പ്രവീണ ഭാഗ്യരാജ്
പ്രവീണ ഭാഗ്യരാജ് (ജീവിതകാലം: 19 ഏപ്രിൽ 1958 - 10 ആഗസ്റ്റ്1983) തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു നടിയായിരുന്നു. 1981 ൽ തമിഴ് സിനിമാരംഗത്തെ പ്രശസ്ത സംവിധായകൻ കെ. ഭാഗ്യരാജിനെ അവർ വിവാഹം കഴിച്ചു. മൻമത ലീലൈ, മന്തോപ്പു കിളിയേ, പസി, ബില്ല, ഭാമ രുക്മണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രവീണ ഭാഗ്യരാജ് | |
---|---|
ജനനം | പ്രവീണ 19 ഏപ്രിൽ 1958 |
മരണം | 10 ഓഗസ്റ്റ് 1983 | (പ്രായം 25)
തൊഴിൽ | നടി |
സജീവ കാലം | 1976-1983 |
ജീവിതപങ്കാളി(കൾ) | കെ. ഭാഗ്യരാജ് (m.1981-1983) |
സിനിമാജീവിതം
തിരുത്തുക1976 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൻമത ലീലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രവീണ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം, സഹവേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ ഏതാനും സിനിമകളിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 1980 ൽ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ സൂപ്പർ താരം രജനികാന്തിനൊപ്പം അഭിനയിച്ചു. 1980 ജനുവരി 26 ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരു വാണിജ്യ വിജയമായിത്തീരുകയും ഏതാണ്ട് 25 ആഴ്ചയിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.[1]
സ്വകാര്യജീവിതം
തിരുത്തുകആദ്യകാലങ്ങളിൽ പ്രവീണയ്ക്കും ഭാഗ്യരാജിനും ചലച്ചിത്ര രംഗത്തുനിന്ന് വാഗ്‌ദാനങ്ങൾ ലഭിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഒരു നടിയായി അഭ്രലോകത്ത് പ്രവേശിച്ച പ്രവീണ താനുമായി ഇതിനകം പ്രണയത്തിലായിരുന്ന കാമുകൻ ഭാഗ്യരാജിനെ സിനിമാരംഗത്ത് മുന്നേറുന്നതിൽ തന്നാലാവുംവിധം സഹായിച്ചു.[2] പിന്നീട് 1981 ൽ ഇരുവരും വിവാഹിതരായെങ്കിലും പ്രവീണയുടെ വിവാഹജീവിതം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ അവസാനിക്കുകയായിരുന്നു.[3][4][5] മഞ്ഞപ്പിത്തം ബാധിച്ച പ്രവീണ 1983 ഓഗസ്റ്റ് 10 ന് ഇഹലോകവാസം വെടിഞ്ഞു.[6]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
1976 | മന്മത ലീലൈ | തമിഴ് | തമിഴിലെ അരങ്ങേറ്റ ചിത്രം - അപ്രധാന കഥാപാത്രം | |
1977 | മനസൊരു മയിൽ | മലയാളം | ||
1977 | ചൂണ്ടക്കാരി | മലയാളം | ||
1978 | സീതാപതി സംസാരം | തെലുങ്ക് | ||
1978 | അമർനാഥ് | കന്നഡ | ||
1978 | മറ്റൊരു കർണ്ണൻ | മലയാളം | ||
1978 | വിശ്വരൂപം | മലയാളം | ||
1978 | ടാക്സി ഡ്രൈവർ | തമിഴ് | ||
1978 | അവൾ കണ്ട ലോകം | മലയാളം | ||
1978 | ശത്രുസംഹാരം | മലയാളം | ||
1979 | മാന്തോപ്പു കിളിയേ | തമിഴ് | ജയന്തി | |
1979 | കള്ളിയങ്കാട്ടു നീലി | മലയാളം | ||
1979 | മാനവധർമ്മം | മലയാളം | ||
1979 | അവളുടെ പ്രതികാരം | മലയാളം | ||
1979 | അടുക്കു മല്ലി | തമിഴ് | ||
1979 | കിഴക്കും മേർക്കും സന്തിക്കിൻഡ്രനാ | തമിഴ് | ||
1979 | പസി | തമിഴ് | കുമുദ | |
1980 | ബില്ല | തമിഴ് | രൂപ | |
1980 | ജംബൂ | തമിഴ് | ||
1980 | നീരോട്ടം | തമിഴ് | ||
1980 | മുത്തുച്ചിപ്പികൾ | മലയാളം | ||
1980 | കാവൽമാടം | മലയാളം | ||
1980 | ഭാമ രുഗ്മിണി | തമിഴ് | ഭാമ | |
1980 | ദീപം | മലയാളം | ||
1981 | തകിലുകൊട്ടാമ്പുറം | മലയാളം | ||
1982 | അനുരാഗക്കോടതി | മലയാളം | ||
1983 | മഴനിലാവ് | മലയാളം |
അവലംബം
തിരുത്തുക- ↑ "Billa Paper Advertisements - Rajinikanth Box Office Reports - Rajinifans.com". rajinifans.com. Retrieved 2020-02-19.
- ↑ "``பிரவீணா அக்காவுடனான நட்பு... மறக்க முடியாத நினைவுகள்!" - நடிகை பூர்ணிமா பாக்யராஜ்". Vikatan (in തമിഴ്). Retrieved 2020-02-19.
- ↑ Pro, G. balan Film (17 July 2014). "BALAN CINEMA DIARY: திரைக்கதை திலகம் கே.பாக்யராஜ்". BALAN CINEMA DIARY. Retrieved 2020-02-19.
- ↑ "'முத்தம் கேட்டு அடம் பிடிப்பதில் பூர்ணிமா இன்னும் குழந்தையே'! - சிலாகிக்கும் பாக்யராஜ் #Valentinesday". Vikatan (in തമിഴ്). Retrieved 2020-02-19.
- ↑ Pillai, Sreedhar (February 15, 1984). "K. Bhagyaraj; The reigning king in the world of Madras film Hollywood". India Today (in ഇംഗ്ലീഷ്). Retrieved 2020-02-19.
- ↑ "Praveena (Praveena Bhagyaraj)". Antru Kanda Mugam (in ഇംഗ്ലീഷ്). 2013-11-09. Retrieved 2020-02-19.