ന്യൂസ്‌പേപ്പർബോയ്

മലയാള ചലച്ചിത്രം
(ന്യൂസ്‌പേപ്പർ ബോയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയാണ് 1955ൽ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ്‌പേപ്പർ ബോയ് (English: Newspaper Boy (1955 film))[1]. ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്‌ക്ക് ലഭിച്ചു[2].

ന്യൂസ്‌പേപ്പർ ബോയ്
നിശ്ചലച്ചിത്രം
സംവിധാനംപി. രാമദാസ്
നിർമ്മാണംപി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ
കഥപി. രാമദാസ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമാസ്റ്റർ മോനി, മാസ്റ്റർ നരേന്ദ്രൻ, മാസ്റ്റർ വെങ്കിടേശ്വരൻ, മാസ്റ്റർ മോഹൻ, ബേബി ഉഷ, ജി ആർ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, വീരൻ, ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം
സംഗീതംഎ. വിജയൻ, എ.രാമചന്ദ്രൻ
ഛായാഗ്രഹണംപി കെ. മാധവൻ നായർ
ചിത്രസംയോജനംകെ ഡി ജോർജ്
സ്റ്റുഡിയോആദർശ് കലാമന്ദിർ
വിതരണംആദർശ് കലാമന്ദിർ
റിലീസിങ് തീയതി
  • മേയ് 13, 1955 (1955-05-13)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.75 ലക്ഷം
സമയദൈർഘ്യം130 മിനിട്ടുകൾ
poster

കഥാസംഗ്രഹം

തിരുത്തുക

രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകൻ പഠനം ഉപേക്ഷിച്ച്‌ ജോലിതേടി മദ്രാസിലേക്ക്‌ വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവിൽ നാട്ടിൽ മടങ്ങിയെത്തി ‘ന്യൂസ്പേപ്പർ ബോയ്‌’ ആയി മാറുന്നതുമാണ്‌ കഥ.[3]

അഭിനേതാക്കൾ

തിരുത്തുക
താരം വേഷം
മാസ്റ്റർ മോനി അപ്പു
മാസ്റ്റർ നരേന്ദ്രൻ ബാലൻ
മാസ്റ്റർ വെങ്കിടേശ്വരൻ പപ്പൻ
ജി ആർ നായർ മാധവ മേനോൻ
മാസ്റ്റർ മോഹൻ ഗോപി, മാധവ മേനോന്റെ മകൻ
ബേബി ഉഷ ഇന്ദിര, മാധവ മേനോന്റെ മകൻ മകൾ
കുമാരി മാധുരി ലീല
നാഗവള്ളി ആർ.എസ്. കുറുപ്പ്[1][പ്രവർത്തിക്കാത്ത കണ്ണി] ശങ്കരൻ നായർ
വീരൻ കേശവൻ നായർ
കുറിയാതി കിട്ടുമ്മാവൻ
പി. ഗംഗാധരൻ നായർ രാഘവൻ

തുടങ്ങി പിൻകാലത്ത് പ്രശസ്തരായ ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം എന്നിവരും അഭിനയിച്ചു.

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർവഹിച്ചത്
നിർമ്മാണം, പി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ
കഥ, സംവിധാനം പി. രാമദാസ്
തിരക്കഥ, സംഭാഷണം നാഗവള്ളി ആർ.എസ്. കുറുപ്പ്,
ഛായാഗ്രഹണം പി കെ. മാധവൻ നായർ
എഡിറ്റിംഗ് കെ ഡി ജോർജ്
സംഗീതം എ. വിജയൻ, എ.രാമചന്ദ്രൻ[4]
ഗാനരചന കെ സി. പൂങ്കുന്നം
കല കന്തസ്വാമി
വസ്ത്രാലങ്കാരം വി ബാലകൃഷ്ണൻ
ശബ്ദലേഖനം കൃഷ്ണൻ എലമാൻ
ചമയം ബാലകൃഷ്ണൻ
ബാനർ ആദർശ് കലാമന്ദിർ

പിന്നാമ്പുറം

തിരുത്തുക

ഒരു വൈകുന്നേരം, തൃശൂർ തേക്കിങ്കാട് മൈതാനിയിൽ രാമദാസും കൂട്ടുകാരും സൊറ പറഞ്ഞിരിക്കുമ്പോൾ‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയുടെ കൈയിലെ ഫിലിം ഫെയർ മാഗസിനിൽ രാജ്കപൂറിന്റെ ചിത്രത്തിന് മീതെ ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ എന്നച്ചടിച്ചിരിക്കുന്നത് രാമദാസ് ശ്രദ്ധിക്കുകയുണ്ടായി. അന്ന് ആത്മഗതമെന്നോണം രാമദാസ് പറയുകയുണ്ടായി; 'ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ‍ ഞാനായിരിക്കും' എന്ന്. പിന്നീട്, ചരിത്രം ആ വാക്കുകളെ ശരിവെച്ചു. രാജ് കപൂർ ആദ്യം പടം സംവിധാനം ചെയ്യുമ്പോൾ‍ പ്രായം ഇരുപത്തെട്ട്. അഞ്ചു വർഷങ്ങൾക്കു ശേഷം ന്യൂസ് പേപ്പർ ബോയ് ചെയ്യുമ്പോൾ‍ രാമദാസിനു പ്രായം ഇരുപത്തിരണ്ട്‌[5].

ഇതും കാണുക

തിരുത്തുക
  1. = പുഴ.കോം "ന്യൂസ്പേപ്പർ ബോയ് – പി രാമദാസ് (1955)". ജൂൺ 14, 2014. Retrieved ജൂൺ 14, 2014. {{cite news}}: Check |url= value (help)
  2. "ന്യൂസ്പേപ്പർ ബോയ്‌ എന്ന സിനിമാ വിപ്ലവം". മാർച്ച് 27, 2014. Archived from = ജന്മഭൂമി the original on 2019-12-20. Retrieved മാർച്ച് 27, 2014. {{cite news}}: Check |url= value (help)
  3. "നിയോ റിയലിസം മുതൽ ന്യൂ ജനറേഷൻ വരെ". മാർച്ച് 28, 2014. Archived from the original on 2020-07-26. Retrieved മാർച്ച് 28, 2014.
  4. "ഹൃദയപൂർവം". ഡിസംബർ 16, 2016. Archived from the original on 2016-12-20. Retrieved ഡിസംബർ 16, 2016.
  5. "'ന്യൂസ്‌പേപ്പർ ബോയി'യുടെ സംവിധായകൻ പി.രാംദാസ് അന്തരിച്ചു". Archived from the original on 2019-02-03. Retrieved 2017-09-08.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ന്യൂസ്‌പേപ്പർബോയ്&oldid=3909320" എന്ന താളിൽനിന്ന് ശേഖരിച്ചത്