മധു ദണ്ഡവതെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മധു ദണ്ഡവതെ(ജനനം: 21 ജനുവരി 1924 - 12 നവംബർ 2005).

Madhu Dandavate
Deputy Chairman of the Planning Commission
ഓഫീസിൽ
1 August 1996 – 21 March 1998
മുൻഗാമിPranab Mukherjee
പിൻഗാമിJaswant Singh
ഓഫീസിൽ
7 July 1990 – 10 December 1990
മുൻഗാമിRamakrishna Hegde
പിൻഗാമിMohan Dharia
Minister of Finance
ഓഫീസിൽ
2 December 1989 – 10 November 1990
പ്രധാനമന്ത്രിV. P. Singh
മുൻഗാമിShankarrao Chavan
പിൻഗാമിYashwant Sinha
Minister of Railways
ഓഫീസിൽ
1977–1979
പ്രധാനമന്ത്രിMorarji Desai
മുൻഗാമിKamalapati Tripathi
പിൻഗാമിKamalapati Tripathi
Member of Parliament, Lok Sabha
ഓഫീസിൽ
1971–1991
മുൻഗാമിNath Pai
പിൻഗാമിSudhir Sawant
മണ്ഡലംRajapur, Maharashtra
Member of Maharashtra Legislative Council
ഓഫീസിൽ
1970–1971
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-01-21)21 ജനുവരി 1924
Ahmednagar, Bombay Presidency, British India
മരണം12 നവംബർ 2005(2005-11-12) (പ്രായം 81)
രാഷ്ട്രീയ കക്ഷിJanata Dal
മറ്റ് രാഷ്ട്രീയ
അംഗത്വം
Janata Party,[1]Praja Socialist Party[2]
പങ്കാളിPramila Dandavate
കുട്ടികൾUday Dandavate (Son)
ഉറവിടം: [2]

വിദ്യാഭ്യാസം

തിരുത്തുക

മുംബൈയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, ബോംബെയിലെ സിദ്ധാർത്ഥ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവൻ, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

സ്വാതന്ത്ര്യസമരത്തിൽ

തിരുത്തുക

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഒരു സജീവ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. 1955 ൽ ഗോവയുടെ മോചനത്തിനായും പ്രവർത്തിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. ഈ പ്രസ്ഥാനമാണ് 1960 മേയ് 1-നാണ് മഹാരാഷ്ട്ര സംസ്ഥാന രൂപവത്കരണത്തിലേക്ക് നയിച്ചത്.

രാഷ്ട്രീയത്തിൽ

തിരുത്തുക

പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1948 മുതൽ മഹാരാഷ്ട്ര ഘടകത്തിന്റെ ചെയർമാൻ ആയിരുന്നു. 1970-71 കാലഘട്ടത്തിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ അംഗമായിരുന്നു. 1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് 5 തവണ തെരഞ്ഞെടുക്കപ്പെട്ടു[3]. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാന മന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹം പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 18 മാസക്കാലം ബാംഗ്ലൂർ ജയിലിലും പിന്നീട് പൂനെയിലെ യെർവാഡ ജയിലിലും അദ്ദേഹം തടവിലായിരുന്നു[4] [5][6].

മൊറാർജി ദേശായി മന്ത്രിസഭയിൽ അദ്ദേഹം റെയിൽവേ മന്ത്രിയായിരുന്നു. യാത്രയ്ക്കായി രണ്ടാം ക്ലാസ് റെയിൽവേയിലെ മരം കൊണ്ടുള്ള ബെർത്തുകളെ മാറ്റി പകരം ഫോം ഉപയോഗിച്ച് മെച്ചപ്പെടുത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്. വി.പി. സിംഗ് മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവർത്തിച്ചു. കൊങ്കൺ റെയിൽവേയ്ക്കായി അദ്ദേഹം സജീവമായി പ്രയത്നിക്കുകയും അതിന്റെ സ്ഥാപകരിലൊരാളായി കണക്കാക്ക്പ്പെടുകയും ചെയ്തു. 1990-ലും പിന്നീട് 1996 മുതൽ 1998 വരെയും ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

24 വർഷക്കാലം എൽ.ഐ.സി. ജീവനക്കാർക്കുള്ള ഒരു രാഷ്ട്രീയേതര അസോസിയേഷൻ ആയ അഖിലേന്ത്യാ ലൈഫ് ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

കുടുംബം

തിരുത്തുക

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന പ്രമീള ദണ്ഡാവതെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 1980-ലെ പൊതുതിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ വിജയിച്ച ശേഷം ഏഴാം ലോക്സഭയിലെ അംഗമായിരുന്നു അവർ[7]. 2001 ഡിസംബർ 31 ന് ഹൃദയാഘാതം മൂലം അന്തരിച്ചു[8].

2005 നവംബർ 12 ന് മുംബൈയിലെ തന്റെ 81-ആം വയസ്സിൽ മധു ദണ്ഡവതെ അന്തരിച്ചു[9]. അർബുദരോഗമായിരുന്നു മരണകാരണം[10].അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മുംബൈയിലെ ജെ. ജെ. ആശുപത്രിയിൽ നൽകി.

"മരണത്തിനിടയിലും അദ്ദേഹം രാജ്യത്തെയും മനുഷ്യവർഗ്ഗത്തെയും തന്റെ ശരീരം ദാനം ചെയ്തുകൊണ്ട് സേവിച്ചു, മാത്രമല്ല അദ്ദേഹത്തിന് സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു, ശത്രുക്കൾ ആരുമില്ലായിരുന്നു." എന്ന് മുൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് നിരീക്ഷിച്ചു[11].

  1. "State wise Details Maharashtra". Lok Sabha. Archived from the original on 1 July 2016. Retrieved 8 June 2016.
  2. "General Elections, India, 1971 - Constituency Wise Detailed Results" (PDF). Election Commission. Archived from the original (PDF) on 18 July 2014. Retrieved 8 June 2016.
  3. "Member's Profile -9th Lok Sabha". Archived from the original on 2013-10-17. Retrieved 22 Feb 2012.
  4. Selections from Regional Press -2002 - Volume 21 - Page 36
  5. Dialogue with Life by Madhu Dandavate- Page 109
  6. [1] Case Studies on Human Rights and Fundamental Freedoms: A World Survey, Volume 3- 1987
  7. "Members Bioprofile - Dandavate, Shrimati Pramila". Lok Sabha. Archived from the original on 2014-05-12. Retrieved 10 May 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. "Pramila Dandavate dead". The Hindu. 2 January 2005. Archived from the original on 2012-10-15. Retrieved 10 May 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. "Former Finance Minister Madhu Dandavate passes away". Times of India. 12 November 2005. Retrieved 10 May 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. https://malayalam.oneindia.com/amphtml/news/2005/11/13/india-madhu-dandavate.html
  11. "Madhu Dandavate's body donated to J. J. Hospital". The Hindu. 15 November 2005. Archived from the original on 2007-10-01. Retrieved 10 May 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=മധു_ദണ്ഡവതെ&oldid=3655994" എന്ന താളിൽനിന്ന് ശേഖരിച്ചത്