ശില്പം
കലാപരമായി നിർമ്മിക്കപ്പെട്ട വസ്തുവാണ് ശില്പം. ത്രിമാനരൂപമാണ് ഇവയ്ക്കുണ്ടാവുക.
നിർമ്മാണ വസ്തുക്കൾതിരുത്തുക
കല്ല്, മണ്ണ്, മരം, ലോഹം, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങി ഏത് വസ്തുവും ശില്പനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. നിർമ്മാണവസ്തുവിന്റെ സവിശേഷത ശില്പത്തിന്റെ ആയുസ്സിനെ നിർണ്ണയിക്കുന്നു. കല്ലിൽ നിർമ്മിക്കപ്പെട്ട വളരെ പുരാതനങ്ങളായ ശില്പങ്ങളും നിലനിൽക്കുന്നുണ്ട്. കളിമണ്ണ് നിർമ്മിതമായവയും കാര്യമായ കേടുകൂടാതെ കാലത്തെ അതിജീവിക്കുന്നുണ്ട്.ref>http://www.cmog.org/, [1]
നിർമ്മാണംതിരുത്തുക
പുരാതന ശില്പങ്ങളിൽ കൂടുതലും കൊത്തിയെടുക്കപ്പെട്ടവയാണ് [2]. എന്നാൽ ആധുനിക കാലത്ത് ശില്പം കൊത്തുന്നതിന് പുറമേ, വിവിധ ഭാഗങ്ങൾ ഒട്ടിച്ചോ അച്ചിലൊഴിച്ച് വാർത്തോ നിർമ്മിക്കപ്പെടുന്നുണ്ട്.
ശിൽപങ്ങളും വിശ്വാസവുംതിരുത്തുക
ഇന്ന് നിലനിൽക്കുന്ന ശില്പങ്ങളിൽ ഭൂരിഭാഗവും വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. അവയ്ക്ക് ഏതെങ്കിലുമൊരു മതവുമായോ ജനവിഭാഗവുമായോ അഭേദ്യമായ ബന്ധമുണ്ട്.
ചിത്രശാലതിരുത്തുക
Open air Buddhist rock reliefs at the Longmen Grottos, China
Ludwig Gies, cast iron plaquette
അവലംബംതിരുത്തുക
- ↑ http://www.vam.ac.uk/page/s/sculpture/
- ↑ [1]museicapitolini.org