ബ്ലിങ്ക് ഒരു ബ്രൗസർ എഞ്ചിനാണ് . ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപ്പറ സോഫ്റ്റ്‍വെയർ, അഡോബ് സിസ്റ്റംസ്, ഇന്റൽ, ഐബിഎം, സാംസങ്, എന്നീ കമ്പനികളിൽ നിന്നുള്ള സംഭാവനകളോടെ ഇത് ക്രോമിയം പ്രോജക്റ്റിന്റെ ഭാഗമായി വികസിപ്പിക്കുന്നു. [2] [3] 2013 ഏപ്രിലിലാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4]

ബ്ലിങ്ക്
വികസിപ്പിച്ചത്The Chromium Project and contributors
ആദ്യപതിപ്പ്ഏപ്രിൽ 3, 2013; 10 വർഷങ്ങൾക്ക് മുമ്പ് (2013-04-03)[1]
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
തരംBrowser engine
അനുമതിപത്രംBSD and LGPLv2.1
വെബ്‌സൈറ്റ്chromium.org/blink

എഞ്ചിൻ തിരുത്തുക

വെബ്‌കിറ്റിന്റെ വെബ്‌കോർ ഘടകത്തിന്റെ ഒരു ഫോർക്കാണ്(പകർപ്പ്) ബ്ലിങ്ക്, [5] വെബ്കിറ്റ് യഥാർത്ഥത്തിൽ കെ‌ഡി‌ഇയിൽ നിന്നുള്ള കെ‌എച്ച്‌ടി‌എം‌എൽ, കെ‌ജെ‌എസ് ലൈബ്രറികളുടെ ഒരു ഫോ‍ർക്കായിരുന്നു. [6] [7] ക്രോമിന്റെ 28-ാം പതിപ്പ് മുതൽ ഇത് ഉപയോഗിക്കുന്നു. [8] മൈക്രോസോഫ്റ്റ് എഡ്ജ് 79-ാം പതിപ്പ്, [9] ഓപറ (15+), വിവാൾഡി, ബ്രേവ്, ആമസോൺ സിൽക്ക് കൂടാതെ മറ്റ് ക്രോമിയം അടിസ്ഥാനമായുള്ള വെബ് ബ്രൗസറുകളും ചട്ടക്കൂടുകളും ഇത് ഉപയോഗിക്കുന്നു.

ഗൂഗിൾ ക്രോം സാൻഡ്‌ബോക്‌സിംഗ്, മൾട്ടി-പ്രോസസ് മോഡൽ എന്നിവ വ്യത്യസ്തമായി നടപ്പിലാക്കിയ സവിശേഷതകൾക്കായി വെബ്‌കോർ കോഡിന്റെ ഭൂരിഭാഗവും ഉപയോഗിച്ചു. ബ്ലിങ്ക് ഫോർക്കിനായി ഈ ഭാഗങ്ങൾ മാറ്റി, അല്പം വലുതായിരുന്നെങ്കിലും, പുതിയ സവിശേഷതകൾ ചേർക്കുന്നതിന് ഇത് കൂടുതൽ വഴക്കം അനുവദിച്ചു. ഈ ഫോർക്ക് വെണ്ടർ പ്രിഫിക്‌സുകളും ഒഴിവാക്കുന്നു; നിലവിലുള്ള പ്രിഫിക്‌സുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുകയും പകരം പുതിയ പരീക്ഷണാത്മക പ്രവർത്തനം ഒരു ഓപ്റ്റ്-ഇൻ അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. [10] ആസൂത്രിതമായ ഈ മാറ്റങ്ങളെ മാറ്റിനിർത്തിയാൽ, ബ്ലിങ്ക് തുടക്കത്തിൽ വെബ്‌കോറിനോട് സമാനമാണ്. സംഭാവനകൾ കണക്കിലെടുക്കുമ്പോൾ, 2009 അവസാനത്തിനുശേഷം വെബ്‌കിറ്റ് കോഡ് ബേസിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഗൂഗിൾ ആണ്. [11]

നെറ്റ്സ്കേപ്പ് നാവിഗേറ്റർ അവതരിപ്പിച്ച സ്റ്റാന്റേഡല്ലാത്ത ബ്ലിങ്ക് എച്ച്ടിഎംഎൽ എന്ന ഘടകമാണ് ബ്ലിങ്കിന്റെ നാമകരണത്തെ സ്വാധീനിച്ചത്, കൂടാതെ 2013 ഓഗസ്റ്റ് വരെ പ്രെസ്റ്റോ, ഗെക്കോ അടിസ്ഥാനമാക്കിയുള്ള ബ്രൗസറുകൾ പിന്തുണയ്ക്കുന്നു. ബ്ലിങ്ക് അതിന്റെ പേരിന് വിപരീതമായി ഒരിക്കലും ഘടകത്തെ പിന്തുണച്ചിട്ടില്ല.

ചട്ടക്കൂടുകൾ തിരുത്തുക

ക്രോമിയത്തിന്റെ ബ്ലിങ്ക് മറ്റ് ഡവലപ്പർമാർക്ക് വീണ്ടും ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയർ ചട്ടക്കൂടാക്കി മാറ്റുന്നതിന് നിരവധി പ്രോജക്ടുകൾ നിലവിലുണ്ട്:

വിൻഡോസ്, മാക്, ഗ്നു/ലിനക്സ്, ക്രോം ഓഎസ്, ആൻഡ്രോയ്ഡ്, ആൻഡ്രോയ്ഡ് വെബ്‍വ്യൂ എന്നീ ആറ് പ്ലാറ്റ്ഫോമുകളിൽ ക്രോമിയം ബ്ലിങ്ക് പ്രവർത്തിക്കുന്നു. ക്രോമിയത്തിന്റെ ഐഓഎസ് പതിപ്പുകൾ അതിന്റെ റെൻഡററായ വെബ്‌കിറ്റ് വെബ്‌കോർ ഉപയോഗിക്കുന്നത് തുടരുന്നു. [20]

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "[chrome] Log of /releases/28.0.1463.0/DEPS". Src.chromium.org. ശേഖരിച്ചത് 2016-12-31.
  2. "AUTHORS - chromium/src.git - Git at Google". googlesource.org.
  3. "Google, Opera Fork WebKit. Samsung Joins Firefox to Push Servo". infoq.com. April 2013.
  4. "Blink: A rendering engine for the Chromium project". The Chromium Blog. ശേഖരിച്ചത് 3 April 2013.
  5. "Which webkit revision is Blink forking from?". blink-dev mailing list. ശേഖരിച്ചത് 18 April 2013.
  6. "'(fwd) Greetings from the Safari team at Apple Computer' – MARC". Lists.kde.org. January 7, 2003. ശേഖരിച്ചത് May 2, 2017.
  7. "The WebKit Open Source Project". ശേഖരിച്ചത് April 7, 2012.
  8. "Blink". QuirksBlog. April 2013. ശേഖരിച്ചത് 4 April 2013.
  9. "Download the new Microsoft Edge based on Chromium". support.microsoft.com. ശേഖരിച്ചത് 2020-01-27.
  10. "Blink Developer FAQ". The Chromium Projects. ശേഖരിച്ചത് 22 October 2014.
  11. Siracusa, John (2013-04-12). "Hypercritical: Code Hard or Go Home". Hypercritical.co. ശേഖരിച്ചത് 2013-06-15.
  12. "WebView for Android". ശേഖരിച്ചത് 2017-04-22.
  13. Hallgrimur Bjornsson. "Introducing HTML5 extensions". Adobe Systems.
  14. "Adobe Edge Animate Team Blog". Adobe Systems. മൂലതാളിൽ നിന്നും 2011-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-08.
  15. "Open Source". Spotify.com. ശേഖരിച്ചത് 2016-12-31.
  16. "CEF integration in Dreamweaver". Helpx.adobe.com. ശേഖരിച്ചത് 2016-12-31.
  17. "Chromium Embedded Framework - Valve Developer Community". Developer.valvesoftware.com. ശേഖരിച്ചത് 2016-12-31.
  18. "Developer diary: Creating a desktop client for Conclave - 10×10 Room". 10x10room.com. 2014-04-24. മൂലതാളിൽ നിന്നും 2017-01-18-ന് ആർക്കൈവ് ചെയ്തത്.
  19. "Qt WebEngine Overview". Qt Project. ശേഖരിച്ചത് 2016-12-31.
  20. EMIL PROTALINSKI (2013-04-04). "Google's Blink Q&A: New rendering engine will replace WebKit on all platforms in 10 weeks with Chrome 28". thenextweb.com. ശേഖരിച്ചത് 2018-07-10.

ബാഹ്യ ലിങ്കുകൾ തിരുത്തുക

  • [http:// ഔദ്യോഗിക വെബ്സൈറ്റ്]