ബി. രാഘവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. രാഘവൻ (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി.

ബി. രാഘവൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎഴുകോൺ നാരായണൻ
മണ്ഡലംനെടുവത്തൂർ
ഓഫീസിൽ
മാർച്ച് 25 1987 – മേയ് 14 1996
മുൻഗാമിസി.കെ. തങ്കപ്പൻ
പിൻഗാമിഎഴുകോൺ നാരായണൻ
മണ്ഡലംനെടുവത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-10-01)ഒക്ടോബർ 1, 1952
മരണംഫെബ്രുവരി 23, 2021(2021-02-23) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിജെ. രേണുകാദേവി
കുട്ടികൾ1 മകൻ 1 മകൾ
മാതാപിതാക്കൾ
  • കെ. ഭരതൻ (അച്ഛൻ)
  • ചക്കി (അമ്മ)
As of ഫെബ്രുവരി 23, 2021
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുത്തുക

കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. ജെ. രേണുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.[1] കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടർന്നു. തന്മൂലം ഇരുവൃക്കകളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1]

രാഷ്ട്രീയ ജീവിതം

തിരുത്തുക

ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം നേടിയത്.[1] 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ നടന്ന പന്ത്രണ്ടാം കേരളാനിയംബസഭാ തിരഞ്ഞെടുപ്പിൽ 48023 വോട്ടുകൾ നേടി വിജയിച്ചു.[2]സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,[3] കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റംഗം, കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 2006[4] നെടുവത്തൂർ നിയമസഭാമണ്ഡലം ബി. രാഘവൻ സി.പി.ഐ.എം. 48,023 1,155 എഴുകോൺ നാരായണൻ കോൺഗ്രസ് 46,868
2 1996[5] നെടുവത്തൂർ നിയമസഭാമണ്ഡലം എഴുകോൺ നാരായണൻ കോൺഗ്രസ് 44,940 964 ബി. രാഘവൻ സി.പി.ഐ.എം. 43,976
3 1991 നെടുവത്തൂർ നിയമസഭാമണ്ഡലം ബി. രാഘവൻ സി.പി.ഐ.എം. 49,296 7,184 എൻ. നാരായണൻ കോൺഗ്രസ് 42,112
4 1987 നെടുവത്തൂർ നിയമസഭാമണ്ഡലം ബി. രാഘവൻ സി.പി.ഐ.എം. 47,334 15,164 കോട്ടക്കുഴി സുകുമാരൻ കേരള കോൺഗ്രസ് 32,170
  1. 1.0 1.1 1.2 "സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു". Retrieved 2021-02-23.
  2. http://www.niyamasabha.org/codes/members/raghavanb.pdf
  3. "മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു". Retrieved 2021-02-23.
  4. "Kerala Assembly Election Results in 2006". Archived from the original on 2021-03-05. Retrieved 2021-02-24.
  5. "Kerala Assembly Election Results in 1996". Retrieved 2021-02-24.
"https://ml.wikipedia.org/w/index.php?title=ബി._രാഘവൻ&oldid=3821731" എന്ന താളിൽനിന്ന് ശേഖരിച്ചത്