ഗവൺമെന്റ് ലോ കോളേജ്, എറണാകുളം

ഗവൺമെന്റ് ലോ കോളേജ്, എറണാകുളം (പൂർണ്ണമായ പേര്, ഹിസ് ഹൈനസ് ദ മഹാരാജാസ് ഗവണ്മെന്റ് ലോ കോളേജ്, എറണാകുളം) കേരളത്തിലെ കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ബിരുദ, ബിരുദാനന്തര നിയമ വിദ്യാഭ്യാസ സ്ഥാപനമാണ്. 1874 ൽ സ്ഥാപിക്കപ്പെട്ട ഈ കലാലയം, കേരളത്തിലെ ആദ്യത്തെ നിയമ കലാലയവും ഇന്ത്യയിലെ ഏറ്റവും പഴയ നിയമ കലാലയങ്ങളിലൊന്നുമാണ്.  ഇത് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.[3] 2010 മുതൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഒരു അംഗീകൃത നിയമ ഗവേഷണ കേന്ദ്രമാണിത്. കേരളത്തിലെ നിയമ വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനമായ ഈ കലാലയത്തിന് കെ.ജി. ബാലകൃഷ്ണൻ (മുൻ ചീഫ് ജസ്റ്റിസ്), മമ്മൂട്ടി (പ്രശസ്ത ദക്ഷിണേന്ത്യൻ നടൻ), എ കെ ആന്റണി (മുൻ കേന്ദ്ര പ്രതിരോധ മന്ത്രി), ഉമ്മൻ ചാണ്ടി (മുൻ കേരള മുഖ്യമന്ത്രി) തുടങ്ങി പൂർവ്വ വിദ്യാർത്ഥികളുടെ അഭിമാനകരമായ ഒരു നീണ്ട പട്ടികയുണ്ട്. എറണാകുളം ലോ കോളേജ് അല്ലെങ്കിൽ മഹാരാജാസ് ലോ കോളേജ് എന്ന പേരിലാണ് ഈ സ്ഥാപനം സാധാരണയായി അറിയപ്പെടുന്നത്.

ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
Law College Ernakulam.jpg
മുൻ പേരു(കൾ)
His Highness the Maharajas Government Law College, Ernakulam
ആദർശസൂക്തംFiat Justitia Ruat Caelum
(Let justice be done though the heavens fall)
സ്ഥാപിതം1874
പ്രധാനാദ്ധ്യാപക(ൻ)Dr. Regunathan K R, Ph.D[1] Phone : 0484 235 2020 , 2353915[2]
സ്ഥലംKochi, Kerala, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്http://www.glcekm.com

അവലംബംതിരുത്തുക

  1. http://www.news4education.com/artdetail.php?nid=4374
  2. http://www.mguniversity.edu/index.php?option=com_content&view=article&id=86&Itemid=644
  3. http://mgu.ac.in/index.php?option=com_content&view=article&id=86&Itemid=644