പുൻടിയസ് ഡോളിച്ചൊപിട്രസ്
ചെറുതും ആഴംകുറഞ്ഞതുമായ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുൻടിയസ് ഡോളിച്ചൊപിട്രസ് (Puntius dolichopterus).[1]. പരൽ വർഗ്ഗം അഥവാ സിപ്രിനിഡെ (Cyprinidae) എന്ന മത്സ്യകുടുംബത്തിലെ അംഗമാണ് ഈ മത്സ്യം.[1] ഭക്ഷ്യയോഗ്യവും അലങ്കാരത്തിനായി വളർത്താവുന്നതുമായ ഈ മത്സ്യത്തെ, 2015-ൽ ആലപ്പുഴ ജില്ലയിലെ കായംകുളംഎന്ന സ്ഥലത്തെ ഒരു കനാലിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. [2] മാവേലിക്കര സ്വദേശിയും ചവറ ബി. ജെ. എം. ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവിയുമായ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരിടുകയും ചെയ്തത്. [1] പ്രമുഖ അന്താരാഷ്ട്ര ജേർണലായ ഇന്റർനാഷണൽ ജേണൽ ഫോർ പ്യുവർ ആൻഡ് അപ്ലൈഡ് സുവോളജിയുടെ 2015 ജൂലൈ ലക്കത്തിൽ മത്സ്യത്തിൻറെ കണ്ടുപിടിത്തം സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. [2]പുതുതായി കണ്ടെത്തുന്ന ജന്തുക്കൾക്കു പേര് നൽകുന്ന 'ഇന്റർനാഷണൽ കമ്മീഷൻ ഓഫ് സുവോളജിക്കൽ നോമൻക്ലേച്ചറിൽ നിന്നും ഈ മത്സ്യത്തിനു സൂബാങ്ക് രജിസ്റ്റർ നമ്പറും ലഭ്യമായിട്ടുണ്ട്. [1]
Puntius dolichopterus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. dolichopterus
|
Binomial name | |
Puntius dolichopterus Plamoottil , 2015
|
പേരിനു പിന്നിൽ
തിരുത്തുക'പുൻടിയസ് ' എന്നത് ജീനസ് നാമവും 'ഡോളിച്ചോപിട്രസ്' എന്നത് സ്പീഷീസ്നാമവുമാണ്.മത്സ്യത്തെ കണ്ടെത്തിയ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് 'ഡോളിച്ചോപിട്രസ്' എന്ന സ്പീഷീസ് നാമം നൽകുവാൻ നിർദ്ദേശിച്ചത്.[1].ഗ്രീക്കുഭാഷയിൽ 'നീളമുള്ള' എന്നർത്ഥമുള്ള 'ഡോളിച്ചോസ്' (Dolichos), 'ചിറകുകൾ' എന്നർത്ഥമുള്ള 'ടെറോൺ'(Pteron) എന്നീ വാക്കുകളിൽ നിന്നുമാണ് 'ഡോളിച്ചോപിട്രസ്' എന്ന വാക്കുണ്ടായത്.[2] അതായത് ഈ വാക്കിന്റെ അർത്ഥം 'നീളമുള്ള ചിറകുകളോടുകൂടിയത്' എന്നതാണ്. [2] ഈ മത്സ്യത്തിനു നീളമുള്ള നെഞ്ചുചിറകുകൾ(Pectorial fins) ഉള്ളതിനാലാണ് ഈ പേര് നൽകിയത്. [2]
സവിശേഷതകൾ
തിരുത്തുക- ഈ മത്സ്യങ്ങൾക്ക് ഇടത്തരം വലിപ്പമാണുള്ളത് (7.3 മുതൽ 8.7 സെ.മീ വരെ നീളം) [2] [3]
- ഉടലിനു തിളക്കമുള്ള വെള്ളിനിറം. [2] [3]
- നീളം കൂടിയ തല [2]
- നീളമുള്ള നെഞ്ചുചിറകുകൾ (Pictorial fins).ഇവയ്ക്ക് പച്ച കലർന്ന മഞ്ഞ നിറമാണ്. [2] [1]
- പാർശ്വ ശൽക്കങ്ങളുടെയും (Lateral Scales) പിറകിലെ ശൽക്കങ്ങളുടെയും(Dorsal fins) എണ്ണം കുറവാണ്. [2] [3]
- മുതുകു ചിറകുകൾക്ക് (Dorsal fins) വലിപ്പം കുറവാണ്. [2] ഇവയ്ക്ക് ചുവപ്പു കലർന്ന ഓറഞ്ച് നിറമാണ്. [3]
- മുതുകുമുള്ള്(Dorsal spine) നീളം കൂടിയതും കട്ടികൂടിയതുമാണ്. [3]
- മഞ്ഞനിറത്തിലുള്ള വാൽച്ചിറകുകൾക്കു തൊട്ടുമുന്നിലായി 21,22 ശൽക്കങ്ങളിൽ അവ്യക്തമായ ഒരു കറുത്ത പൊട്ടുണ്ട്. [3] [1]
- പാർശ്വരേഖയുടെ(Lateral line) താഴെയായി മൂന്നു മുതൽ നാലുവരെ എണ്ണം വരകളുണ്ട്. [3].മറ്റു സ്പീഷീസുകൾക്കില്ലാത്ത ഒരു പ്രത്യേകതയാണിത്. [2] [3]
- നീളംകുറഞ്ഞ മുതുകുചിറകുകളും നീളംകൂടിയ പാർശ്വചിറകുകളും നീണ്ട തലയും മറ്റു പരൽ ഇനങ്ങളിൽനിന്ന് ഇതിനെ വേർതിരിക്കുന്നു.[4]
- മലിനമായ ജലത്തിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തുവാൻ കഴിഞ്ഞത്.അതിനാൽ തന്നെ ഇവയ്ക്ക് മലിനജലത്തെ ഒരു പരിധിവരെ അതിജീവിക്കാനാകും.[5]
കാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുകചെറിയ ജലാശയങ്ങളിലാണ് ഈ ശുദ്ധജലമത്സ്യത്തെ കാണുവാൻ സാധിക്കുക.[1]ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നാണ് മത്സ്യത്തെ ആദ്യം തിരിച്ചറിഞ്ഞത്. [3]ഈ മത്സ്യത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. [5].ഇവയുടെ ആറ് സാമ്പിളുകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലെ സർക്കാർ സ്ഥാപനമായ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുണ്ട്. [5]
പുൻടിയസ് ജനുസ്സിലെ മറ്റു മത്സ്യങ്ങൾ
തിരുത്തുക- കേരളത്തിലുള്ളവ [2] [3]
- പുൻടിയസ് നൈഗ്രോനോട്ടസ് (Puntius nigronotus)
- പുൻടിയസ് വിറിഡീസ് (Puntius viridis)
- പുൻടിയസ് നെൽസണി (Puntius nelsoni)
- പുൻടിയസ് പാര (Puntius parrah)
- തമിഴ്നാട്ടിലുള്ളവ. [2] [3]
- പുൻടിയസ് ഡോർസാലിസ് (Puntius dorsalis)
- ഗംഗാനദിയിലുള്ളവ [2] [3]
- പുൻടിയസ് ചോള (Puntius Chola)
- പുൻടിയസ് സോഫോർ (Puntius sophore)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 'പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി', മലയാള മനോരമ, കൊല്ലം, 2015 ജൂലൈ 27, പേജ് 18
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "'കേരളത്തിൽ നിന്ന് പുതിയ മത്സ്യത്തെ കണ്ടെത്തി', ജൻമഭൂമി,2015 ജൂലൈ 20, ശേഖരിച്ചത്-2015 ഓഗസ്റ്റ് 4". Archived from the original on 2015-07-21. Retrieved 2015-08-06.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 'New fish species discovered in Kerala', The Hindu, Access Date- 4 August 2015
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-23. Retrieved 2015-08-04.
- ↑ 5.0 5.1 5.2 (PDF) Puntius dolichopterus, a new fish species(Cyprinoformes:Cyprinidae) from Kerala, India, ശേഖരിച്ചത്-2015 ഓഗസ്റ്റ് 4