ചെറുകുന്ന്
ചെറുകുന്ന് | |
12°04′N 75°14′E / 12.06°N 75.23°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ചെറുപട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത്, വില്ലേജ് |
ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | 15.37ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,111 |
ജനസാന്ദ്രത | 1048/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670301 +91 497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അന്നപൂർണ്ണേശ്വരി ക്ഷേത്രം |
കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്. ഇംഗ്ലീഷ്: Cherukunnu. ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിനു അരികെയുള്ള കതിര് വെക്കും തറ ഉള്ളതിനാലാണ് അത് . കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 17 കിലോ മീറ്റർ വടക്ക് പാപ്പിനിശ്ശേരി - പിലാത്തറ KSTP റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് അതിനാൽ തന്നെ തിരക്കുള്ള പട്ടണമാണ് ഇത്. ചെറുകുന്ന് ആസ്ഥാനമായുള്ള ചെറുകുന്ന് ഗ്രാമപഞ്ചായത്തും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1] Archived 2014-10-17 at the Wayback Machine..
പേരിനു പിന്നിൽ
തിരുത്തുകചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഇവിടുത്തെ ഹിന്ദു ഐതിഹ്യ പ്രകാരം, അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ദിവസേനയുള്ള അന്നദാനത്തിനു വേണ്ടി ഉണ്ടാക്കുന്ന ചോറ് കൊണ്ടുള്ള കൂനയെ ചോറ്-കുന്ന് എന്ന് വിളിക്കപ്പെട്ടെന്നും അതിനാൽ ചോറിന്റെ കുന്നുള്ള ഈ പ്രദേശത്തെ ചോറ്കുന്ന് ദേശം എന്ന് പറയപ്പെട്ടിരുന്നെന്നും പിന്നീട് കാലാന്തരത്തിൽ ചോറ്കുന്നിന് രൂപമാറ്റം സംഭവിച്ച് ചെറുകുന്ന് എന്നായെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
പ്രധാന കുന്നുകൾ
തിരുത്തുക- കീഴറ കാരക്കുന്ന്
- കീറക്കുന്ന്
- പാടിക്കുന്ന്
- ചെടങ്ങീൽക്കുന്ന്
- കുന്നനങ്ങാട്ടെക്കുന്ന്
ചരിത്രം
തിരുത്തുകകോലത്തിരിയുടെ ഭരണ കാലത്ത് ചെറുകുന്ന് അവരുടെ കീഴിലായിരുന്നു. പിന്നീട്, ടിപ്പു സുൽത്താൻ അദ്ദേഹത്തിന്റെ പടയോട്ടത്തിനു ശേഷം, ഈ ദേശത്തെയും മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ബ്രിട്ടിഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിൽ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിലാണ്.
സംസ്കാരവും ഭൂമിശാസ്ത്രവും
തിരുത്തുകഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗവും പുഴയോരങ്ങളാണ്. ആയിരം തെങ്ങിലും മുങ്ങത്തിലും ഉള്ള തുരുത്തുകൾ പ്രകൃതി സൌന്ദര്യത്തിനു പേര് കേട്ടതാണ്. ഈ ഗ്രാമം തെക്ക് കണ്ണപുരവുമായും വടക്ക് മാടായിയായും പടിഞ്ഞാറു മാട്ടൂലുമായും കിഴക്ക് എഴോമും പട്ടുവവുമായും അതിർത്തികൾ പങ്കു വയ്ക്കുന്നു.
ചെറുകുന്ന് താഴെ കൊടുത്തിരിക്കുന്നവയ്ക്ക് പ്രസിദ്ധമാണ് :
- അന്നപൂർണ്ണേശ്വരി ക്ഷേത്രം
- ഒളിയങ്കര ജുമാ മസ്ജിദ്
- താവം റോമൻ കത്തോലിക് ചർച്ച്
- മിഷൻ ആശുപത്രി
- വെള്ളിക്കീൽ പാർക്ക്
അന്നപൂർണ്ണേശ്വരി ക്ഷേത്രം
തിരുത്തുകഈ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആദിപരാശക്തിയുടെ ഭാവഭേദമായ സർവേശ്വരിയായ ശ്രീ അന്നപൂർണ്ണേശ്വരിയോടു കൂടി പ്രതിഷ്ഠിക്കപ്പെട്ടിരിയ്ക്കുന്നു. ഹിന്ദു ഐതിഹ്യത്തിൽ ഈ ക്ഷേത്ര പ്രദേശം കടലിനടിയിൽ ആയിരുന്നപ്പോൾ ഭഗവതി ശ്രീ അന്നപൂർണ്ണേശ്വരി ഇവിടം സന്ദർശിച്ചെന്നും കടൽ മാറിപ്പോയ സ്ഥലത്ത് ക്ഷേത്രം കെട്ടിയെന്നും, പരശുരാമനാണ് ഈ ക്ഷേത്രം പണിതതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്. ഈ ക്ഷേത്രത്തിലെ വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്. കൂടാതെ മതമൈത്രിക്ക് വളരെ പ്രസിദ്ധമാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രവും ഒളിയങ്കര ജുമാ മസ്ജിദ്വും.
ഒളിയങ്കര ജുമാ മസ്ജിദ്
തിരുത്തുകഈ മുസ്ലിം പള്ളി ഒരു ഷഭ-ഇ-ഇഹ്രം സൂഫി ദർഗ ശരീഫാണ്. ഇത് ഉത്തര മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. പുരാതന കാലത്ത് ഈ പള്ളിയിലെ മത പുരോഹിതർ ഹിന്ദു ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തതായി ഐതിഹ്യമുണ്ട്. ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു. സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്. മതമൈത്രിക്ക് വളരെ പ്രസിദ്ധമാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രവും ഒളിയങ്കര ജുമാ മസ്ജിദും.
താവം ചർച്ച്
തിരുത്തുകവടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു റോമൻ കത്തോലിക് ചർച്ചാണ് താവം ഫാത്തിമ മാതാ ദേവാലയം. ഈ ക്രിസ്ത്യൻ പള്ളി വളരെ പഴക്കമേറിയതും ആയതിനാൽ ഉത്തര മലബാറിൽ ക്രിസ്തീയ സാന്നിധ്യം പണ്ട് മുതൽക്കേ ഉണ്ടെന്നു വിളംബരം ചെയ്യുന്നതുമാണ്. ഈ പള്ളി കണ്ണൂർ രൂപതയ്ക്ക് കീഴിലാണ്.
മിഷൻ ആശുപത്രി
തിരുത്തുകമിഷൻ ആശുപത്രി അഥവാ സെന്റ് മാർട്ടിൻ-ഡി-പോറസ് ഹോസ്പിറ്റൽ ഈ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു ആതുരാലയമാണ്. സമീപ കാലത്ത് ഈ ആശുപത്രിയിൽ എല്ലാവിധ നൂതന വൈദ്യ സാങ്കേതിക സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും (കാഷ്വാലിറ്റി) തീവ്ര പരിചരണ വിഭാഗവും (ഐ.സി.യു.) ഉണ്ട്. ഇവിടുത്തെ കുഷ്ഠരോഗ നിവാരണ കേന്ദ്രം രോഗികൾക്ക് സൌജന്യ ചികിത്സ നൽകുന്നു. കൂടാതെ, ഒരു നഴ്സിംഗ് കോളേജും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
യാത്ര
തിരുത്തുകഎങ്ങനെ എത്താം
തിരുത്തുകവിമാനം വഴി
തിരുത്തുക- ചെറുകുന്നിന്റെ ഏറ്റവും അടുത്ത വിമാനത്താവളം 40 കിലോ മീറ്റർ ദൂരത്തിൽ കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ട്
- കോഴിക്കോട് വീമാനത്താവളം 120 കിലോ മീറ്റർ
- വടക്ക് ഭാഗത്തേക്ക് ഏകദേശം 140 കി.മീ. ദൂരത്തിൽ
തീവണ്ടി വഴി
തിരുത്തുക- ചെറുകുന്നിന്റെ ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ കണ്ണപുരം ഏകദേശം 1 കി.മീ. ദൂരം (എക്സ്പ്രസ്സ് ട്രെയിനുകൾ ഉൾപ്പെടെ )
- വടക്ക് ഭാഗത്തേക്ക് പഴയങ്ങാടി ഏകദേശം 5 കി.മീപഴയങ്ങാടി
- പ്രധാന സ്റ്റേഷൻ കണ്ണൂരാണ്.
ബസ് വഴി ചെറുകുന്നിലിറങ്ങാൻ
തിരുത്തുകകണ്ണൂരിൽ നിന്ന് വരുമ്പോൾ പഴയങ്ങാടിക്കുള്ള ഏത് ബസ്സിലും കയറാം. തളിപ്പറമ്പിൽ നിന്ന് വരുമ്പോൾ ചെറുകുന്ന് കതിരുവയ്ക്കും തറയിലേക്കുള്ള ഏത് ബസ്സിലും കയറാം. അതു പോലെ പയ്യന്നൂരിൽ നിന്നും വരുമ്പോൾ പഴയങ്ങാടി വഴി കണ്ണൂരിൽ പോകുന്ന ഏത് ബസ്സിലും കയറാം.
പ്രധാന ഭാഗങ്ങൾ
തിരുത്തുക- കതിരുവെക്കും തറ
- അമ്പലപ്പുറം
- കവിണിശ്ശേരി
- കീഴറ (കണ്ണപുരം പഞ്ചായത്തിൽ )
- കയറ്റീൽ (കണ്ണപുരം പഞ്ചായത്തിൽ )
- ചുണ്ട (കണ്ണപുരം പഞ്ചായത്തിൽ )
- ചുണ്ട വയൽ ( കണ്ണപുരം പഞ്ചായത്തിൽ )
- തച്ചങ്കണ്ടി (കണ്ണപുരം പഞ്ചായത്തിൽ )
- കുറുവക്കാവ് (കണ്ണപുരം പഞ്ചായത്തിൽ )
- എടക്കെപ്പുറം (കണ്ണപുരം പഞ്ചായത്തിൽ )
- പാടിയിൽ
- ഒദയമ്മാടം
- കുന്നരുവത്ത്
- പള്ളിച്ചാൽ
- കൊവ്വപ്പുറം
- കുന്നനങ്ങാട്ട്
- വെള്ളറങ്ങൽ
- ദാലിൽ
- പൂങ്കാവ്
- മുണ്ടപ്പുറം
- മുട്ടിൽ
- പള്ളിക്കര
- പുന്നച്ചേരി
- താവം
- പഴങ്ങോട്
- കൂരാങുന്ന്
- ഇട്ടമ്മൽ
പ്രധാന കാവുകൾ
തിരുത്തുക- ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം,താവം
- ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം,പഴങ്ങോട്
- കൂരാങുന്ന് ഭഗവതി ക്ഷേത്രം,പഴങ്ങോട്
- മുട്ടിൽ കാവ്,മുട്ടിൽ
അതിരുകൾ
തിരുത്തുക- കണ്ണപുരം
- പഴയങ്ങാടി
- പട്ടുവം
- മാട്ടൂൽ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ,ചെറുകുന്ന്
- ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ,ചെറുകുന്ന്
- ഗവൺമെൻറ് വെൽഫേർ ഹയർ സെക്കണ്ടറി സ്ക്കൂൾ, ചെറുകുന്ന്
- ഒദയമ്മാടം യു. പി. സ്കൂൾ, ഒദയമ്മാടം, ചെറുകുന്ന്
- മുസ്ലിം എൽ. പി. സ്കൂൾ, പള്ളിച്ചാൽ, ചെറുകുന്ന്
- താവം ദേവി വിലാസം എൽപീ സ്കൂൾ,താവം,ചെറുകുന്ന്
- ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ,ചെറുകുന്ന്
- ഗവ.സൗത്ത് എൽ.പി.സ്കൂൾ, ചെറുകുന്ന്
പ്രധാന ഗ്രന്ഥശാലകൾ
തിരുത്തുക- താവം പബ്ലിക് ലൈബ്രറീ ആൻഡ് റീഡീങ് റൂം,താവം.Estd:1975
- കീഴറ വിജ്ഞാനപോഷിണി വായനശാല.
ചിത്രശാല
തിരുത്തുക-
ചെറുകുന്നിലെ ഒരു നെൽവയൽ
-
അന്നപൂർണ്ണേശ്വരി ക്ഷേത്രം ചെറുകുന്ന്
-
വിഷു വിളക്ക് ഉത്സവം 2022
-
ചെറുകുന്നിലെ ഒരു കുരുമുളക് കർഷകൻ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകവിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത |
---|---|---|---|---|---|---|---|---|---|---|---|
15.37 | 13 | 2625 | 2669 | 7473 | 8773 | 16243 | 1057 | 1174 | 96.04 | 85.71 | 90.41 |
[1] Wiki Map - Cherukunnu ചെറുകുന്ന് [2] Wikipedia English Cherukunnu ചെറുകുന്ന് [3] [2]
പ്രധാന ആകർഷണങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-17. Retrieved 2011-04-10.
- ↑ "ഇതു കാണുക" (PDF). Archived from the original (PDF) on 2007-09-28. Retrieved 2007-12-15.