ഇന്തോ-യുറോപ്യൻ ഭാഷകളിലെ ഏറ്റവും കിഴക്കേ അറ്റത്തെ ശാഖയാണ്‌ ഇന്തോ-ഇറാനിയൻ ഭാഷകൾ എന്നറിയപ്പെടുന്നത്. ഇതിൽ മൂന്നു ഭാഷാവിഭാഗങ്ങൾ ഉൾപ്പെടുന്നു.

  1. ഇന്തോ-ആര്യൻ ഭാഷകൾ
  2. ഇറാനിയൻ ഭാഷകൾ
  3. നൂറിസ്ഥാനി ഭാഷകൾ
ഇന്തോ-ഇറാനിയൻ
Aryan
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ
ഭാഷാ കുടുംബങ്ങൾIndo-European
  • ഇന്തോ-ഇറാനിയൻ
പ്രോട്ടോ-ഭാഷപ്രോട്ടോ ഇന്തോ ഇറാനിയൻ
വകഭേദങ്ങൾ
ISO 639-5iir
Glottologindo1320
The approximate present-day distribution of the Indo-European branches of Eurasia:
  Indo-Iranian

ഇന്തോ ഇറാനിയൻ ഭാഷകളെ ആര്യൻ ഭാഷകൾ എന്നും അറിയപ്പെടാറുണ്ട്[1]. ആര്യൻ എന്നത് ഇന്തോ ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കുന്ന പേരാണ്‌.

സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, നേപ്പാളി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകൾ ഇന്തോ-ആര്യൻ ഭാഷകൾക്കുദാഹരണമാണ്‌. ഇറാനിയൻ ഭാഷകളിൽ പേർഷ്യൻ, കുർദിഷ്, പഷ്തു, ബലൂചി തുടങ്ങിയവ ഉൾപ്പെടുന്നു[2]‌. നൂറിസ്ഥാനി ഭാഷകളിൽ കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ എന്നിങ്ങനെ അഞ്ചു ഭാഷകളുണ്ട്. നൂറിസ്ഥാനി ഭാഷകൾ കാഫിരി ഭാഷകൾ എന്നും അറിയപ്പെട്ടിരുന്നു[3].

ഇന്തോ ഇറാനിയൻ ഭാഷകളിലെ ഏറ്റവും പുരാതനമായ ലിഖിതരേഖകൾ, ഇന്ത്യയിൽ നിന്നുള്ള വേദങ്ങളും ഇറാനിയൻ സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയും, മദ്ധ്യപൂർവ്വദേശത്തെ പുരാതന മിട്ടാനിയിൽ നിന്നുള്ള ചില ലിഖിതങ്ങളുമാണ്‌[2].

  1. http://books.google.com/books?vid=ISBN3110161133&id=KFBDGWjCP7gC&pg=PA221&lpg=PA221&vq=aryan+languages&dq=aryan+languages+iranian&sig=11bYU5iUtJpZx-Ct7VdMBvOjG_c
  2. 2.0 2.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 54–59. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 32–35. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഇന്തോ-ഇറാനിയൻ_ഭാഷകൾ&oldid=3313852" എന്ന താളിൽനിന്ന് ശേഖരിച്ചത്