പ്രണയം (ചലച്ചിത്രം)
ബ്ലെസിയുടെ സംവിധാനത്തിൽ അനുപം ഖേർ നായകനും ജയപ്രദ നായികയുമായി 2011 ഓഗസ്റ്റ് 31-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയം. അനൂപ് മേനോൻ, മോഹൻലാൽ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലെസിക്ക് ഈ ചിത്രത്തിലൂടെ 2011-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു[1].
പ്രണയം | |
---|---|
സംവിധാനം | ബ്ലെസ്സി |
നിർമ്മാണം | പി. കെ. സജീവ് ആനി സജീവ് |
രചന | ബ്ലെസ്സി |
അഭിനേതാക്കൾ | |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | രാജ മുഹമ്മദ് |
സ്റ്റുഡിയോ | ഫ്രാഗ്നെന്റ് നേച്വർ ഫിലിം ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് |
വിതരണം | Maxlaab Entertainments (Inside Kerala) Mohit Productions & Studio99 Films (Outside Kerala) |
റിലീസിങ് തീയതി | 2011 ഓഗസ്റ്റ് 31 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകഅച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു. എങ്കിലും എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ വീണ്ടും പല മാർഗ്ഗത്തിലും കണ്ടുമുട്ടിയിരുന്നു. സുരേഷ് മോനോന് അമ്മയോടുള്ള വെറുപ്പിനു കാരണം താനാണെന്നു അച്യുതമേനോൻ ഗ്രേസിനോട് അറിയിക്കുന്നു. അയാളുടെ ഇടപെടലുകളാലാണ് കോടതി വിധി അനുകൂലമാക്കി കുട്ടിയെ നേടിയെടുത്തതെന്ന് ഗ്രേസിയെ മേനോൻ അറിയിച്ചു. അമ്മയോടുള്ള വെറുപ്പ് ഒഴിവാക്കാൻ ഈ സത്യം തുറന്നു പറയാൻ താൻ തയ്യാറാണെന്നു അച്യുതമോനോൻ ഗ്രേസിനെ അറിയിച്ചു. ഇക്കാലമത്രയും അച്ചൻ മകനെ ചതിക്കുകയായിരുന്നെന്നേ സുരേഷ് കരുതുകയുള്ളൂ എന്ന ഗ്രേസ് മേനോനെ അറിയിക്കുകയും അതിനാൽ തന്നെ ഗ്രേസ് ആ തീരുമാനത്തെ എതിർക്കുകയും ചെയ്തു. എങ്കിലും മകനാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ അവർ വളരെയധികം വ്യസനിച്ചു.
പിന്നീടൊരിക്കൽ മാത്യൂസും ഗ്രേസിയും അച്യുതമേനോനും ആദ്യമായി കണ്ടു മുട്ടി. അതിലൂടെ മൂവരും തമ്മിൽ വൈകാരികമായ ഒരു സുഹൃദ്ബന്ധം വളർന്നു. ആറു വർഷങ്ങൾക്കു മുൻപുണ്ടായ രോഗാവസ്ഥയിൽനിന്നും മാത്യൂസിന്റെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഗ്രേസിന്റെ സഹായത്താൽ വീൽചെയറിലായിരുന്നു അദ്ദേഹം ജീവിതം നീക്കിയിരുന്നത്. ആഴത്തിൽ വളർന്ന സൗഹൃദത്താൽ വീട്ടുകാർ അറിയാതെ മൂവരുടേയും ഒരു യാത പോകുന്നു. യാത്രമധ്യേ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നു അവർ ഭവനങ്ങളിൽ വിളിച്ചറിയിച്ചു. യാത്രക്കിടയിൽ മാത്യൂസിന് ഹൃദയാസ്വസ്ഥത ഉണ്ടാകുകയും ഗുരുതരമായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം വീടുകളിൽ അവർ ഈ സംഭവം അറിയിച്ചിരുന്നില്ല. ആശുപത്രിയിലെ മുറിയിൽ കഴിഞ്ഞ ഗ്രേസിനോട് മേനോൻ സുരേഷിനെ എല്ലാക്കാര്യങ്ങളും അറിയിച്ചെന്നും അവന് അമ്മയെ കാണണമെന്നു പറഞ്ഞെന്നും ഗ്രേസിനോട് യാതൊരുവിധ പരിഭവങ്ങളും ഇല്ലെന്നും അറിയിച്ചു. വിദേശത്തേക്കു പുറപ്പെടാൻ തയ്യാറായി എയർപോർട്ടിലെത്തിയ സുരേഷ് ആശുപത്രിയിലെ നമ്പരിൽ വിളിച്ച് ഗ്രേസിനോട് സംസാരിക്കുന്നു. അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും എന്നാൽ പോകാൻ തയ്യാറായതിനാൽ വീണ്ടും എത്രയും പെട്ടെന്നു തിരിച്ചെത്തി കാണാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുന്നു. ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ഗ്രേസ് തളർന്നു വീഴുന്നു. അടുത്തുണ്ടായിരുന്ന മേനോൻ ഡോക്ടറെ എത്തിച്ചെങ്കിലും ഗ്രേസിന്റെ മരണം സ്ഥിരീകരിച്ചു. അച്യുതമോനോനും മാത്യൂസും ഗ്രേസിന്റെ കബറിടത്തിൽ പൂക്കൾ അർപ്പിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- അനുപം ഖേർ – അച്യുതമേനോൻ
- ജയപ്രദ – ഗ്രേസ്
- മോഹൻലാൽ – പ്രൊ. മാത്യൂസ്
- അനൂപ് മേനോൻ – സുരേഷ്‌മേനോൻ
- നിയാസ് – സജി
- ആര്യൻ – അച്യുതമേനോൻ (ചെറുപ്പകാലം)
- നിവേദ – ഗ്രേസ് (ചെറുപ്പകാലം)
- ശ്രീനാഥ് – അരുൺ
- അപൂർവ്വ – മേഘ
- ധന്യ മേരി വർഗീസ് – ആശ
- നവ്യ നടരാജൻ – അശ്വതി
ഗാനങ്ങൾ
തിരുത്തുകഓ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു.
നിര | ഗാനം | പാടിയത് |
---|---|---|
1 | "പാട്ടിൽ ഈ പാട്ടിൽ" | ശ്രേയ ഘോഷാൽ |
2 | "മഴത്തുള്ളി പളുങ്കുകൾ" | വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ |
3 | "അയാം യുവർ മാൻ" | മോഹൻലാൽ |
4 | "കളമൊഴികളായി" | ശരത് |
5 | "പാട്ടിൽ ഈ പാട്ടിൽ" | പി. ജയചന്ദ്രൻ |
അണിയറപ്രവർത്തകർ
തിരുത്തുക- കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം: ബ്ലെസി
- നിർമ്മാണം: സജീവ് പി.ആർ, ആനി സജീവ്
- ഛായാഗ്രഹണം: സതീഷ് കുറുപ്പ്
- എഡിറ്റിങ്: രാജ മുഹമ്മദ്
- വസ്ത്രാലങ്കാരം: സമീറ സനീഷ്
- സംഗീതം: എം. ജയചന്ദ്രൻ
- ഗാനരചന: ഓ.എൻ.വി. കുറുപ്പ്
- സഹസംവിധാനം: ഹരീഷ്, ആന്റോസ് മാണി
- നിശ്ചല ഛായഗ്രഹണം: പോൾ ബത്തേരി
- നിർമ്മാണ നിയന്ത്രണം: സന്തോഷ് ചിറമാട്ടേൽ
- ഓഡിയോ: മനോരമ മ്യൂസിക്സ്
- മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
- കലസംവിധാനം: പ്രശാന്ത് മാധവ്
അവലംബം
തിരുത്തുക- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- പ്രണയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പ്രണയം – മലയാളസംഗീതം.ഇൻഫോ