അക്ഷരം ഉച്ചരിക്കാൻ വേണ്ടുന്ന സമയത്തെ മാത്ര എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടുമാത്രയുമാണ് ന‍ൽകുന്നത്. സംസ്‌കൃത പാണിനി ഗ്രന്ഥത്തിലാണ് ഇത്തരത്തിൽ ആദ്യമായി മാത്രയേ വേർതിരിച്ചു കണ്ടിട്ടുള്ളത്. സംസ്കൃതത്തിൽ പ്ലൂതം എന്നൊരു മാത്ര കൂടി നിലനിൽക്കുന്നുണ്ട്.

ഹ്രസ്വസ്വരം അഥവാ ലഘു ഉച്ചരിക്കുവാൻ എന്നത് ഒരു മാത്ര മാത്രം അടങ്ങുന്ന കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളെയാണ്. ഉദാഹരണം: , വാക്യത്തിൽ : സീത,ഗീത

ദീർഘസ്വരം അഥവാ ഗുരു എന്നത് ഉച്ചരിക്കുവാൻ രണ്ട്മാത്രകൾ ആവശ്യമായ കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളാണ്. ഉദാഹരണം: , വാക്യത്തിൽ സീതെ, ഗീതെ എന്ന് അല്പം നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം

പൣത അഥവാ പ്ലൂതം എന്നത് ഉച്ചരിക്കുവാൻ മൂന്ന് മാത്രകൾ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ മാത്രകൾ ആവശ്യമായ കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളാണ്. ഉദാഹരണം: , വാക്യത്തിൽ സീതേ, ഗീതേ എന്ന് കുറച്ചു കൂടി നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം

"https://ml.wikipedia.org/w/index.php?title=മാത്ര_(വ്യാകരണം)&oldid=3943988" എന്ന താളിൽനിന്ന് ശേഖരിച്ചത്