മഹാതടാകങ്ങൾ
വടക്കേ അമേരിക്കയിലെ കിഴക്കുഭാഗത്ത് അമേരിക്കൻ ഐക്യനാടുകൾ-കാനഡ അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ചേർത്താണ് മഹാ തടാകങ്ങൾ (Great Lakes) എന്ന് വിളിക്കുന്നത്. ലോറൻഷ്യൻ ഗ്രേറ്റ് തടാകങ്ങൾ[1] എന്നും അറിയപ്പെടുന്ന ഗ്രേറ്റ് തടാകങ്ങൾ, വടക്കേ അമേരിക്കയുടെ മധ്യ-കിഴക്കൻ മേഖലയിൽ കടൽ പോലെയുള്ള ഏതാനും സ്വഭാവസവിശേഷതകളുള്ള ബൃഹത്തായതും പരസ്പരബന്ധിതവുമായ ശുദ്ധജല തടാകങ്ങളുടെ ഒരു പരമ്പരയായ ഇത്, സെയിന്റ് ലോറൻസ് നദി വഴി അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കപ്പെടുന്നു. സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിവയാണ് അഞ്ച് തടാകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകസമൂഹമാണിത്.[2][3]. അവ പൊതുവെ കാനഡ-യു.എസ്. അതിർത്തിയിലോ സമീപത്തോ ആണ്. സ്ഥിതിചെയ്യുന്നത്. ജലശാസ്ത്രപരമായി, മിഷിഗൺ, ഹ്യൂറോൺ തടാകങ്ങൾ മക്കിനാക് കടലിടുക്കിനാൽ ബന്ധിപ്പിക്കപ്പെടുന്ന ചേരുന്ന ഒരൊറ്റ ജലഭാഗമാണ്. മഹാതടാക ജലപാത ഈ തടാകങ്ങൾക്കിടയിലൂടെ ആധുനിക യാത്രയും കപ്പൽ യാത്രയും സാധ്യമാക്കുന്നു. മൊത്തം വിസ്തീർണ്ണം അനുസരിച്ച് ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല തടാക സമൂഹമായ ഇത്, മൊത്തം വോളിയത്തിൽ രണ്ടാമത്തെ വലിയ തടാകമാണ്. ലോകത്തിലെ ഉപരിതല ശുദ്ധജലത്തിന്റെ അളവ് അനുസരിച്ച് ഇതിൽ 21% അടങ്ങിയിരിക്കുന്നു. ഇതിൻറെ മൊത്തം ഉപരിതല വിസ്തീർണ്ണം 94,250 ചതുരശ്ര മൈലും (244,106 ചതുരശ്ര കിലോമീറ്റർ), മൊത്തം വോളിയം 5,439 ക്യുബിക് മൈൽ (22,671 ക്യുബിക് കിലോമീറ്റർ) ആണ്. ഇത് ബൈക്കൽ തടാകത്തിന്റെ (5,666 ക്യുബിക് മൈൽ അല്ലെങ്കിൽ 23,615 ക്യുബിക് കിലോമീറ്റർ, ലോകത്തിന്റെ ഉപരിതല ശുദ്ധജലത്തിന്റെ 22-23%) വ്യാപ്തിയേക്കാൾ അല്പം കുറവാണ്. സുപ്പീരിയർ ആണ് ഇവയിൽ ഏറ്റവും വലിയത്. ഈ തടാകങ്ങളെ ചിലപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ തീരം (മൂന്നാം തീരം) എന്നും പറയാറുണ്ട്. കടൽ സമാനമായ തിരമാലകൾ, സുസ്ഥിരമായ കാറ്റ്, ശക്തമായ പ്രവാഹങ്ങൾ, വലിയ ആഴങ്ങൾ, വിദൂര ചക്രവാളങ്ങൾ എന്നിങ്ങനെയുള്ള കടൽ പോലെയുള്ള സ്വഭാവസവിശേഷതകൾ കാരണം ഈ അഞ്ച് വലിയ തടാകങ്ങളെ ഉൾനാടൻ കടലുകൾ എന്ന് പണ്ടുകാലത്തുതന്നെ വിളിച്ചിരുന്നു.[4] മിഷിഗൺ തടാകം പൂർണ്ണമായും ഒരു രാജ്യത്തിനുള്ളിലെ ഏറ്റവും വലിയ തടാകമാണ്.[5][6][7][8]
Great Lakes of North America | |
---|---|
Great Lakes, Laurentian Great Lakes | |
സ്ഥാനം | Eastern North America |
നിർദ്ദേശാങ്കങ്ങൾ | 45°N 84°W / 45°N 84°W |
Type | group of interconnected freshwater lakes |
Part of | Great Lakes Basin |
പ്രാഥമിക അന്തർപ്രവാഹം | Past: precipitation and meltwater Now: rivers, precipitation, and groundwater springs |
Primary outflows | Evaporation, St. Lawrence River to the Atlantic Ocean |
Basin countries | Canada, United States |
ഉപരിതല വിസ്തീർണ്ണം | 94,250 ചതുരശ്ര മൈൽ ([convert: unknown unit]) |
ശരാശരി ആഴം | 60–480 അടി (18–146 മീ) depending on the lakes |
പരമാവധി ആഴം | 210–1,300 അടി (64–396 മീ) depending on the lakes |
Water volume | 5,439 ഘന മൈൽ (22,671 കി.m3) (lowest) |
Frozen | around January to March |
ഏകദേശം 14,000 വർഷങ്ങൾക്ക് മുമ്പുള്ള അവസാന ഹിമയുഗത്തിന്റെ അവസാനത്തിൽ മഹാതടാകങ്ങൾ രൂപപ്പെടാൻ തുടങ്ങുകയും, പിൻവാങ്ങുന്ന ഹിമപാളികൾ അവ ഭൂമിയിൽ കൊത്തിയെടുത്ത തടങ്ങളിൽ പിന്നീട് ഹിമം ഉരുകിയ ജലത്താൽ നിറയുകയും ചെയ്തു. ഗതാഗതം, കുടിയേറ്റം, വ്യാപാരം, മത്സ്യബന്ധനം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറിയ തടാകങ്ങൾ, ധാരാളം ജൈവവൈവിധ്യമുള്ള ഒരു പ്രദേശത്ത് നിരവധി ജലജീവികൾക്ക് ആവാസവ്യവസ്ഥയായി വർത്തിക്കുന്നു. ഗ്രേറ്റ് ലേക്സ് മെഗലോപോളിസ് കൂടി ഉൾപ്പെടുന്ന ചുറ്റുമുള്ള പ്രദേശത്തെ ഗ്രേറ്റ് ലേക്ക്സ് മേഖല എന്ന് വിളിക്കുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകപഞ്ചമഹാതടാകപ്രദേശം, ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും ഏകദേശം 35000 ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്.
മിഷിഗൺ | ഈറി | ഹ്യൂറൺ | ഒണ്ടേറിയോ | സുപ്പീരിയർ | |
---|---|---|---|---|---|
വിസ്തീർണ്ണം | 9,940 ച മൈ (25,700 കി.m2) | 23,010 ച മൈ (59,600 കി.m2) | 22,400 ച മൈ (58,000 കി.m2) | 7,540 ച മൈ (19,500 കി.m2) | 31,820 ച മൈ (82,400 കി.m2) |
ജലത്തിന്റെ അളവ് | 116 cu mi (480 കി.m3) | 849 cu mi (3,540 കി.m3) | 1,180 cu mi (4,900 കി.m3) | 393 cu mi (1,640 കി.m3) | 2,900 cu mi (12,000 കി.m3) |
ഉന്നതി | 571 അടി (174 മീ) | 577 അടി (176 മീ) | 577 അടി (176 മീ) | 246 അടി (75 മീ) | 600 അടി (180 മീ) |
ശരാശരി ആഴം | 62 അടി (19 മീ) | 195 അടി (59 മീ) | 279 അടി (85 മീ) | 283 അടി (86 മീ) | 483 അടി (147 മീ) |
കൂടിയ ആഴം | 210 അടി (64 മീ) | 770 അടി (230 മീ) | 923 അടി (281 മീ) | 808 അടി (246 മീ) | 1,332 അടി (406 മീ) |
പ്രധാന തീരനഗരങ്ങൾ | ബഫലൊ, ന്യൂ യോർക്ക് ക്ലീവ്‌ലൻഡ്, ഒഹായോ ഈറി, പെൻസിൽവാനിയ ടൊളീഡൊ, ഒഹായോ ലിയമിംഗ്‌ടൺ, ഒണ്ടേറിയോ |
സർനിയ ഒണ്ടേറിയോ ഒവൻ സൗണ്ട്, ഒണ്ടേറിയോ ആല്പീന, മിഷിഗൺ പോർട്ട് ഹൂറൺ, മിനസോട്ട ബേ സിറ്റി മിനസോട്ട |
ഷിക്കാഗോ, ഇല്ലിനോയി ഗ്രേ, ഇന്ത്യാന ഗ്രീൻ ബേ, വിസ്കോൺസിൻ മിൽവാക്കി, വിസ്കോൺസിൻ ട്രാവേഴ്സ് സിറ്റി, മിഷിഗൺ മസ്കിഗോൺ, മിഷിഗൺ |
ഹാമിൽട്ടൺ, ഒണ്ടേറിയോ കിങ്സ്റ്റൺ, ഒണ്ടേറിയോ ഒഷാവ, ഒണ്ടേറിയോ റോച്ചസ്റ്റർ, ന്യൂ യോർക്ക് ടൊറാന്റോ മിസ്സിസൂഗ, ഒണ്ടേറിയോ |
ഡലത്, മിനസോട്ട സൗൾട് സെയിന്റ് മേരി, ഒണ്ടേറിയോ സൗൾട് സെയിന്റ് മേരി, മിഷിഗൺ തണ്ടർ ബേ, ഒണ്ടേറിയോ മാർക്വെറ്റ്, മിഷിഗൺ സുപ്പീരിയർ, വിസ്കോൺസിൻ |
ജലനിരപ്പ്
തിരുത്തുകമിഷിഗൺ തടാകത്തിലെ ജലനിരപ്പിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജലശാസ്ത്രപരമായി മിഷിഗൺ, ഹൂറോൺ എന്നിവയെ ഒറ്റ തടാകമായി കണക്കാക്കാം, സമുദ്രനിരപ്പിൽനിന്നും ഒരേ ഉയരത്തിലുള്ള 577 അടി (176 മീ) ഇവ[9], പരസ്പരം ബന്ധപ്പെടുന്നത് 295-അടി (90 മീ) ആഴമുള്ള മാക്‌കിനാക് സ്റ്റ്റയ്റ്റിലൂടെയാണ്.
നദികൾ
തിരുത്തുക- ഷിക്കാഗൊ നദി, കാല്യുമെ നദി എന്നിവയും അനുബന്ധനദീതടവ്യവസ്ഥകളും മഹാതടാകത്തെ മിസിസിപ്പി താഴ്വരയിലെ നദീതടവ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് മേരി നദി ഹ്യൂറൺ, സുപ്പീരിയർ എന്നിവയെ ബന്ധിപ്പിക്കുന്നു.
- സെയിന്റ് ക്ലെയർ നദി ഹ്യൂറൺ, സെയിന്റ് ക്ലെയർ തടാകം എന്നിവയെ ബന്ധിപ്പിക്കുന്നു.
- ഡെട്രോയിറ്റ് നദി സെയിന്റ് ക്ലെയർ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- നയാഗ്ര വെള്ളച്ചാട്ടം ഉൾക്കൊള്ളുന്ന നയാഗ്ര നദി ഒണ്ടാറിയോ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് ലോറൻസ് നദി ഒണ്ടാറിയോ തടാകത്തെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
ദ്വീപുകൾ
തിരുത്തുകഹ്യൂറൺ തടാകത്തിലെ ദ്വീപായ മാനിടൗളിൽ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപാണ്, ഈ ദ്വീപിലാണ് ഗിന്നസ് പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപിലെ തടാകമായി രേഖപ്പെടുത്തിയിരിക്കുന്ന മാനിറ്റൗ തടാകം സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Long Live the Laurentian Great Lakes". Eos (in അമേരിക്കൻ ഇംഗ്ലീഷ്). May 18, 2020. Retrieved 2021-04-01.
- ↑ "LUHNA Chapter 6: Historical Landcover Changes in the Great Lakes Region". Archived from the original on 2012-01-11. Retrieved 2009-08-20.
- ↑ Ghassemi, Fereidoun (2007). Inter-basin water transfer. Cambridge, Cambridge University
Press, 264. ISBN 0-52-186969-2.
{{cite book}}
: Cite has empty unknown parameters:|unused_data=
and|coauthors=
(help); Text "pgs." ignored (help); line feed character in|publisher=
at position 32 (help) - ↑ Williamson, James (2007). The inland seas of North America: and the natural and industrial productions ... John Duff Montreal Hew Ramsay Toronto AH Armour and Co. ISBN 9780665341281. Retrieved January 5, 2014.
- ↑ "The Top Ten: The Ten Largest Lakes of the World". infoplease.com.
- ↑ Rosenberg, Matt. "Largest Lakes in the World by Area, Volume and Depth". About.com Education.
- ↑ Hough, Jack (1970) [1763]. "Great Lakes". The Encyclopædia Britannica. Vol. 10 (Commemorative Edition for Expo'70 ed.). Chicago: William Benton. p. 774. ISBN 978-0-85229-135-1.
- ↑ "Large Lakes of the World". factmonster.com.
- ↑ Wright, John W. (ed.) (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6.
{{cite book}}
:|first=
has generic name (help); Unknown parameter|coauthors=
ignored (|author=
suggested) (help)