2019 ഒക്ടോബർ 23ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ആക്ഷൻ ചലച്ചിത്രമാണ് പട്ടാഭിരാമൻ (English:Pattabhiraman). കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാമാണ് നായകൻ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിച്ചത്. മിയ ജോർജ്ജും, ഷീലു എബ്രഹാമും ആണ് ചിത്രത്തിലെ നായികമാർ. തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളവും ജയറാമും ഒന്നിച്ച നാലാമത്തെ ചിത്രമാണിത്. മാധുരി, ബൈജു സന്തോഷ്, സായ്കുമാർ, ജനാർദ്ദനൻ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.[1]യാതൊരു തത്ത്വദീക്ഷയും കൂടാതെ മാരകവിഷങ്ങളായ കെമിക്കലുകൾ പോലും അമിതലാഭത്തിനായി ഭക്ഷ്യവസ്തുക്കളിൽ മായമായി ചേർക്കുന്നതും, കൺസ്യൂമറിസത്തിൽ കണ്ണ് മഞ്ഞളിച്ച് പോയ ഒരു സമൂഹം യാതൊരു ബോധവും കൂടാതെ കണ്ണും പൂട്ടി അത് വാങ്ങി ഉപയോഗിച്ച് മാരകരോഗങ്ങൾ പിടിപെട്ട് ദുരിതമനുഭവിക്കുന്നതുമൊക്കെയാണ് ഈ ചിത്രം ദൃശ്യവൽക്കരിച്ചത്.ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രദർശനശാലകളിൽ നിന്നും ലഭിച്ചത്.

പട്ടാഭിരാമൻ
സംവിധാനംകണ്ണൻ താമരക്കുളം
നിർമ്മാണംഎബ്രഹാം മാത്യു
രചനദിനേശ് പള്ളത്ത്
അഭിനേതാക്കൾജയറാം
മിയ ജോർജ്ജ്
ഷീലു എബ്രഹാം
ബൈജു സന്തോഷ്
സംഗീതംഎം.ജയചന്ദ്രൻ (സംഗീതം)
സാനന്ദ് ജോർജ് (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംരവിചന്ദ്രൻ
ചിത്രസംയോജനംരഞ്ചിത്ത് കെ ആർ
സ്റ്റുഡിയോഅബാം മൂവീസ്
വിതരണംഅബാം റിലീസ്
റിലീസിങ് തീയതി2019 ഒക്ടോബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

പഴകിയ ഭക്ഷണം വിളമ്പുന്ന ചെറുകിട ഹോട്ടലുകൾ മുതൽ കൊള്ളലാഭത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്ന വമ്പൻ സംഘങ്ങൾ വരെ നീളുന്ന കേരളത്തിലെ ഭക്ഷണ വ്യവസായത്തിന്റെ ദുർഗന്ധം വമിക്കുന്ന മുഖം, ചിത്രം തുറന്നുകാട്ടുന്നു. അധ്വാനിച്ചു സമ്പാദിക്കുന്ന പണം കൊടുത്തു വിഷം വാങ്ങിക്കഴിക്കുന്ന ഗതികെട്ട ജനതയായി നാം മാറി എന്ന ഓർമപ്പെടുത്തലാണ് ഈ ചിത്രം നൽകിയ സന്ദേശം.

കഥാസാരം

തിരുത്തുക

പാലക്കാട് ജില്ലയിലെ ചിറ്റൂർ വാസിയായ പട്ടാഭിരാമനെ ഒരു കല്യാണ ഗാനരംഗത്തിന്റെ അകമ്പടിയോടെ പാചകക്കാരനും ഭക്ഷണപ്രിയനുമായിട്ടാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പിന്നീട് മനസ്സിലാക്കാൻ കഴിയുന്നത്, പട്ടാഭി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആണെന്ന്. ജോലിയിൽ വിട്ടുവീഴ്ച ഇല്ലാത്തവനായതുകൊണ്ട് ഇരുപത്തെട്ടാമത്തെ സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പോകുന്നു. തിരുവനന്തപുരത്ത് എത്തിയ പട്ടാഭിരാമൻ ഏകാംഗസൈന്യമായി ഹോട്ടൽ - ഫുഡ് അഡൽട്രേഷൻ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ

തിരുത്തുക

അനന്തനാരായണൻ/കെ.ആർ.കെയുടെ മകൻ

  • മായ വിശ്വനാഥ്...മേയർ

നിർമ്മാണം

തിരുത്തുക

പുത്തൻ പണം,കനൽ, പുതിയ നിയമം, സോളോ തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ച അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിച്ചത്.

2019 ഓഗസ്റ്റ് 23നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.

സ്വീകരണം

തിരുത്തുക

ഈ ചിത്രത്തിന് പൊതുവെ അനുകൂല അഭിപ്രായമാണ് പ്രദർശനശാലകളിൽ നിന്നും ലഭിച്ചത്.മാർക്കോണി മത്തായി,ഗ്രാന്റ്ഫാദർ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.അതിന് ശേഷം പുറത്തിറങ്ങിയ ഈ ചിത്രം വളരെ വലിയൊരു സാമൂഹിക പ്രശ്നമാണ് കൈകാര്യം ചെയ്തത്.ജോഷി സംവിധാനം ചെയ്ത് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രവും ഈ ചിത്രത്തിന്റെയൊപ്പമാണ് പ്രദർശനത്തിനെത്തിയത്.

എം.ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.ഉണ്ണിഗണപതിയേ , എന്റെ ഉണ്ണിഗണപതിയേ എന്ന എം.ജി ശ്രീകുമാർ പാടിയ ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ് ഈ ഗാനം എഴുതിയത്.

1.ഉണ്ണിഗണപതിയേ, എന്റെ ഉണ്ണിഗണപതിയേ - എം.ജി ശ്രീകുമാർ 2.മാരിവിൽ മാനത്ത്-കെ എസ്സ് ചിത്ര

  1. "പുതിയ കളികളുമായി 'പട്ടാഭിരാമൻ' ഇനി പദ്മനാഭന്റെ മണ്ണിൽ, മോഷൻ പോസ്റ്റർ പുറത്ത്". കേരളകൗമുദി. Retrieved 4 ഓഗസ്റ്റ് 2019.
"https://ml.wikipedia.org/w/index.php?title=പട്ടാഭിരാമൻ&oldid=3257310" എന്ന താളിൽനിന്ന് ശേഖരിച്ചത്