIRTH | Kerala, India |
DATE OF DEATH | 25 April 1995 |
PLACE OF DEATH |