പരാദസസ്യം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). ഇത്തിൾ, മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്. ചന്ദനമരം ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യയും ഒരു പരാദസസ്യമാണ്.
വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ (Epiphytes) എന്നറിയപ്പെടുന്നു. ഇവ ആഹാരം സ്വയം നിർമ്മിക്കുന്ന ഹരിത സസ്യങ്ങളാണ്.ഉദാ: മരവാഴ.