വടക്കേ ഇന്ത്യയിലെ ഒരു നദിയാണ് ബേത്വ. വേത്രാവതി,ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്നു. യമുനാ നദിയുടെ ഒരു പോഷനദിയാണ്.

മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാൽ നഗരത്തിന് പുറത്തുള്ള മാൻഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹം‌രിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു.

ഇതിഹാസമായ മഹാഭാരതത്തിൽ ചർമൻ‌വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്.

ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെൻ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Coordinates: 25°55′N 80°12′E / 25.917°N 80.200°E / 25.917; 80.200

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ബേത്വാ_നദി&oldid=2983565" എന്ന താളിൽനിന്ന് ശേഖരിച്ചത്