മഹാത്മാഗാന്ധി പാർക്ക്, കൊല്ലം

കൊല്ലം കടല്‍പ്പുറത്തോടു ചേര്‍ന്നുള്ള പാര്‍ക്ക്

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്.[1] കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.

മഹാത്മാഗാന്ധി പാർക്ക്, കൊല്ലം
എം.ജി. പാർക്ക്, കൊല്ലം
മഹാത്മാഗാന്ധി പാർക്കിന്റെ കവാടം
Map
തരംPublic park
സ്ഥാനംകൊല്ലം ബീച്ചിനു സമീപം
Nearest cityകൊല്ലം,  ഇന്ത്യ
Coordinates8°52′29″N 76°35′36″E / 8.874601°N 76.593326°E / 8.874601; 76.593326
Openedജനുവരി 1, 1967 (1967 -01-01)
Statusപ്രവർത്തിക്കുന്നു.
Public transit accessകൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ Bus interchange - 3.0 കി.മീ.,
കൊല്ലം റെയിൽവേസ്റ്റേഷൻ Mainline rail interchange - 2.3 കി.മീ.,
കൊല്ലം ബോട്ടുജെട്ടി ferry/water interchange - 3.0 കി.മീ.
റോഡുവഴിതീരദേശ റോഡ്

ചരിത്രം തിരുത്തുക

 
പാർക്കിലുള്ള മഹാത്മാഗാന്ധി പ്രതിമ

മഹാത്മാഗാന്ധിയുടെ പേര് നൽകിയിരിക്കുന്ന ഈ പാർക്ക് 1967 ജനുവരി 1-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏതാനും വർഷങ്ങൾക്കുശേഷം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം മൂലം പാർക്കിന്റെ പല ഭാഗങ്ങളും നശിച്ചു. 2010-ൽ കൊല്ലം കോർപ്പറേഷൻ എം.ജി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതല റൂറൽ ടൂറിസം ഡെവലപ്മെന്റ് കമ്പനി (RUTODEC) എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.[2] കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2017 ജൂൺ 29-ന് പാർക്കിന്റെ പ്രവർത്തനം കോർപ്പറേഷൻ ഏറ്റെടുത്തു.[3] വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ആധുനികീകരിച്ച പാർക്ക് കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ആകർഷണങ്ങൾ തിരുത്തുക

എത്തിച്ചേരുവാൻ തിരുത്തുക

ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡുവഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ മഹാത്മാഗാന്ധി പാർക്കിലെത്തിച്ചേരാം. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പീരങ്കി മൈതാനത്തിനു മുമ്പിലുള്ള റെയിൽവേ മേൽപ്പാലം വഴി കൊച്ചുപിലാംമൂടിലൂടെയും പാർക്കിലെത്താം.

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Kollam district - Official Website". Kollam District. Retrieved 31 March 2015.
  2. "City Development Plan for Kollam, 2041" (PDF). Kollam Municipal Corporation. Archived from the original (PDF) on 2014-12-29. Retrieved 31 March 2015.
  3. "കൊല്ലം ബീച്ചിലെ പാർക്ക് കോർപ്പറേഷൻ ഏറ്റെടുത്തു". മലയാള മനോരമ. 2017-06-30. Archived from the original on 2017-10-21. Retrieved 2017-10-21.
  4. "Mayor to inaugurate spruced up MG Park". The Hindu. Retrieved 31 March 2015.
  5. "The Beach Orchid wins Management Association Award". Express TravelWorld. Archived from the original on 2015-04-02. Retrieved 31 March 2015.

പുറംകണ്ണികൾ തിരുത്തുക