ഒറാങ്ങ്ഉട്ടാൻ

(Orangutan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട ഒറാങ്ങ്ഉട്ടാൻ (Orangutan) മാത്രമാണു ഏഷ്യയിൽ ഇനി അവശേഷിക്കുന്നത്. മരങ്ങളുടെ മുകളിൽ ജീവിക്കുന്ന ഇവയ്ക്ക് മറ്റു വൻ കുരങ്ങുകളെക്കാൾ കൈകൾക്ക് നീളക്കുടുതൽ ഉണ്ട്. സസ്തനികളുടെ കൂട്ടത്തിൽ ഉന്നത ശ്രേണിയിൽ പെട്ട ഇവയ്ക്ക് കൂടുതൽ ബുദ്ധിശക്തി ഉള്ളതിനാൽ, മരക്കഷണങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു, ഉറങ്ങാനായി കൂടുണ്ടാക്കാനും അറിയാം. ആക്രമണ സ്വഭാവം ഇല്ലാത്ത ഇവ മിക്കപ്പോഴും ഭക്ഷണം തേടി ഏകാന്തമായി വൃക്ഷത്തലപ്പുകളിൽ അലയുകയാണ് പതിവ്. ഇവയുടെ രോമത്തിനു ചുവന്ന ചാര നിറമാണ്; മറ്റു വൻ കുരങ്ങുകളുടെ രോമത്തിനു കറുപ്പ് നിറമാണ്. ഇന്തോനേഷ്യ, മലേഷ്യ, എന്നിവിടങ്ങളിലെ സ്വദേശിയായിരുന്ന ഇവയെ ഇപ്പോൾ ബോർണിയോ , സുമാത്ര ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്നു. ഇവയുടെ ആശ്മെകങ്ങൾ (fossils ), ജാവ ദ്വീപ്, തായ്‌ലാൻഡ്‌ , മലേഷ്യ , വിയെറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിട്ടൊണ്ട്. ഒരാന്ഗ്, ഉടാൻ എന്ന മലയൻ വാക്കുകളുടെ അർഥം മനുഷ്യൻ, വനം എന്നാണ്. അതിനാൽ, വന മനുഷ്യൻ എന്നാണ് ഇവയെ അവിടങ്ങളിൽ അറിയപ്പെടുന്നത്.

ഒറാങ്ങ്ഉട്ടാൻ
Orangutans[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Pongo

Type species
Pongo borneo
Lacépède, 1799 (= Simia pygmaeus Linnaeus, 1760)
Species

Pongo pygmaeus
Pongo abelii

Orangutan distribution

വർഗീകരണം

തിരുത്തുക

വംശനാശ ഭീഷണി നേരിടുന്ന ,ബോർണിയൻ ഒറാങ്ങ്ഉട്ടാൻ (Pongo pygmaeus ) , സുമാത്രൻ ഒറാങ്ങ്ഉട്ടാൻ (Pongo abelii ) എന്നീ രണ്ടിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ശരീര ഘടന

തിരുത്തുക
 
പൂർണ്ണ വളർച്ചയെത്തിയ ഒറാങ്ങ്ഉട്ടാൻ

1.2മുതൽ 1 .5 മീറ്റർ വരെ പൊക്കമുള്ള ഇവയുടെ ഭാരം 33 മുതൽ 82 കിലോ വരെ ആണ്. മനുഷ്യന്റെയും ഇവയുടെയും കൈകൾക്ക് വളരെ സാമ്യം ഉണ്ട്. കാൽ വിരലുകൾ ഉപയ്ഗിച്ചു ഇവയ്ക്ക് കമ്പുകളിൽ പിടിക്കാൻ കഴിയും. മനുഷ്യനെപ്പോലെ കൈകാലുകൾക്കു അഞ്ചു വിരലുകൾ വീതം ഉണ്ട്. വലിയ തടിച്ച ശരീരം, വണ്ണമുള്ള കഴുത്ത്‌, നീളം കൂടിയ ബലമുള്ള കൈകൾ , നീളം കുറഞ്ഞ വളഞ്ഞ കാലുകൾ ഉള്ള ഇവയ്ക്ക് വാൽ ഇല്ല. ചുവപ്പും തവിട്ടും നിറം കലർന്ന നീണ്ട രോമങ്ങൾ കൊണ്ട് ശരീരം മൂടപ്പെട്ടിരിക്കും.സുമാത്രൻ ഇനത്തിനു , രോമത്തിനു ഇളം നിറമാണ്. വലിയ തലയിൽ വലിയ വായ , ആണിന്റെ ചെള്ള പോളകൾ പ്രായമാകുമ്പോൾ വീണ്ടും വലുതാകുന്നു. വനത്തിൽ ആയുസ്സ് 35 വർഷം. കൂട്ടിൽ 60 വയസ്സ് വരെ ജീവിക്കും. ആണിനും പെണ്ണിനും ,ശബ്ദ നാടക്ക് സമീപത്തായി തൊണ്ട ഉറകൾ ഉണ്ട്. ശബ്ദം വനത്തിൽ മുഴങ്ങി കേൾക്കാൻ ഇത് ആവശ്യമാണ്‌. മരങ്ങളുടെ മുകളിൽ, ഏകാന്തമായി അലഞ്ഞു തിരിയുന്ന ഇവ ഉറങ്ങാനായി എല്ലാ ദിവസവം രാത്രിയിൽ കമ്പുകളും ഇലകളും കൊണ്ട് കൂടുണ്ടാക്കും. ഇണ ചേരുന്ന സമയത്ത് മാത്രമേ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാറോള്ള്‌. അമ്മമാർ ഏഴെട്ടു വർഷം കുഞ്ഞുങ്ങളെ കൂടെ കൊണ്ട് നടക്കും.

ജീവിത രീതി

തിരുത്തുക

ആൽ (Ficus ) വർഗത്തിൽ പെട്ട വൃക്ഷങ്ങളുടെ പഴുത്ത കയ്കളാണ് ഇഷ്ട ഭക്ഷണം. വൃക്ഷങ്ങളുടെ,കുരുന്ന് ഇല,തണ്ട്, തേൻ, കീടങ്ങൾ , പക്ഷി മുട്ട എന്നിവ ലഭ്യത അനുസരിച്ച് മാറി മാറി കഴിക്കും. ഭക്ഷണ ദൌർലഭ്യം ഉള്ളപ്പോൾ, വൃക്ഷങ്ങളുടെ തടി വരെ ആഹരമാക്കും . സ്ട്ട്രയ്കിനിൻ (Strychnine ) വിഷത്തിന്റെ സാന്നിധ്യം ഉള്ള സ്ട്രയിക്കി നോസ് ഇഗ്നട്ടി (Strychnos ignatii ) എന്ന വള്ളിചെടിയുടെ കായ്കൾ ഭക്ഷിച്ച് അവയുടെ വിതരണത്തിൽ സഹായിക്കുന്നു. കൂടുതൽ ഉമിനീർ ഉണ്ടാക്കുമെന്ന കുഴപ്പം ഇല്ലാതില്ല. മണ്ണും പാറയും ഭക്ഷിക്കുന്ന സ്വഭാവക്കാരാണ്.. ഭക്ഷണത്തിൽ ആവശ്യമുള്ള ധാതു ലവണങ്ങൾ ലഭിക്കുന്നതിന് , വയറിളക്കത്തിന് പരിഹാരം, ഉള്ളിൽ ചെന്ന വിഷാംശങ്ങൾ വലിച്ചെടുക്കാൻ കളിമണ്ണ് ലഭ്യമാക്കുക എന്നീ മൂന്ന് ആവശ്യങ്ങൾക്കാണ് ഇതെന്ന് കരുതപ്പെടുന്നു. നീർ വീഴ്ചക്ക് പരിഹാരമായി, കൊമ്മലീന (Commelina ) ജനുസ്സിൽപെട്ട ചെടികളെ ഇവ ഉപയോഗിക്കുന്നു.,

സ്വഭാവത്തിലെ പ്രത്യേകതകൾ

തിരുത്തുക

മറ്റു വൻ കുരങ്ങുകളെപ്പോലെ ബുദ്ധി ശക്തിയിലും ഇവ മുന്നിലാണ്. സ്വതന്ത്രമായി ജീവിക്കുന്ന ചിമ്പാൻസി ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി 1960 ല് രേഖപ്പെടുതിയിറ്റൊണ്ട്. പോന്ഗോ പിഗ്മായിഅസ് അബെല്ലി (Pongo pygmayeus abelli ) എന്ന ഉപ ഇനം ഒറാങ്ങ്ഉട്ടാൻ, സങ്കീർണമായ ഉപകരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കുന്നത് 1996 ല് കണ്ടെത്തി. ഭക്ഷണം ശേഖരിക്കാനായി ഉപയോഗിക്കുന്ന ഈ ഉപകരണങ്ങളിൽ ചിലത്, മരങ്ങളുടെ പോടുകളിൽ നിന്നും കീടങ്ങളെ പിടിക്കുവാനും , മറ്റു ചിലത് കട്ടി തോടുള്ള ഫലങ്ങളുടെ ഉള്ളിൽനിന്നും കുരുക്കൾ ശേഖരിക്കാനും വേണ്ടി ഉള്ളതാണ്. ചെയ്യേണ്ട ജോലിക്കനുസരണമായി ഉപകരണങ്ങൾ മാറ്റി ഉണ്ടാക്കാൻ അവയ്ക്കറിയാം

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 183–184. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
"https://ml.wikipedia.org/w/index.php?title=ഒറാങ്ങ്ഉട്ടാൻ&oldid=3429869" എന്ന താളിൽനിന്ന് ശേഖരിച്ചത്