കെ.ജെ. ആന്റണി
ഒരു മലയാള നാടകനടനാണ് കെ.ജെ. ആന്റണി.
1950-ൽ ബാലനടനായി നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. അമേച്വർ നാടക വേദിയുടെ ഭാഗമായി മാറിയ ഇദ്ദേഹം കൊച്ചിൻ കലാകേന്ദ്ര എന്ന പേരിൽ സ്വന്തമായി ഒരു നാടകസമിതി ഉണ്ടാക്കി 25-ൽ പരം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു.[1] നാടകവേദിയിൽ വച്ച് പരിചയപ്പെട്ട ലീനയെ വിവാഹം ചെയ്തു.
മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
അവലംബം തിരുത്തുക
- ↑ "മഹേഷിന്റെ ചാച്ചനും ജിംസിയുടെ അമ്മച്ചിയും". മനോരമ ഓൺലൈൻ. Archived from the original on 2016-02-14. ശേഖരിച്ചത് 2016 ഫെബ്രുവരി 14.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)