ബോർണിയൻ ഒറംഗുട്ടാൻ

വലിയ കുരങ്ങൻ

ബോർണിയോയിൽ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന വലിയ കുരങ്ങാണ് ബോർണിയൻ ഒറംഗുട്ടാൻ (പോങ്കോ പിഗ്മിയസ്). ബോർണിയൻ ഒറംഗുട്ടാനുകൾ മനുഷ്യരുടെ അതേ ഡിഎൻ‌എയുടെ 97% പങ്കിടുന്നു.[2]

ബോർണിയൻ ഒറംഗുട്ടാൻ
Male at Dublin Zoo
Female with infant at the Seneca Park Zoo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Primates
Infraorder: Simiiformes
Family: Hominidae
Genus: Pongo
Species:
P. pygmaeus
Binomial name
Pongo pygmaeus
(Linnaeus, 1760)
Subspecies
  • Pongo pygmaeus morio
  • Pongo pygmaeus pygmaeus
  • Pongo pygmaeus wurmbii
Distribution of Pongo pygmaeus in Borneo
Synonyms

P. agris (Schreber, 1799)
P. batangtuensis (Selenka, 1896)
P. borneensis Röhrer-Ertl, 1983
P. borneo (Lacépède, 1799)
P. brookei (Blyth, 1853)
P. curtus (Blyth, 1855)
P. dadappensis (Selenka, 1896)
P. genepaiensis (Selenka, 1896)
P. landakkensis (Selenka, 1896)
P. morio (Owen, 1837)
P. owenii (Blyth, 1853)
P. rantaiensis (Selenka, 1896)
P. rufus (Lesson, 1840)
P. satyrus (Linnaeus, 1766) [in part]
P. skalauensis (Selenka, 1896)
P. sumatranus (Mayer, 1856)
P. tuakensis (Selenka, 1896)
P. wallichii (Gray, 1871)
P. wurmbii (Tiedemann, 1808)

വർഗീകരണം

തിരുത്തുക

ബോർണിയൻ ഒറംഗുട്ടാന് മൂന്ന് ഉപജാതികളുണ്ട്:[3][4]

മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. മലേഷ്യൻ നാടോടിക്കഥകളിൽ ഒറംഗുട്ടാനുകളെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് കാൾ ലിനേയസ് ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. ഇവയുടെ യഥാർത്ഥ പേര് സിമിയ സാറ്റിറസ്, അതായത് "സാറ്റിർ മങ്കി" എന്നായിരുന്നു. എന്നാൽ എല്ലാ ഒറംഗുട്ടാനുകളും ഒരു ഇനമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ഈ പേര് മാറ്റുകയുണ്ടായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ ജീവിയുടെ ഹോളോടൈപ്പ് ഉള്ളത്.[5]

പി. പിഗ്‌മെയസ് എന്ന നിലവിലെ ഇനത്തിന്റെ പേര് മറ്റ് ലിനിയൻ വർഗ്ഗീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാറ്റിൻ അല്ല. ഒരു വലിയ പ്രൈമേറ്റിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന എംപോംഗോ എന്ന ബന്തു പദത്തിൽ നിന്നാണ് പോങ്കോ എന്ന ജനുസ്സ് ഉരുത്തിരിഞ്ഞത്. പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഷകളിൽ ചിമ്പാൻസികളെ വിവരിക്കാനാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്.[6] കുള്ളൻ എന്നർഥമുള്ള "പിഗ്മി" എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പിഗ്മിയസ് എന്ന ഇനം ഉത്ഭവിച്ചത്.[7]

ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.[8]

ശരീര ഘടന

തിരുത്തുക

ഗോറില്ലയ്ക്കുശേഷം രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.[9][10] 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.[11]

കണ്ടെത്തിയതിൽ ആദ്യത്തെ സമ്പൂർണ്ണ ഒറംഗുട്ടാൻ അസ്ഥികൂടം വിയറ്റ്നാമിലെ ഹോവ ബിൻ പ്രവിശ്യയിലാണ്, ഇത് പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെതാണെന്ന് കരുതപ്പെടുന്നു. ആധുനിക ഒറംഗുട്ടാനുകളിൽ നിന്ന് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു, അതിന്റെ തലയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ശരീരം ആനുപാതികമായി ചെറുതാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ ഒറംഗുട്ടാനുകൾ ഒരു കാലത്ത് വസിച്ചിരുന്നതായി ഈ ഫോസിലും മറ്റുള്ളവയും സ്ഥിരീകരിക്കുന്നു. നിലവിൽ, ബോർണിയൻ ഒറംഗുട്ടാനുകൾ മലേഷ്യയിലും ഇന്തോനേഷ്യയിലും മാത്രമേ കാണപ്പെടുന്നുള്ളൂ.[12]

പെരുമാറ്റവും ആശയവിനിമയവും

തിരുത്തുക

ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് വാഷിംഗ്‌ടൺ ഡിസിയിലെ നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.[11]

ബോർണിയൻ ഒറംഗുട്ടാനുകൾ കൂടുണ്ടാക്കുന്ന സ്വഭാവം കാണിക്കുന്നു. ഇത് മൃഗങ്ങളുടെ വാസ്തുവിദ്യയല്ല, മറിച്ച് ഉപകരണ ഉപയോഗത്തിന്റെ ഉദാഹരണമായി പ്രൈമേറ്റുകളിൽ കൂടുണ്ടാക്കുന്നത് കണക്കാക്കപ്പെടുന്നു.

  1. Ancrenaz, M.; Gumal, M.; Marshall, A.; Meijaard, E.; Wich, S.A. & Hussons, S.J. (2016). "Pongo pygmaeus". IUCN Red List of Threatened Species. 2016: e.T17975A17966347.
  2. "Orangutan Facts". Orangutan Foundation International. Retrieved 2012-03-17.
  3. Ancrenaz, M.; Marshall, A.; Goossens, B.; van Schaik, C.; Sugardjito, J.; Gumal, M.; Wich, S. (2008). "Pongo pygmaeus". IUCN Red List of Threatened Species. 2008: e.T17975A7640635. doi:10.2305/IUCN.UK.2008.RLTS.T17975A7640635.en.
  4. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 183–184. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  5. Brandon-Jones, Douglas; Groves, Colin P.; Jenkins, Paulina D. (2016-09-09). "The type specimens and type localities of the orangutans, genus Pongo Lacépède, 1799 (Primates: Hominidae)". Journal of Natural History. 50 (33–34): 2051–2095. doi:10.1080/00222933.2016.1190414. hdl:10141/622676. ISSN 0022-2933. S2CID 88826798.
  6. London, Zoological Society of (1905). Proceedings of the General Meetings for Scientific Business of the Zoological Society of London (in ഇംഗ്ലീഷ്). Longmans, Green.
  7. "Definition of PYGMY". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2017-12-02.
  8. https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/. Retrieved 2020-11-30. {{cite web}}: Missing or empty |title= (help)
  9. "San Francisco Zoo - Adopt an Orangutan". www.sfzoo.org. Archived from the original on 2020-02-21. Retrieved 2020-02-21.
  10. EDGE :: Mammal Species Information Archived 2016-12-31 at the Wayback Machine.. Edgeofexistence.org. Retrieved on 2012-08-21.
  11. 11.0 11.1 "Bornean Orangutan Facts | Endangered Animals" (in അമേരിക്കൻ ഇംഗ്ലീഷ്). 2013-01-18. Retrieved 2020-11-29.
  12. Bacon, A. M.; The Long, V. (September 2001). "The first discovery of a complete skeleton of a fossil orang-utan in a cave of the Hoa Binh Province, Vietnam". Journal of Human Evolution. 41 (3): 227–241. doi:10.1006/jhev.2001.0496. ISSN 0047-2484. PMID 11535001.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

Russon, Anne E.; Compost, Alain; Kuncoro, Purwo; Ferisa, Agnes (December 2014). "Orangutan fish eating, primate aquatic fauna eating, and their implications for the origins of ancestral hominin fish eating". Journal of Human Evolution. 77: 50–63. doi:10.1016/j.jhevol.2014.06.007. PMID 25038033.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബോർണിയൻ_ഒറംഗുട്ടാൻ&oldid=3905490" എന്ന താളിൽനിന്ന് ശേഖരിച്ചത്