മത്തായി സുനിൽ
കേരളത്തിലെ നാടൻപാട്ടു കലാകാരനും ചലച്ചിത്ര-നാടക ഗായകനുമാണ് മത്തായി സുനിൽ. നാടൻപാട്ടിനു നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള ഫോക്‌ലോർ അക്കാദമി 2015-ൽ യുവപ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു[1].
മത്തായി സുനിൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | ഗായകൻ |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 2012 - ഇന്നുവരെ |
ജീവിതരേഖ
തിരുത്തുകഅമ്മണൻ, പൊന്നമ്മ ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1979 മെയ് 30-ന് കൊല്ലം ജില്ലയിലെ ഇടയ്ക്കാട് എന്ന പ്രദേശത്ത് ജനിച്ചു. ഇടയ്ക്കാട് യു. പി. എസ്, ജയജ്യോതി എച്ച്. എസ്., വി. എച്ച് എസ് , ശാസ്താംകോട്ട ഡിബി കോളെജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഡി ബി കോളജിലെ നാടോടി എന്ന കലാസംഘത്തിൽച്ചേർന്നു നാടൻപാട്ടുകൾ പാടിയിരുന്നു. അക്കാലത്ത് നാടൻപാട്ടുകലാകാരനായിരുന്ന സി. ജെ. കുട്ടപ്പനെ പരിചയപ്പെടുകയും 15 വർഷത്തോളം അദ്ദേഹത്തിന്റെ സംഘത്തിൽ അംഗമാകുകയും ചെയ്തു. ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ "ബാച്ചിലർ ലൈഫാണ് അഭയമെന്റയ്യപ്പാ..." എന്ന ഗാനത്തിന്റെ ട്രാക്കുപാടുകയും ഈ പാട്ട് സംവിധായകന് ഇഷ്ടപ്പെട്ടതിനാൽ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. ഈ പാട്ടാണ് മത്തായി സുനിൽ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയ പാട്ട്. അതിനുശേഷം കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്.[2]
പ്രവർത്തനങ്ങൾ
തിരുത്തുകനാടൻ പാട്ടുകൾ പാടുന്നു. കെ.പി.എ.സി., കണ്ണൂർ സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളുടെ നാല്പതോളം നാടകങ്ങളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇപ്പോൾ പാട്ടുപുര എന്ന നാടൻപാട്ടുസംഘത്തിൽ പാടിവരുന്നു. [3]
പുരസ്കാരങ്ങൾ
തിരുത്തുകപാടിയ പാട്ടുകളും ചലച്ചിത്രങ്ങളും
തിരുത്തുകമത്തായി സുനിൽ, ബാച്ച്‌ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം), സെലിബ്രേഷൻ, മുല്ലമൊട്ടും മുന്തിരിച്ചാറും, കമ്മട്ടിപ്പാടം, ഒരു മുറൈ വന്തു പാർത്തായാ, ഇ, ബോൺസായ്, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്നീ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. [6][7]
പാട്ട് | ചലച്ചിത്രം | സംഗീതസംവിധാനം | ഗാനം എഴുതിയത് | വർഷം |
---|---|---|---|---|
ബാച്ചലർ പാർട്ടി | ബാച്ചലർ പാർട്ടി | റഫീക്ക് അഹമ്മദ് | രാഹുൽ രാജ് | 2012 |
കപ്പ കപ്പ... | ബാച്ചലർ പാർട്ടി | റഫീക്ക് അഹമ്മദ് | രാഹുൽ രാജ് | 2012 |
ആമല ഈ മല... | ഒരു മുറൈ വന്തു പാർത്തായാ | വിനു തോമസ് | അഭിലാഷ് ശ്രീധരൻ | 2016 |
പറ പറ... | കമ്മട്ടിപ്പാടം | വിനായകൻ | അൻവർ അലി | 2016 |
പുഴു പുലികൾ... | കമ്മട്ടിപ്പാടം | വിനായകൻ | അൻവർ അലി | 2016 |
വെള്ളം ബി.കെ.ഹരിനാരായണൻ ബിജിപാൽ
വിശുദ്ധരാത്രികൾ.അൻവർഅലി സച്ചിൻ ബാലു വരയൻ ബി.കെ.ഹരിനാരയണൻ പ്രകാശ് അലക്സ്
അവലംബം
തിരുത്തുക- ↑ "മനസ് പൊള്ളിച്ച ഗായകൻ". മെട്രോവാർത്ത. Archived from the original on 2016-09-24. Retrieved 2 ഏപ്രിൽ 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2017-03-31.
- ↑ "പ്രകാശ് കലാകേന്ദ്രത്തിൽ ഓണാഘോഷങ്ങൾ തുടങ്ങി". ദീപിക ഗ്ലോബൽ. Archived from the original on 2017-04-01. Retrieved 1 ഏപ്രിൽ 2017.
- ↑ "കെ.പി.എം.എസ്. ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു". മാതൃഭൂമി. Archived from the original on 2017-04-01. Retrieved 1 ഏപ്രിൽ 2017.
- ↑ http://www.madhyamam.com/music/music-live/2016/may/22/198004
- ↑ http://www.malayalachalachithram.com/listsongs.php?g=9925