ഗീവർഗ്ഗീസ് മൂന്നാമൻ യൗനാൻ

സഭാ പാത്രിയർക്കീസ്

പുരാതന പൗരസ്ത്യ സഭയുടെ നിലവിലെ പരാമാദ്ധ്യക്ഷനാണ് ഗീവർഗ്ഗീസ് മൂന്നാമൻ യൗനാൻ. സഭയുടെ 110ാമത്തെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം അമേരിക്കയിലെ ചിക്കാഗോ രൂപതയുടെ ആപ്പിസ്കോപ്പ ആയിരുന്നു.[1]

മാർ
 ഗീവർഗ്ഗീസ് മൂന്നാമൻ
യൗനാൻ
കിഴക്കിന്റെ കാതോലിക്കോസ്
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
മുൻഗാമിമാർ അദ്ദായി രണ്ടാമൻ (നിയുക്തി)
  • യാക്കോബ് ദാനിയേൽ (നിയുക്ത പാത്രിയർക്കീസ്)
വ്യക്തി വിവരങ്ങൾ
ദേശീയതഇറാഖി
വിഭാഗംപുരാതന പൗരസ്ത്യ സഭ

2022 നവംബർ 12ന് നടന്ന സഭാ സൂനഹദോസാണ് അദ്ദേഹത്തെ പരമാദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2023 ജൂൺ 9ന് അദ്ദേഹം ഔദ്യോഗികമായി പാത്രിയർക്കീസ് സ്ഥാനത്ത് ആരോഹിതനാകും. മുൻപത്തെ പാത്രിയർക്കീസ് ആയിരുന്ന മാർ അദ്ദായി രണ്ടാമൻ കാലം ചെയ്ത ഒഴിവിൽ ആദ്യം ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും മെത്രാപ്പോലീത്തയായ യാക്കോബ് ദാനിയേലിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാൽ പദവി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് ഗീവർഗ്ഗീസ് യൗനാൻ പാത്രിയർക്കീസ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[2][3]

അവലംബംതിരുത്തുക

  1. AsiaNews.it. "Headlines" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-02-08.
  2. ""Alte Kirche des Ostens" wählte neuen Katholikos-Patriarchen". pro-oriente.at (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2023-02-08.
  3. "La Antigua Iglesia de Oriente elige patriarca y dificulta la reunificación con la Iglesia Asiria de Oriente". infocatolica.com (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 2023-02-08.