ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ വടക്കേ ഭാഗമാണ് കൊങ്കൺ. പശ്ചിമഘട്ടവും തീരപ്രദേശവും ഇഴുകി സ്ഥിതി ചെയ്യുന്ന ഇതിലൂടെയുള്ള റെയിൽ പാതയാണ് കൊങ്കൺ റെയിൽ പാത. മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ്‌ കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ. 1990 സെപ്റ്റംബർ 15ന്‌ റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.

കൊങ്കൺ റെയിൽവേ
Konkan railway bridge.jpg
1,319 മീ (4,327 അടി) നീളമുള്ള ഗോവയിലെ സൗരി നദിക്ക് കുറുകെ കടന്നുപോകുന്ന കൊങ്കൺ പാലം
അടിസ്ഥാനവിവരം
സം‌വിധാനംഭൂതല റെയിൽ
അവസ്ഥപ്രവർത്തനക്ഷമം
സ്ഥാനംകൊങ്കൺ, ഇന്ത്യ
തുടക്കംറോഹ
ഒടുക്കംതൊക്കുർ
നിലയങ്ങൾ59
പ്രവർത്തനം
പ്രാരംഭം26 ജനുവരി 1998
ഉടമഭാരത സർക്കാർ
പ്രവർത്തകർകൊങ്കൺ റെയിൽ‌വെ കോർപ്പറേഷൻ
മേഖലസർക്കാർ
ഡിപ്പോകൾ വെർണ (ഗോവ)
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം738 കി.മീ (458.57 mi)
മൊത്തം പാത നീളം738 കി.മീ (458.57 mi)
പാതകളുടെ എണ്ണം1
പാതയുടെ ഗേജ്1676 മി.മീ. (5 അടി 6 ഇഞ്ച്) (ബ്രോഡ് ഗേജ്)
വൈദ്യുതീകൃതംഅല്ല
മികച്ച വേഗം160 km/h (99 mph)

1997 മുതൽ കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൽ ഓടിത്തുടങ്ങി. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26നാണ്‌. യാത്രാദൈർഘ്യം പകുതിയോളം കുറഞ്ഞതാണ്‌ കൊങ്കൺ റെയിൽവേയിലൂടെയുണ്ടായ നേട്ടം. 760 കിലോമീറ്ററാണ്‌ ഈ പാതയുടെ ദൈർഘ്യം.

ബൈന്ദൂർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു തുരംഗം

60 സ്റ്റേഷനുകളാണ്‌ കൊങ്കൺ റെയിൽപ്പാതയിലുള്ളത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കൺ പാതയിലുണ്ട്. കൊങ്കൺ റെയിൽപ്പാതയിലെ 6.5 കിലോമീറ്റർ നീളമുള്ള കർബുദ് തുരങ്കമാണ്‌ ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം[1]. നവി മുംബൈയിലെ ബേലാപുർ ഭവനാണ്‌ കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം.

റോറോ ട്രെയിൻതിരുത്തുക

 
കൊങ്കൺ റെയിൽവേയിലൂടെ ട്രക്കുകൾ കൊണ്ടുപോകുന്നു.

ഇന്ത്യയിൽ ആദ്യമായി ട്രക്കുകൾ റോൾ ഓൺ-റോൾ ഓഫ് സംവിധാനത്തിലൂടെ കൊണ്ടു പോകുന്നത് കൊങ്കൺ റെയിൽവേയിലാണ്.സാധാരണ തീവണ്ടി ബോഗികൾക്ക് പകരം ഫ്ലാറ്റ് കാർ സംവിധാനമുപയോഗിച്ച് ട്രക്കുകൾ തീവണ്ടിയിലേക്ക് നേരിട്ട് കയറ്റുന്ന സംവിധാനമാണ് ഇത്.ഇതിലൂടെ വൻ വരുമാനം നേടാൻ കൊങ്കൺ റെയിൽവേക്കാവുന്നുണ്ട്.

അവലംബംതിരുത്തുക

  1. മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ ലക്കം 2009 സെപ്റ്റംബർ 5


"https://ml.wikipedia.org/w/index.php?title=കൊങ്കൺ_റെയിൽവേ&oldid=3124839" എന്ന താളിൽനിന്ന് ശേഖരിച്ചത്