നെല്ല് (നോവൽ)
പി. വത്സല എഴുതിയ നോവലാണ് നെല്ല്. [1] 1972-ലാണ് ഇത് പ്രസിദ്ധീകൃതമായത്. ഇതിന് കുങ്കുമം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
![]() പുറംചട്ട | |
കർത്താവ് | പി. വത്സല |
---|---|
പുറംചട്ട സൃഷ്ടാവ് | ഷാഹുൽ ആലിയാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി. സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1972 |
ISBN | 81-713-0452-4 |
ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിതെന്നാണ് പുറം ചട്ടയിൽ എം. ലീലാവതി നൽകുന്ന വിവരണം. ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ കരുനീക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മയും നോവൽ വിശകലനം ചെയ്യുന്നുവത്രേ. നെല്ല് എഴുതാനായി പി.വത്സല വയനാട്ടിലെ തിരുനെല്ലിയിൽ പൊയിൽ ആദിവാസികളുടെ ജീവിതവും അവസ്ഥയും മനസ്സിലാക്കിയിരുന്നു. ആദിവാസി ജീവിതത്തിന്റെ യാഥർഥ്യം മനസ്സിലാക്കാൻ അന്ന് സഹായിച്ചത് കെ. പാനൂർ ആയിരുന്നെന്ന് പി.വത്സല അനുസ്മരിക്കുന്നു.[2]
ഈ നോവൽ ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. രാമു കാര്യാട്ടും, കെ. ജി. ജോർജ്ജും ചേർന്നാണ് നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ചത്.
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-15.
- ↑ അജിത്കുമാർ, കെ.കെ. ""എനിക്ക് പുരസ്‌കാരം ലഭിച്ചതിൽ ഒരു രാഷ്ട്രീയവും കാണുന്നില്ല, എഴുത്തിന്റെ മികവിനാണ് അതു ലഭിച്ചത്". www.mathrubhumi.com. Mathrubhumi. മൂലതാളിൽ നിന്നും 2021-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2021.