ഭാര്യ സ്വന്തം സുഹൃത്ത്
മലയാള ചലച്ചിത്രം
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, മുകേഷ്, ഉർവശി, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്ത്. എമിറേറ്റ്സ് ഫിലിംസ് ന്റെ ബാനറിൽ ആർ. കൃഷ്ണകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും എമിറേറ്റ്സ് ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രചിച്ചത് വേണു നാഗവള്ളി, ചെറിയാൻ കൽപകവാടി എന്നിവർ ചേർന്നാണ്.
ഭാര്യ സ്വന്തം സുഹൃത്ത് | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | ആർ. കൃഷ്ണകുമാർ |
രചന | വേണു നാഗവള്ളി ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ മുകേഷ് ഉർവശി പത്മപ്രിയ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | എമിറേറ്റ്സ് ഫിലിംസ് |
വിതരണം | എമിറേറ്റ്സ് ഫിലിംസ് |
റിലീസിങ് തീയതി | 2009 ഫെബ്രുവരി 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസംഗീതം
തിരുത്തുകഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- വീണ്ടും മകരനിലാവ് വരും മാമ്പൂവിൻ മണമൊഴുകിവരും : പി. ജയചന്ദ്രൻ
- മന്ദാര മണവാട്ടിയ്ക്കാരു തന്നു : മഞ്ജരി
- നേടിയതൊന്നുമെടുക്കാതെ : മധു ബാലകൃഷ്ണൻ
- കരയാമ്പൽപ്പൂവും തുണ്ടു റോജാമലരും : വിധു പ്രതാപ്, അപർണ്ണ രാജീവ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: കെ.പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: ജി. മുരളി
- കല: നേമം പുഷ്പരാജ്
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- പരസ്യകല: റഹ്മാൻ ഡിസൈൻ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: രാജു മാർത്താണ്ഡം
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താ പ്രചരണം പി ആർ ഒ: വാഴൂർ വാഴൂർ ജോസ്, എം.എസ്. ദിനേശ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭാര്യ സ്വന്തം സുഹൃത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭാര്യ സ്വന്തം സുഹൃത്ത് – മലയാളസംഗീതം.ഇൻഫോ