പുഴക്കര

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർജില്ലയിൽ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് പഞ്ചായത്തിലെ ചെറിയൊരു ഗ്രാമം ആണ് പുഴക്കര ഈ ഗ്രാമത്തിനു ഈ‌ പേര് വരാൻ കാരണം നദിയുടെ കരയിലുള്ള പ്രദേശം ആയതു കൊണ്ടാണ്‌. പുഴക്കരയുടെ ഒരു വശം മലയും മറുവശത്ത് പുഴയും ആണ്. പ്രകൃതി രമണീയമായ ഒരു താഴ്വര ആണ് ഈ ഗ്രാമം. ഈ ഗ്രാമത്തിനു വടക്ക്‌ വശം ചേർന്ന് ബാവലിപ്പുഴ ഒഴുകുന്നു. ഈ പുഴയ്ക്കപ്പുറം ആറളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പുഴക്കര - ആറളം പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ഉണ്ട് .ആറളം പാലം എന്നാണ് അതിനിട്ടിരിക്കുന്ന പേര്. പുഴക്കരയിൽ നിന്ന് ആറളത്തേക്ക് ഒരു കിലോമീറ്റരിൽ താഴെ മാത്രമേ ദൂരം ഉള്ളൂ. ഈ ഗ്രാമം വഴിയാണ് ആറളം - അയ്യപ്പൻ കാവ് - പുഴക്കര - പാലപ്പുഴ - മണത്തണ മലയോര ഹൈവെ - 59 കടന്നുപോകുന്നത്. ഈ ഗ്രാമത്തിൽ പുഴക്കര ജുമാമസ്ജിദ്, മുബാറക്ക് എൽ.പി സ്കൂൾ അയ്യപ്പൻ കാവ്, അൽ - റാസി പബ്ലിക് സ്കൂൾപുഴക്കര പൊതു ജന വായനശാല, അംഗം വാടി എന്നിവ സ്ഥിതി ചെയ്യുന്നു. വിളക്കോട് നിന്ന് 2 കിലോമീറ്റരും, ആറളം ഫാംൽ നിന്ന് 3 കിലോമീറ്റരും ,കാക്കയങ്ങാട് നിന്ന് 5 കിലോമീറ്റരും, ഇരിട്ടിയിൽ നിന്ന് 7 കിലോമീറ്റരും, മണത്തണയിൽ നിന്ന് 8 കിലോമീറ്റരും ഉണ്ട്

"https://ml.wikipedia.org/w/index.php?title=പുഴക്കര&oldid=3310952" എന്ന താളിൽനിന്ന് ശേഖരിച്ചത്