പേരാവൂർ ഗ്രാമപഞ്ചായത്ത്
പേരാവൂർ ഗ്രാമപഞ്ചായത്ത് | |
11°53′55″N 75°44′05″E / 11.898722°N 75.734725°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ജിജി ജോയി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 34.1ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23,558 |
ജനസാന്ദ്രത | 691/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ, പേരാവൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പേരാവൂർ പഞ്ചായത്ത്. മണത്തണ, വെള്ളർവള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പേരാവൂർ ഗ്രാമപഞ്ചായത്തിനു 34.10 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മുഴക്കുന്ന്, കണിച്ചാർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണിച്ചാർ പഞ്ചായത്തും, തെക്കുഭാഗത്ത് കോളയാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകളുമാണ്. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമപ്രദേശമാണ് പേരാവൂർ.
1962-ലാണ് പേരാവൂർ പഞ്ചായത്ത് നിലവിൽ വന്നത്. ഇപ്പോഴത്തെ മണത്തണ വില്ലേജും, മുമ്പത്തെ വേക്കളം പഞ്ചായത്തിന്റെ ഭാഗമായിരുന്ന തൊണ്ടിയിൽ തിരുവോണപ്പുറം, കുനിത്തല ദേശങ്ങളും, തോലമ്പ്ര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വെള്ളർവള്ളി, കോട്ടുമാങ്ങ ദേശങ്ങളും ചേർന്നാണ് പേരാവൂർ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- മലബാർ ബി.എഡ്. ട്രെയിനിംഗ് കോളേജ്, പേരാവൂർ
- ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജ്, എടത്തൊട്ടി
- ഗവൺമെൻ്റ് ഐ.ടി.ഐ., പേരാവൂർ
- സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പേരാവൂർ
- ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ, പേരാവൂർ
- ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, മണത്തണ
- കലാമന്ദിർ സ്കൂൾ ഓഫ് ഫൈൻ ആർട്സ്, പേരാവൂർ
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- സബ് ട്രഷറി ഓഫീസ് പേരാവൂർ
- ആശുപത്രി
- മൃഗാശുപത്രി
- പോലീസ് സ്റ്റേഷൻ
- ഗ്രാമ പഞ്ചായത്ത് ഓഫീസ്
- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- സബ് രജിസ്ട്രാർ ഓഫീസ്
- വില്ലേജ് ഓഫീസ്
- ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്
- കൃഷിഭവൻ
- ഡിവൈഎസ്പി ഓഫീസ്
- പോസ്റ്റ് ഓഫീസ്
- ഫയർ സ്റ്റേഷൻ
- ഗവൺമെന്റ് അഗ്രികൾച്ചറൽ ഓഫീസ്
ബാങ്കുകൾ
തിരുത്തുക- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഫെഡറൽ ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാനറ ബാങ്ക്
- കേരള ഗ്രാമീൺ ബാങ്ക്
- കേരള ബാങ്ക്
- തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്
- മണത്തണ സർവ്വീസ് സഹകരണ ബാങ്ക്
പ്രമുഖ വ്യക്തികൾ
തിരുത്തുക- ജിമ്മി ജോർജ്ജ് - ഇന്ത്യൻ വോളിബോൾ ഇതിഹാസം
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പേരാവൂർ ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.