കാളിദാസ കലാകേന്ദ്രം
കേരളത്തിലെ ഒരു നാടക സമിതിയാണ് കൊല്ലം ആസ്ഥാനമായുള്ള കാളിദാസ കലാകേന്ദ്രം. ഡോക്ടർ എന്ന നാടകവുമായി 1960-ലാണ് നാടകസമിതി ആരംഭിച്ചത്[1]. വൈക്കം ചന്ദ്രശേഖരൻ നായരുടെ രചനയിൽ പി.കെ. വിക്രമൻനായരാണ് ഈ നാടകം സംവിധാനം ചെയ്തത്. 2010-ൽ സമിതിയുടെ സുവർണജൂബിലി വേളയിൽ ഇ.എ.രാജേന്ദ്രന്റെ സംവിധാനത്തിൽ രമണൻ എന്ന നാടകം അവതരിപ്പിച്ചു. ഓ. മാധവനോടൊപ്പം ജി. ദേവരാജനും സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തു[2]. കെ.പി.എ.സി.യിൽ നിന്നും വിട്ടാണ് മാധവൻ ഈ സമിതി രൂപീകരിച്ചത്[3].
A scene from Macbeth by Kalidasa Kalakendram | |
രൂപീകരണം | 25 ജനുവരി 1963 |
---|---|
തരം | Theatre group |
ലക്ഷ്യം | നാടകം |
Location | |
അംഗത്വം | ഒ. മാധവൻ - Founder വിജയകുമാരി - Secretary മുകേഷ് - Promoter |
Artistic director(s) | ഇ.എ. രാജേന്ദ്രൻ |
കാളിദാസകലാകേന്ദ്രം, മക്ബത്തിന്റെ അവതരണത്തിനു മുമ്പ്
സമിതിയുടെ അവതരണഗാനമായി ഒ.എൻ.വി. കുറുപ്പ് രചിച്ച് ജി. ദേവരാജൻ സംഗീതം നൽകിയ വരിക ഗന്ധർവ്വഗായകാ... എന്ന ഗാനമാണ് ഉപയോഗിക്കുന്നത്[A].
നാടകങ്ങൾതിരുത്തുക
- മക്ബത്ത് - 2013
- അൾത്താര
കുറിപ്പ്തിരുത്തുക
- A ^ ദേവരാജൻ തന്നെ ആലപിച്ച വരികളാണ് ആദ്യകാലങ്ങളിൽ നാടകത്തിന്റെ അവതരണത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് സദസ്സുകളിൽ ഉപയോഗിച്ചത് ഇദ്ദേഹത്തിന്റെ ശിഷ്യനായ എം.കെ. അർജുനൻ സംഗീതം നൽകി പട്ടണക്കാട് പുരുഷോത്തമൻ ആലപിച്ച ഇതേ ഗാനമാണ്. സമിതി പിന്നീട് ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചപ്പോൾ മധു ബാലകൃഷ്ണൻ പാടിയ ഗാനമാണ് ഉപയോഗിച്ചത്.
അവലംബംതിരുത്തുക
- ↑ "മുകേഷ് വന്നാൽ മാവേലിയെത്തും". ദേശാഭിമാനി. Archived from the original on 2013-08-20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ജി. ദേവരാജൻ, മനോരമ". മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-07.
- ↑ മനോരമ ദിനപത്രം, 2012 നവംബർ 25, ഞായറാഴ്ച പേജ് 3
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
കാളിദാസ കലാകേന്ദ്രം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.