പശ്ചിമ കലിമന്താൻ (Indonesian: Kalimantan Barat, Malay: كليمنتان بارت, ചൈനീസ്: 西加里曼丹; Hakka: Sî-Kâ-lí-màn-tân; Teochew: Sai-Gia-li-man-dang) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ ഭാഗമായ കാലിമന്താനിലെ അഞ്ച് ഇന്തോനേഷ്യൻ പ്രവിശ്യകളിലൊന്നാണിത്. ഇതിന്റെ തലസ്ഥാന നഗരി പോണ്ടിയാനാക്ക് ആണ്. 2010 ലെ സെൻസസ് പ്രകാരം 4,395,983 ജനങ്ങളുണ്ടായിരുന്ന ഈ ഭൂവിഭാഗത്തിന്റെ ആകെ വിസ്തൃതി 147,307 ചതുരശ്ര കിലോമീറ്ററാണ്. ദയാക്, മലായ്, ചൈനീസ്, ജാവനീസ്, ബൂഗിസ്, മദുറീസ് തുടങ്ങിയവരാണ് ഇവിടുത്തെ വംശീയ വിഭാഗങ്ങൾ. 2014 ജനുവരിയിലെ ഔദ്യോഗിക കണക്കനുസരിച്ചുള്ള ജനസംഖ്യ 4,546,439 ആയിരുന്നു. പ്രവിശ്യയുടെ ഭൂരിപക്ഷം പ്രദേശങ്ങളേയും നീരണിയിക്കുന്ന കപ്വാസ് നദിയുടെ നീർത്തടപ്രദേശത്തെ വലയം ചെയ്തു കിടക്കുന്ന പർവ്വതനിരകളാണ് പശ്ചിമ കലിമന്താന്റെ ഏകദേശ അതിരുകൾ. പ്രവിശ്യ അതിന്റെ കരപ്രദേശത്തെ അതിരുകൾ തെക്കുകിഴക്കൻ ഭാഗത്ത് മദ്ധ്യ കലിമന്താൻ കിഴക്കുഭാഗത്ത് കിഴക്കൻ കലിമന്താൻ വടക്കുഭാഗത്ത് മലേഷ്യൻ ഭൂപ്രദേശമായ സാരവാക്ക് എന്നിവയുമായി പങ്കുവയ്ക്കുന്നു.

പശ്ചിമ കലിമന്താൻ

Kalimantan Barat
Other transcription(s)
 • Malayكليمنتان بارت
 • Chinese西加里曼丹
 • HakkaSî-Kâ-lí-màn-tân
 • TeochewSai-Gia-li-man-dang
From top, left to right : Gunung Palung National Park, Temajuk Beach, Lake Teratai in Singkawang, Tua Pek Kong Temple in Ketapang, Barat Natal Beach, Simpang Island, Pulau Datok Beach
പതാക പശ്ചിമ കലിമന്താൻ
Flag
Official seal of പശ്ചിമ കലിമന്താൻ
Seal
Nickname(s): 
Provinsi Seribu Sungai[1]
Province of Thousand Rivers
Motto(s): 
Akçaya (Sanskrit)
(Immortal)
Location of Province of West Kalimantan in Indonesia
Location of Province of West Kalimantan in Indonesia
Coordinates: 0°0′N 110°30′E / 0.000°N 110.500°E / 0.000; 110.500
Country ഇന്തോനേഷ്യ
Capital Pontianak
EstablishedJanuary 1, 1957
ഭരണസമ്പ്രദായം
 • ഭരണസമിതിWest Kalimantan Regional Government
 • GovernorSutarmidji (PPP)
 • Vice GovernorRia Norsan
വിസ്തീർണ്ണം
 • ആകെ1,47,307 ച.കി.മീ.(56,876 ച മൈ)
•റാങ്ക്3rd
ഉയരത്തിലുള്ള സ്ഥലം
2,278 മീ(7,474 അടി)
ജനസംഖ്യ
 (2014)[2]
 • ആകെ45,46,439
 • റാങ്ക്15th
 • ജനസാന്ദ്രത31/ച.കി.മീ.(80/ച മൈ)
Demographics
 • Ethnic groupsDayak (32.75%), Malay (29.75%), Chinese (29.21%), Javanese (5.25%), Bugis (0.3%) Others (9.85%)[3]
 • ReligionIslam (51.22%), Roman Catholicism (23.94%), Protestantism (12.38%), Buddhism (12.21%), Confucianism (1.68%), Hinduism (0.06%)
 • LanguagesIndonesian (official), Malay (Pontianak Malay, Sambas Malay), Dayak (Iban, Kendayan, Jangkang, Bukar Sadong etc.), Chinese (Hakka, Teochew)
സമയമേഖലUTC+7 (Indonesia Western Time)
Postcodes
70xxx, 71xxx, 72xxx
Area codes(62)5xx
ISO കോഡ്ID-KB
Vehicle signKB
HDIDecrease 0.648 (medium)
HDI rank28th(2014)
Largest city by areaSingkawang - 504.00 ച. �കിലോ�ീ. (194.60 ച മൈ)
Largest city by populationPontianak - (554,764 - 2010)
Largest regency by areaKetapang Regency - 31,240.74 ച. �കിലോ�ീ. (12,062.12 ച മൈ)
Largest regency by populationKubu Raya Regency - (500,970 - 2010)
വെബ്സൈറ്റ്Government official site

പശ്ചിമ കലിമന്താൻ "ആയിരം നദികളുടെ പ്രവിശ്യ" എന്നറിയപ്പെടുന്ന ഒരു പ്രദേശമാണ്. പലപ്പോഴും ജലഗതാഗതയോഗ്യമായ നൂറുകണക്കിന് വലുതും ചെറുതുമായ നദികളുള്ള ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഈ വിളിപ്പേരു സമ്മാനിച്ചത്. ഇപ്പോൾ മിക്ക ജില്ലകളിലും റോഡുമാർഗ്ഗമുള്ള ഗതാഗത സൌകര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഇവിടത്തെ പ്രധാന നദികൾ ഇപ്പോഴും ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കുള്ള ചരക്കുഗതാഗതത്തിന് പ്രധാന മാർഗ്ഗമായി ഉപയോഗിക്കുന്നു.

പശ്ചിമ കലിമന്താൻ മേഖലയുടെ ഒരു ചെറിയ ഭാഗം സമുദ്രജലമാണെങ്കിലും പശ്ചിമ കലിമന്താനിൽ ഡസൻ കണക്കിന് ചെറുതും വലുതുമായ ദ്വീപുകൾ (ഭൂരിഭാഗവും ജനവാസമില്ലാത്തത്) കരിമാതാ കടലുക്ക്, നാതുന കടൽ എന്നിവയ്ക്കു നെടുനീളത്തിൽ റിയാവു ദ്വീപസമൂഹ പ്രവിശ്യയുടെ അതിർത്തിയോളം വ്യാപിച്ചുകിടക്കുന്നു. 2000 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 4,073,430 ആയിരുന്നു (ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 1.85 ശതമാനം).

ചരിത്രം

തിരുത്തുക

പശ്ചിമ കലിമന്താനറെ ചരിത്രം പതിനേഴാം നൂറ്റാണ്ടിനു മുമ്പ് ആരംഭിക്കുന്നു. പതിനേഴാം നൂറ്റാണ്ടിനു മുൻപ് പ്രവിശ്യയിലെ പ്രധാന നിവാസികൾ ദിയാക്കുകളായിരുന്നു. ഭൂമധ്യരേഖ (അക്ഷാംശം 0°) ഈ പ്രവിശ്യയെ മുറിച്ചു കടന്നുപോകുന്നു; കൃത്യമായിപ്പറഞ്ഞാൽ പോണ്ടിയാനാക്ക് നഗരത്തിലൂടെ. പശ്ചിമ കലിമന്താനിൽ പലപ്പോഴും ഉയർന്ന ആർദ്രതയുള്ളതും ഉയർന്ന താപനിലയുടെ അകമ്പടിയോടെയുമുള്ളതുമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.

ഭൂമിശാസ്ത്രം

തിരുത്തുക

ബോർണിയോ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് പശ്ചിമ കലിമന്താൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.

ഭരണവിഭാഗങ്ങൾ

തിരുത്തുക

പശ്ചിമ കലമന്താൻ രണ്ടു നഗരങ്ങളായും (കോട്ട), പന്ത്രണ്ട് റീജൻസികളായും (കബൂപ്പട്ടെൻ) ഉപവിഭജനം നടത്തിയിരിക്കുന്നു. പ്രവിശ്യയിലെ ഏകദേശം 29 ശതമാനം ആളുകളും പോണ്ടിയാനാക് പ്രദേശത്താണ് അധിവസിക്കുന്നത്. റീജൻസികളുടേയും നഗരങ്ങളുടേയും തലസ്ഥാനങ്ങളും ജനസംഖ്യയും താഴെപ്പറയുന്നതാണ്:

എണ്ണം പേര് തലസ്ഥാനം Area in km2 ജനസംഖ്യ

2000 സെൻസസ്

ജനസംഖ്യ

2010 സെൻസസ്

ജനസംഖ്യ

2014 estimate

HDI[4]2014 Estimates
1 പോണ്ടിയാനാക് City പോണ്ടിയാനാക് 107.80 4,72,220 5,54,764 5,73,751 0.766 (High)
2 സിങ്കാവാങ് City സിങ്കാവാങ് 504.00 (included) 1,86,462 1,92,844 0.698 (Medium)
3 ബെങ്കായാങ് റീജൻസി ബെങ്കായാങ് 5,075.48 3,33,089 2,15,277 2,22,645 0.644 (Medium)
4 കെട്ടപാങ് റീജൻസി കെട്ടപാങ് 31,240.74 4,26,285 4,27,460 4,42,090 0.632 (Medium)
5 കുബു റായ റീജൻസി സുങ്കായി രായ 6,958.22 (included) 5,00,970 5,18,116 0.645 (Medium)
6 ലന്റാക്ക് റീജൻസി ൻഗാബാങ് 8,915.10 2,82,026 3,29,649 3,40,931 0.635 (Medium)
7 വടക്കൻ കയോങ് റീജൻസി(കയോങ് ഉത്താര) സുകദാന 4,568.26 (included) 95,594 98,866 0.585 (Low)
8 മെമ്പാവാഹ് റീജൻസി* മെമ്പാവാഹ് 2,797.88 6,31,546 2,34,021 2,42,031 0.627 (Medium)
9 സാമ്പാസ് റീജൻസി സാമ്പാസ് 6,716.52 4,54,126 4,96,120 5,13,100 0.632 (Medium)
# പടിഞ്ഞാറൻ ഗ്രൂപ്പ് 28,64,850 30,40,317 31,44,375
1 കപ്വാസ് ഹുളു റീജൻസി പുട്ടുസിബൌ 29,842.00 1,82,589 2,22,160 2,29,764 0.629 (Medium)
2 മെലാവി റീജൻസി നൻഗ പിനോഹ് 10,640.80 (included) 1,78,645 1,84,759 0.628 (Medium)
3 സാൻഗൌ റീജൻസി സാൻ‌ഗ്ഗു 12,857.80 5,08,320 4,08,468 4,22,448 0.620 (Medium)
4 സെകാഡു റീജൻസി സെക്കാഡൌ 5,444.20 (included) 1,81,634 1,87,851 0.619 (Medium)
5 സീന്റാങ് റീജൻസി സിന്റാങ് 21,638.20 4,60,594 3,64,759 3,77,243 0.631 (Medium)
# കിഴക്കൻ ഗ്രൂപ്പ് (കപ്വാസ് റായ) 11,51,503 13,55,666 14,02,064
# Totals പോണ്ടിയാനാക് 147,307.00 40,16,353 43,95,983 45,46,439 0.648 (Medium)

പരിസ്ഥിതി

തിരുത്തുക

ഡനാവു സെന്റാറം, ഗനുങ് പാലങ്, ബെന്റങ് കെരിഹൻ എന്നിങ്ങനെ ഈ പ്രവിശ്യയിൽ മൂന്ന് ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്നു. നിലവിൽ, ഡിപ്റ്റെറോകാർപ്പ് പോലെയുള്ള മരങ്ങളുടെ നിയമവിരുദ്ധമായ വെട്ടൽ, പാം ഓയിൽ തോട്ടങ്ങളുടെ വ്യാപനം എന്നിവയാലുള്ള ആവാസവ്യവസ്ഥയുടെ തകർക്കൽ നിരവധി അപൂർവ്വയിനം ജീവികളുടെ നിലനിൽപ്പിനു ഇവിടെ ഭീഷണിയുണ്ടാക്കുന്നു.

ജനസംഖ്യാകണക്കുകൾ

തിരുത്തുക

പശ്ചിമ കലിമന്താനിൽ പ്രാമുഖ്യമുള്ള വംശീയ വിഭാഗങ്ങൾ ദയാക് (34.93%), മലയ് (33.84%) എന്നിവയാണ്. ദയാക്കുകൾ ഉൾനാടൻ പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ മലയൻ വംശീയ ഭൂരിപക്ഷം തീരപ്രദേശങ്ങളിൽ അധിവസിക്കുന്നു. ജാവനീസ് ആണ് മൂന്നാം സ്ഥാനത്തുള്ള വംശീയ വിഭാഗം (9.74%).

ഇന്തോനേഷ്യൻ ഭാഷയാണ് പശ്ചിമ കലിമന്താനിൽ പൊതുവായി ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷ.

2010 ലെ സെൻസസ് പ്രകാരം പശ്ചിമ കലിമന്താനിലെ ഭൂരിഭാഗം ആളുകളും (59.22%) ഇസ്ലാം മതം സ്വീകരിച്ചവരാണ്.

  1. "Pemerintah Provinsi Kalimantan Barat". Archived from the original on 2019-04-16. Retrieved 2018-11-16.
  2. Central Bureau of Statistics: Census 2010 Archived 2010-11-13 at the Wayback Machine., retrieved 17 January 2011 (in Indonesian)
  3. Overcoming Violent Conflict: Volume 1, Peace and Development Analysis in West Kalimantan, Central Kalimantan and Madura. Prevention and Recovery Unit – United Nations Development Programme, LabSosio and BAPPENAS. 2005. Archived from the original (PDF) on 2018-12-26. Retrieved 15 January 2010.
  4. "Indeks-Pembangunan-Manusia-2014". Archived from the original on 2016-11-10. Retrieved 2018-11-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പശ്ചിമ_കലിമന്താൻ&oldid=3980438" എന്ന താളിൽനിന്ന് ശേഖരിച്ചത്