തുംഗഭദ്ര നദി

ദക്ഷിണേന്ത്യയിലെ ഒരു നദിയാണ്

ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര. കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.

തുംഗഭദ്ര നദി (ತುಂಗಭದ್ರ)
ഹംബിയിലെ തുംഗഭദ്ര നദിയുടെ ദൃശ്യം
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾ കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന
പോഷക നദികൾ
 - ഇടത് തുംഗ നദി, Kumudvati River, Varada River
 - വലത് ഭദ്ര നദി, Vedavathi River, Handri River
പട്ടണങ്ങൾ Harihar, Hospet, Hampi, Mantralayam, Kurnool
സ്രോതസ്സ് കൂഡലി (place where the തുംഗ, ഭദ്ര എന്നീ നദികൾ കൂടിച്ചേരുന്ന സ്ഥലം
 - സ്ഥാനം കൂഡലി, ഭദ്രാവതി, കർണ്ണാടക, ഇന്ത്യ
 - ഉയരം 610 m (2,001 ft)
 - നിർദേശാങ്കം 14°0′30″N 75°40′27″E / 14.00833°N 75.67417°E / 14.00833; 75.67417
അഴിമുഖം കൃഷ്ണ നദി
 - സ്ഥാനം Alampur, Mahbubnagar, Telangana, India
 - ഉയരം 264 m (866 ft)
 - നിർദേശാങ്കം 15°53′19″N 78°09′51″E / 15.88861°N 78.16417°E / 15.88861; 78.16417
നീളം 531 km (330 mi)
നദീതടം 71,417 km2 (27,574 sq mi)

പ്രയാണം തിരുത്തുക

കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സം‌യോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽ‌വച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.

തുംഗഭദ്ര നദീതടപദ്ധതി തിരുത്തുക

 

ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഭാരതത്തിലെ പ്രമുഖ നദികൾ  
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=തുംഗഭദ്ര_നദി&oldid=3850018" എന്ന താളിൽനിന്ന് ശേഖരിച്ചത്