വി8 (ജാവാസ്ക്രിപ്റ്റ് എഞ്ചിൻ)

ഗൂഗിൾ വികസിപ്പിച്ച ഒരു ഓപ്പൺ സോഴ്സ് ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ.[2] സി++ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് ഗൂഗിളിന്റെ ഓപ്പൺസോഴ്സ് വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിനോടൊപ്പമുള്ള ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ്.[2] വിർച്ച്വൽ മെഷീൻ ഗണത്തിൽ പെടുത്താവുന്ന ഒരു ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8.[3] ഇക്കാരണത്താൽ വി8നെ ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല.

ഗൂഗിൾ V8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ
V8 JavaScript engine logo.png
വികസിപ്പിച്ചത്ഗൂഗിൾ
Stable release
3.6.5[1] / ഒക്ടോബർ 5 2011 (2011-10-05), 3876 ദിവസങ്ങൾ മുമ്പ്
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++, JavaScript, Assembly
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows, Mac OS X, Linux, FreeBSD, Android, webOS
പ്ലാറ്റ്‌ഫോംx86, x86-64, ARM
തരംJavaScript engine
അനുമതിപത്രംBSD license
വെബ്‌സൈറ്റ്http://code.google.com/p/v8/

ബൈറ്റ് കോഡ് പോലെയുള്ള ഏതെങ്കിലും ഇടനിലഭാഷയിലേക്ക് കമ്പൈൽ ചെയ്തിട്ട്, ഈ ഇടനിലഭാഷയെ ഇന്റർപ്രെറ്റ് ചെയ്യുന്ന പ്രക്രിയക്ക് പകരം വി8 ജാവാസ്ക്രിപ്റ്റിനെ മെഷീൻ കോഡിലേക്ക് നേരിട്ട് കമ്പൈൽ ചെയ്യുന്നതു കൊണ്ട് പ്രവർത്തനവേഗവും ക്ഷമതയും കൂടുതലായിരിക്കും. പ്രവർത്തനക്ഷമത കൂട്ടാനായി ഇൻലൈൻ ക്യാഷിങ്ങ് പോലെയുള്ള സങ്കേതങ്ങളും വി8 ഉപയോഗിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ വി8 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ് ആപ്ലിക്കേഷനുകൾക്ക് കമ്പൈൽ ചെയ്ത ബൈനറി കോഡിന്റെ അതേ വേഗതയിൽ പ്രവർത്തിക്കുവാൻ കഴിയുന്നു.[4]

പുറമെനിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)