പി. വത്സല

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റും
(പി. വൽസല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ പി. വത്സല (ജനനം ഏപ്രിൽ 4-1938, മരണം നവംബർ 21 - 2023)[2]. നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടത്തു.[3][4][5]

പി. വത്സല
ദേശീയതഇന്ത്യക്കാരി
വിഷയംനോവൽ, ചെറുകഥ
പങ്കാളിഎം. അപ്പുക്കുട്ടി
വെബ്സൈറ്റ്
http://www.vatsalap.com/

ജീവിതരേഖ

തിരുത്തുക

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌[6]. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.[7]. ഭർത്താവ് എം. അപ്പുക്കുട്ടി[8]

പ്രധാന കൃതികൾ

തിരുത്തുക
  • എന്റെ പ്രിയപ്പെട്ട കഥകൾ
  • ഗൗതമൻ
  • ആഗ്നേയം
  • മരച്ചോട്ടിലെ വെയിൽചീളുകൾ
  • മലയാളത്തിന്റെ സുവർണ്ണകഥകൾ
  • വേറിട്ടൊരു അമേരിക്ക
  • അശോകനും അയാളും
  • വത്സലയുടെ സ്ത്രീകൾ
  • മൈഥിലിയുടെ മകൾ
  • പേമ്പി
  • ആദി ജലം
  • നെല്ല് (നോവൽ)
  • കൂമൻ കൊല്ലി
  • വിലാപം
  • നിഴലുറങ്ങുന്ന വഴികൾ
  • വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
  • പോക്കുവെയിൽ പൊൻവെയിൽ
  • എരണ്ടകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
  • സി.എച്ച് അവാർഡ്
  • കഥ അവാർഡ്
  • പത്മപ്രഭ പുരസ്കാരം [8]
  • മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്[9]
  • എഴുത്തച്ഛൻ പുരസ്കാരം - 2021
  1. "Sahityachakravalam" (PDF) (in Malayalam). Kerala Sahitya Akademi. Retrieved 29 April 2010.{{cite web}}: CS1 maint: unrecognized language (link)
  2. "Telling her story". The Hindu. 9 May 2008. Archived from the original on 2008-05-23. Retrieved 29 April 2010.
  3. "SAHITHYA ACADEMI AWARD WINNERS# from 1959 to 1999". malayalampadam.com. Retrieved 29 April 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. "P. Valsala gets Sahithya Academy top post". Archived from the original on 2012-02-23. Retrieved 2010-04-29.
  5. http://expressbuzz.com/States/Kerala/p-valsala-to-chair-sahitya-akademi/160785.html[പ്രവർത്തിക്കാത്ത കണ്ണി]
  6. കലാപത്തിന്റെ ചരിത്രവുമായി 'ഖിലാഫത്ത്'[പ്രവർത്തിക്കാത്ത കണ്ണി] മലയാള മനോരമ ഓൺലൈൻ 14/10/2009 ന്‌ ശേഖരിച്ചത്
  7. മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ Archived 2010-04-01 at the Wayback Machine. 29 മാർച്ച് 2010 ന്‌ ശേഖരിച്ച്ത്
  8. 8.0 8.1 വത്സല പി.
  9. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Archived from the original on 2015-06-02. Retrieved 28 April 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=പി._വത്സല&oldid=4145204" എന്ന താളിൽനിന്ന് ശേഖരിച്ചത്