വാർത്തകൾ 2013
  • തുടർച്ചയായി ആറാംതവണയും സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജർ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജനായ അരവിന്ദ് മഹങ്കാളി വിജയിച്ചു. [1]
  • യൂറോ മേഖലയിൽ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോഡ് വർധനവ്. യൂറോ പൊതുകറൻസിയായി അംഗീകരിച്ച 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 12.2 ശതമാനമായി. [2]
  • ക്രൊയേഷ്യയിൽ നടന്ന കിക്ക് ബോക്‌സിങ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ മിഥുൻ ജിത്തിന് ഇരട്ട മെഡൽ.[3]
  • പൊടിപടലങ്ങളിൽ മൂടിക്കിടന്നിരുന്ന 15 പുതിയ താരാപഥങ്ങളെ എ.എൽ.എം.എ. ടെലിസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തി. [4]
  • ഭക്ഷ്യ സുരക്ഷാ ഓർഡിനൻസിൽ കേന്ദ്ര നിയമ മന്ത്രാലയം ഒപ്പുവെച്ചു. [5]
  • പാലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി റമി ഹംദല്ലയെ പലസ്തീനിയൻ അതോറിറ്റി പ്രസിഡൻറ് മഹമൂദ് അബാസ് നിയമിച്ചു. [6]
  • കേന്ദ്രസർക്കാറിൽനിന്ന് ഗണ്യമായി സാമ്പത്തികസഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. [7]
  • കേരളത്തിലെ മുൻമന്ത്രി ലോനപ്പൻ നമ്പാടൻ (78) അന്തരിച്ചു. [8]
  • പാകിസ്താന്റെ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് (ചിത്രത്തിൽ )സ്ഥാനമേറ്റു. [9]
  • കൊച്ചി മെട്രോ റെയിൽവേ പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. [10]
  • ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം സെറീന വില്യംസിന്.[11]
  • എൽ.കെ. അദ്വാനി ബി.ജെ.പി.യിലെ എല്ലാ പദവികളും രാജിവെച്ചു. [12]
  • രൂപയുടെ മൂല്യം ഡോളറിനെതിരെ 57.54 ലേക്കെന്ന റെക്കോർഡ് നിരക്കിലേക്ക് താഴ്ന്നു. [13]
  • തുർക്കിയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു.[14]
  • അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാ അനുമാനം സ്ഥിരതയുള്ളതായും ക്രെഡിറ്റ് റേറ്റിങ് ബിബിബി- ആക്കുകയും ചെയ്തു. [15]
  • ബ്രിട്ടനിലെ വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധമെന്ന് ഡി.എൻ.എ. ഫലം. [16]
  • മനുഷ്യജീനുകൾ 'പ്രകൃതിയുടെ സൃഷ്ടിയാണെ'ന്നും, അത് ആർക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാൻ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി. [17]
    ഹസ്സൻ റൂഹാനി
    ഹസ്സൻ റൂഹാനി
  • ഇറാനിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഹസ്സൻ റൂഹാനി (ചിത്രത്തിൽ) വിജയിച്ചു. [18]
  • കേന്ദ്രമന്ത്രിസഭാ പുനഃസംഘനയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരായ അജയ് മാക്കൻ, സി.പി ജോഷി എന്നിവർ രാജിവച്ചു. പുന:സംഘടന നാളെയുണ്ടായേക്കും.[19]
  • ഐക്യജനതാദൾ എൻഡിഎ സഖ്യം വിട്ടു. എൻ.ഡി.എ കൺവീനറായിരുന്ന ശരദ് യാദവ് സ്ഥാനം രാജിവെച്ചു.[20]
  • കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ഓസ്‌കാർ ഫെർണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നീ കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ഉൾപ്പെടെ എട്ട് പുതിയ മന്ത്രിമാർ. [21]
  • ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മുപ്പത്തിയൊൻപതാമത് ജി-8 ഉച്ചകോടിക്ക് വടക്കൻ അയർലൻഡിൽ തുടക്കമായി.[22]
  • ഉത്തരേന്ത്യയിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 131 ആയി. 500 പേരെ കാണാനില്ലെന്നും റിപ്പോർട്ട് [23]
  • ലോകത്ത് പലായനം ചെയ്തവരും അഭയാർഥികളുമായി 4.52 കോടിപ്പേരുണ്ടെന്ന് യു.എൻ. അഭയാർഥിവിഭാഗം.[24]
  • ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയ്ക്ക് ഒരു ഡോളറെന്ന നിലയിലേക്ക് താഴ്ന്നു.[25]
  • 750ലധികം പേർ മരണമടയുകയും14,000 പേരെ കാണാതാവുകയും ചെയ്ത ഉത്തരാഖണ്ഡിൽ ജൂൺ 25 മുതൽ വീണ്ടും പേമാരിയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. [26]
  • ഫുട്‌ബോളിനായി പണം ധൂർത്തടിക്കുന്നെന്ന് ആരോപിച്ച് ബ്രസീലിലാരംഭിച്ച പ്രക്ഷോഭം വ്യാപിക്കുന്നു. [27]
  • സ്വിസ് ബാങ്കുകളിൽ വിദേശനിക്ഷേപങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 70-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് സ്വിസ് ദേശീയ ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പരാമർശം. [28]
  • താലിബാനുമായി സമാധാന ചർച്ച നടത്തുന്നതിന് യു.എസ്. പ്രത്യേകപ്രതിനിധി ജെയിംസ് ഡോബിൻസ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തി. 'ഇസ്‌ലാം എമിററ്റസ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന പേരിൽ ദോഹയിൽ താലിബാൻ ഓഫീസ് തുറന്നിരുന്നു. [29]
  • ജമ്മുകശ്മീരിലെ ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [30]
  • 18 വർഷത്തെ ഭരണം പൂർത്തിയാക്കിയ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി രാജ്യഭരണം നാലാമത്തെ മകൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്(ചിത്രത്തിൽ) കൈമാറി.[31]
  • ഉത്തരാഖണ്ഡിലെ പേമാരിയിലും മണ്ണിടിച്ചിലിലും പത്ത് മലയാളികളെ കാണാതായി. [32]
  • വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ വില 60.38 എന്നനിലയിലെത്തി. [33]
  • മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു. [34]
  • ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളിജവാനായജോമോൻ ജോർജുടക്കം 20 പേർ മരിച്ചു. [35]
  • മുൻമന്ത്രിയും എൻസിപി ദേശീയ പ്രവർത്തകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ എ.സി.ഷൺമുഖദാസ് അന്തരിച്ചു. [36]
  • പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറ്റുവാങ്ങി. [37]
    കെവിൻ റുഡ്
    കെവിൻ റുഡ്
  • ഓസ്‌ട്രേലിയയുടെ 28-ാമത് പ്രധാനമന്ത്രിയായി കെവിൻ റുഡ് (ചിത്രത്തിൽ) സത്യപ്രതിജ്ഞ ചെയ്തു.[38]
  • സുപ്രീംകോടതി ചീഫ് ജസ്റ്റീസായി പി. സദാശിവത്തെ നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. [39]
    1. "അരവിന്ദ് മഹങ്കാളി 'സ്‌പെല്ലിങ് ബി'യിൽ ഒന്നാമൻ". മാതൃഭൂമി. Retrieved 2013 ജൂൺ 1. {{cite news}}: Check date values in: |accessdate= (help)
    2. ""യൂറോ"യിൽ തൊഴിലില്ലായ്മ സർവകാല റെക്കോഡിൽ". ദേശാഭിമാനി. Retrieved 2013 ജൂൺ 1. {{cite news}}: Check date values in: |accessdate= (help)
    3. "കിക്ക് ബോക്‌സിങ് വേൾഡ്കപ്പ് : മിഥുൻ ജിത്തിന് ഇരട്ട മെഡൽ". മാതൃഭൂമി. Retrieved 2013 ജൂൺ 2. {{cite news}}: Check date values in: |accessdate= (help)
    4. "15 പുതിയ ആകാശഗംഗകൾ കണ്ടെത്തി". മാതൃഭൂമി. Retrieved 2013 ജൂൺ 3. {{cite news}}: Check date values in: |accessdate= (help)
    5. "ഭക്ഷ്യ സുരക്ഷാ ഓർഡിനൻസ് തയ്യാറായി". മാതൃഭൂമി. Retrieved 2013 ജൂൺ 4. {{cite news}}: Check date values in: |accessdate= (help)
    6. "റമി ഹംദല്ല പലസ്തീൻ പ്രധാനമന്ത്രി". മാതൃഭൂമി. Retrieved 2013 ജൂൺ 4. {{cite news}}: Check date values in: |accessdate= (help)
    7. "റമി ഹംദല്ല പലസ്തീൻ പ്രധാനമന്ത്രി". മാതൃഭൂമി. Retrieved 2013 ജൂൺ 4. {{cite news}}: Check date values in: |accessdate= (help)
    8. "ലോനപ്പൻ നമ്പാടൻ അന്തരിച്ചു". മാതൃഭൂമി. Retrieved 2013 ജൂൺ 5. {{cite news}}: Check date values in: |accessdate= (help)
    9. "Nawaz Sharif sworn in as Pakistan Prime Minister, calls for end to drone strikes". എൻഡിടിവി. Retrieved 2013 ജൂൺ 5. {{cite news}}: Check date values in: |accessdate= (help)
    10. "മുഖ്യമന്ത്രി കലൂരിൽ നിന്ന് പച്ചക്കൊടി വീശി; ഇടപ്പള്ളിയിൽ തത്സമയം പൈലിങ് തുടങ്ങി". മാതൃഭൂമിഓൺലൈൻ. Retrieved 2013 ജൂൺ 8. {{cite news}}: Check date values in: |accessdate= (help)
    11. "ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം സെറീനയ്ക്ക്‌". മാതൃഭൂമിഓൺലൈൻ. Retrieved 2013 ജൂൺ 8. {{cite news}}: Check date values in: |accessdate= (help)
    12. "ബി.ജെ.പിയിൽ പൊട്ടിത്തെറി: അദ്വാനി പാർട്ടി പദവികൾ രാജിവെച്ചു". മാതൃഭൂമിഓൺലൈൻ. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= (help)
    13. "രൂപക്ക് റെക്കോർഡ് തകർച്ച: മൂല്യം 57.54". ദേശാഭിമാനി ഓൺലൈൻ. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= (help)
    14. "പ്രക്ഷോഭകരെ സർക്കാർ അനുകൂലികൾ ആക്രമിച്ചു; തുർക്കിയിൽ സ്ഥിതി വഷളാകുന്നു". ദേശാഭിമാനി ഓൺലൈൻ. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= (help)
    15. "ഇന്ത്യയുടെ റേറ്റിങ് ഉയർത്തി". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate= (help)
    16. "വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധം". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 15. {{cite news}}: Check date values in: |accessdate= (help)
    17. "മനുഷ്യജീനുകൾ പേറ്റന്റ് ചെയ്യാൻ പാടില്ല - യു.എസ്.സുപ്രീംകോടതി". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 15. {{cite news}}: Check date values in: |accessdate= (help)
    18. "Iranian cleric Hassan Rouhani elected as president". The Guardian. Retrieved 2013 ജൂൺ 15. {{cite news}}: Check date values in: |accessdate= (help)
    19. "മന്ത്രിസഭാ പുനഃസംഘന നാളെ: സി.പി ജോഷി രാജിവെച്ചു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= (help)
    20. "ഐക്യജനതാദൾ എൻഡിഎ വിട്ടു". ദേശാഭിമാനി ഓൺലൈൻ. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= (help)
    21. "പുതിയ നാല് കാബിനറ്റ് മന്ത്രിമാർ , നാല് സഹമന്ത്രിമാരും". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 17. {{cite news}}: Check date values in: |accessdate= (help)
    22. "ജി-8 ഉച്ചകോടിക്ക് തുടക്കം". ദേശാഭിമാനി ഓൺലൈൻ. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= (help)
    23. "മഴ: ഉത്തരേന്ത്യയിൽ മരണം 131 ആയി: 500 പേരെ കാണാനില്ല". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 19. {{cite news}}: Check date values in: |accessdate= (help)
    24. "ലോകത്ത് നാലരക്കോടി അഭയാർഥികൾ". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 20. {{cite news}}: Check date values in: |accessdate= (help)
    25. "രൂപ തകർന്നടിഞ്ഞു:ഡോളറിന് 60 രൂപ". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 20. {{cite news}}: Check date values in: |accessdate= (help)
    26. "ഉത്തരാഖണ്ഡിൽ വീണ്ടും പേമാരിയുണ്ടാകാൻ സാധ്യത". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 22. {{cite news}}: Check date values in: |accessdate= (help)
    27. "ബ്രസീലിൽ പ്രക്ഷോഭം ആളിക്കത്തുന്നു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 22. {{cite news}}: Check date values in: |accessdate= (help)
    28. "സ്വിസ് അക്കൗണ്ട് : ഇന്ത്യ 70-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 23. {{cite news}}: Check date values in: |accessdate= (help)
    29. "താലിബാനുമായി ചർച്ച: യു.എസ്. പ്രതിനിധി ദോഹയിൽ". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 23. {{cite news}}: Check date values in: |accessdate= (help)
    30. "ശ്രീനഗറിൽ ഭീകരാക്രമണം: നാലു സൈനികർ കൊല്ലപ്പെട്ടു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 24. {{cite news}}: Check date values in: |accessdate= (help)
    31. "ഖത്തർ അമീർ മകന് അധികാരം കൈമാറുന്നു". മാധ്യമം ഓൺലൈൻ. Retrieved 25 ജൂൺ 2013.
    32. "പേമാരി: പത്ത് മലയാളികളെ കണ്ടെത്താനായില്ല". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 25. {{cite news}}: Check date values in: |accessdate= (help)
    33. "രൂപയുടെ വിലയിടിവ് തുടരുന്നു: 60.38 വരെ താഴ്ന്നു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 26. {{cite news}}: Check date values in: |accessdate= (help)
    34. "മുൻ മന്ത്രി കെ. നാരായണക്കുറുപ്പ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 26. {{cite news}}: Check date values in: |accessdate= (help)
    35. "കോപ്റ്റർ അപകടം: മലയാളി ജവാനടക്കം 20 മരണം". ദേശാഭിമാനി ഓൺലൈൻ. Retrieved 2013 ജൂൺ 26. {{cite news}}: Check date values in: |accessdate= (help)
    36. "എ.സി.ഷൺമുഖദാസ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 27. {{cite news}}: Check date values in: |accessdate= (help)
    37. "യു.എൻ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ജൂൺ 27. {{cite news}}: Check date values in: |accessdate= (help)
    38. "ഓസ്‌ട്രേല്യൻ പ്രധാനമന്ത്രിയായി കെവിൻ റുഡ് ചുമതലയേറ്റു". മാതൃഭൂമി ഓൺലൈൻ. Retrieved 27 ജൂൺ 2013.
    39. "പി. സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റീസാകും". മാതൃഭൂമി. Retrieved 2013 ജൂൺ 30. {{cite news}}: Check date values in: |accessdate= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ജൂൺ&oldid=3275109" എന്ന താളിൽനിന്ന് ശേഖരിച്ചത്