കറിവേപ്പ്
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്[1][2]. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് [3]. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്
കറിവേപ്പ് | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | M. koenigii
|
ശാസ്ത്രീയ നാമം | |
Murraya koenigii (L.) Sprengel |
പോഷകമൂല്യംതിരുത്തുക
കറിവേപ്പ് 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 0 kcal 0 kJ | |||||||||||||||||||||
| |||||||||||||||||||||
Percentages are relative to US recommendations for adults. |
കൃഷിതിരുത്തുക
കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.
നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയിൽ മറ്റു കീടനാശിനകളോടൊപ്പം എൻഡോസൾഫാൻ എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു.[4]
രസാദി ഗുണങ്ങൾതിരുത്തുക
രസം :കടു, തിക്തം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :കടു [5]
ഔഷധയോഗ്യ ഭാഗംതിരുത്തുക
ഇല, തൊലി, വേര്[5]
ഉപയോഗംതിരുത്തുക
ഈ section
ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു. [6]
അവലംബംതിരുത്തുക
- ↑ "Curry leaves (Murraya koenigii Spreng.)" (ഭാഷ: ഇംഗ്ലീഷ്). uni-graz.at. ശേഖരിച്ചത് 16 ഒക്ടോബർ 2009.CS1 maint: unrecognized language (link)
- ↑ "Curry plant (Murraya koenigii (L.) Spreng.)" (ഭാഷ: ഇംഗ്ലീഷ്). University of Illinois at Chicago. ശേഖരിച്ചത് 17 ഒക്ടോബർ 2009.CS1 maint: unrecognized language (link)
- ↑ http://www.indianetzone.com/1/curry_leaves.htm
- ↑ http://www.madhyamam.com/weekly/75
- ↑ 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ കറിവേപ്പിലയുടെ ഔഷധപ്രയോഗങ്ങൾ: കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം പ്രതിരോധിക്കാനും കറിവേപ്പില
ചിത്രശാലതിരുത്തുക
- കറിവേപ്പ് ചിത്രങ്ങൾ