ഒണ്ടാറിയോ തടാകം

(Lake Ontario എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുതാണ് ഒണ്ടാറിയോ തടാകം. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ സമുദ്രനിരപ്പിൽനിന്ന് 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ ന്യൂയോർക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയർ, മിഷിഗൺ, ഹ്യൂറൺ, ഈറി എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ് ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്‌‌വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോ തടാകത്തിലാണ് പതിക്കുന്നത്.

ഒണ്ടാറിയോ തടാകം
തടാകം അവസാനിക്കുന്ന ഡച്ച് സ്ട്രീറ്റ് റോഡിൽ നിന്നുള്ള കാഴ്ച്ച
ഒണ്ടാറിയോ തടാകവും മറ്റ് മഹാതടാകങ്ങളും
സ്ഥാനംവടക്കേ അമേരിക്ക
ഗ്രൂപ്പ്മഹാതടാകങ്ങൾ
നിർദ്ദേശാങ്കങ്ങൾ43°42′N 77°54′W / 43.7°N 77.9°W / 43.7; -77.9
Lake typeഹിമാനി
പ്രാഥമിക അന്തർപ്രവാഹംനയാഗ്ര നദി
Primary outflowsസെന്റ് ലോറൻസ് നദി
Catchment area24,720 ച മൈ (64,000 കി.m2)[1]
Basin countriesഅമേരിക്കൻ ഐക്യനാടുകൾ
കാനഡ
പരമാവധി നീളം193 മൈ (311 കി.മീ)[2]
പരമാവധി വീതി53 മൈ (85 കി.മീ)[2]
Surface area7,340 ച മൈ (19,000 കി.m2)[1]
ശരാശരി ആഴം283 അടി (86 മീ)[2]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പരമാവധി ആഴം802 അടി (244 മീ)[2]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Water volume393 cu mi (1,640 കി.m3)[2]
Residence time6 വർഷം
തീരത്തിന്റെ നീളം1634 മൈ (1,020 കി.മീ) + 78 മൈ (126 കി.മീ) ദീപുകൾ [3]
ഉപരിതല ഉയരം243 അടി (74 മീ)[2]
അധിവാസ സ്ഥലങ്ങൾടൊറോണ്ടോ, ഹാമിൽട്ടൺ (ഒണ്ടാരിയോ), റോച്ചെസ്റ്റർ (ന്യൂയോർക്ക്)
അവലംബംലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1 Shore length is not a well-defined measure.

മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗത ക്ഷമമായിരിക്കും. സെയ്ന്റ് ലോറൻസിലൂടെ അറ്റ്ലാന്റിക്ക് സമുദ്രവുമായും ന്യൂയോർക്ക്-ബാർജ് കനൽ വഴി ഗ്രേറ്റ്ലേക്സ് ശൃഖലയിലെ മറ്റു തടകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത് നിരവധി തുറമുഖങ്ങൾ വളർന്നിട്ടുണ്ട്. തടാകത്തീരം പൊതുവെ സുഖരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്. ഫല വർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത് വൻ‌‌തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങൾ മിക്കവയും വൻ‌‌കിട വ്യവസായ കേന്ദ്രങ്ങളാണ്. കാനഡയിലെ ടൊറെന്റോ, ഹമിൽട്ടൺ, കിങ്സ്റ്റൺ, യു. എസ്സിലെ റോച്ച്സ്റ്റർ എന്നിവയാണ് പ്രമുഖ തുറമുഖങ്ങൾ.[4]

ഭൂമിശാസ്ത്രം

തിരുത്തുക

ഒണ്ടാറിയോ തടാകം മഹാ തടാകങ്ങളുടെ ഏറ്റവും കിഴക്കേ അറ്റവും ഉപരിതല വിസ്തീർണ്ണത്തിൽ ഈറി തടാകത്തിന്റെ അളവിനെ കവിയുന്നുണ്ടെങ്കിലും (393 ക്യു. മൈൽ, 1,639 ക്യുബിക് കിലോമീറ്റർ) ഇത് ഏറ്റവും ചെറുതുമാണ് (7,340 ചതുരശ്ര മൈൽ, 18,960 ചതുരശ്ര കിലോമീറ്റർ).[1] ലോകത്തിലെ പതിമൂന്നാമത്തെ വലിയ തടാകമാണിത്. ദ്വീപുകൾക്കൂടി ഉൾപ്പെടുമ്പോൾ തടാകത്തിന്റെ തീരത്തിന് 712 മൈൽ (1,146 കിലോമീറ്റർ) നീളമുണ്ട്.

ടൊറോണ്ടോ തുറമുഖം (1901)
  1. 1.0 1.1 1.2 "Great Lakes: Basic Information: Physical Facts". U.S. Government. May 25, 2011. Retrieved November 12, 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "EPAphysical" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 2.2 2.3 2.4 2.5 "Great Lakes Atlas: Factsheet #1" (in English and French). United States Environmental Protection Agency. April 11, 2011. Retrieved November 12, 2011. {{cite web}}: External link in |language= (help)CS1 maint: unrecognized language (link)
  3. Shorelines of the Great Lakes
  4. http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0005937 Archived 2010-01-16 at the Wayback Machine. Ontario, Lake

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒണ്ടാറിയോ_തടാകം&oldid=3830642" എന്ന താളിൽനിന്ന് ശേഖരിച്ചത്