മരങ്ങളിലെ പുനർ യൗവന പ്രക്രിയ

ഫലവൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരുതരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർയൗവനപ്രക്രിയ. (റിജുവിനേഷൻ ടെക്നോളജി റിജുവിനേഷൻ തെറാപ്പി). തെങ്ങ്.,കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണി, പന്നൽ കൂടാതെ മരവാഴ, മുതലായവ പ്രായാധിക്യം വന്ന കൊമ്പുകൾ വെട്ടിമാറ്റുമ്പോൾ ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പക്കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാൻ ബുദ്ധിമുട്ട് അങ്ങനെ പരിഹരിക്കപ്പെടുന്നു.

മരങ്ങളിലെ പുനർ യൗവന പ്രക്രിയ്ക്ക് ശേഷം ഇലകൾ വന്ന ഒരു മാവ്.
പുനർയൗവനപ്രക്രിയ ചെയ്തശേഷം ഇലകൾ വരുന്ന മാവ്
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ വരുന്ന മാവുകൾ.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ വരുന്ന മാവ്.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ വരുന്ന മാവ്.
മരങ്ങളിലെ പുനർ യൗവന പ്രക്രിയയ്ക്ക് ശേഷം ഇലകൾ വളരുന്ന മാവ്.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ നടത്തുന്ന ഒരു മാവ്
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ വരുന്ന മാവ്.

ചെയ്യുന്ന രീതി

തിരുത്തുക

പ്രായാധിക്യം മൂലമോ വിളവ്‌ മോശമായതോ നല്ല ഗുണമില്ലാത്തതോ ആയ മരങ്ങളെ അസുഖം ബാധിച്ചതും പരാദ സസ്യങ്ങളെ മുറിച്ചുമാറ്റിയും മുറിപ്പാടിൽ കുമിൾനാശിനി പുരട്ടി മഴ വെള്ളമോ മഞ്ഞു കണങ്ങളോ തട്ടാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കെട്ടുന്നു. മരത്തിന്റെ പ്രായമനുസരിച്ച് തളിരിലകൾ വരുന്നു. വരുന്ന തളിരിലകളെ നിർബന്ധമായും മരുന്ന് തളിച്ച് കീട ബാധയിൽ നിന്ന് സംരക്ഷിച്ചിരിക്കേണ്ടതുണ്ട്. ഗുണമേന്മയില്ലാത്ത ഫല വൃക്ഷങ്ങളെ മേലോട്ടിക്കൽ അഥവാ ടോപ്പ് വർക്കിങ്ങ് മുഖാന്തരം നല്ല ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിലൂടെ മാറ്റാവുന്നതാണ്. ഈ പ്രക്രിയയിൽ മരത്തിന്റെ വലിപ്പമനുസരിച്ച് വിറക് ഒരു നേട്ടമാകുന്നു. മാവ്, പറങ്കി മാവ്, ഞാവൽ, നെല്ലി, അരിനെല്ലി, പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, സപ്പോട്ട, ഇരുമ്പാമ്പുളി, ചാമ്പ, പേര, ആത്തച്ചക്ക, ചെറു നാരകം, ഇലവംഗം, വെണ്ണപ്പഴം (അവക്കാഡോ), കൊക്കോ,,സർവസുഗന്ധി, മുരിങ്ങ, മുട്ടപ്പഴം, കാരമ്പോള,,കുടംപുളി, ലൂബി, കറി വേപ്പ്, ജാതി, ഇലഞ്ഞി, ആര്യവേപ്പ്, ഉങ്ങ്, അശോകം തുടങ്ങി ഒരുപാട് മരങ്ങൾ പുനർ യൗവന പ്രക്രിയ ചെയ്യാവുന്നതാണ്.