ന്യൂസീലൻഡ്

(ന്യൂസിലാണ്ട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കു-പടിഞ്ഞാറേ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രമാണ്‌ ന്യൂസീലൻഡ്. പ്രധാനമായും വടക്കേ ദ്വീപും തെക്കേ ദ്വീപും കൂടാതെ സ്റ്റീവാർട്ട് ദ്വീപ്, ചാത്തം ദ്വീപുകൾ തുടങ്ങിയ ഒട്ടനവധി ചെറുദ്വീപുകളും‍ ചേർന്നതാണ് ഈ രാജ്യം. ന്യൂസീലൻഡിന്റെ ഭരണാധികാരം കുക്ക് ദ്വീപുകൾ, നിയുവെ (സ്വതന്ത്രഭരണം, പക്ഷേ സ്വതന്ത്ര പങ്കാളിത്തം) ടോക്‌ലവ്, റോസ് ഡിപ്പെൻഡൻസി (ന്യൂസിലൻഡ് അവകാശപ്പെടുന്ന അന്റാർട്ടിക്കാ ഭൂപ്രദേശം) എന്നീ പ്രദേശങ്ങളുടെ മേലും ഉണ്ട്.

ന്യൂസീലൻഡ്
ആവോട്ടിയറോവ  (മാവോറി)

Flag of ന്യൂസീലൻഡ്
Flag
Coat of arms of ന്യൂസീലൻഡ്
Coat of arms
ദേശീയ ഗാനം: "God Defend New Zealand"
"God Save the Queen"1
Location of ന്യൂസീലൻഡ്
തലസ്ഥാനംവെല്ലിംഗ്ടൺ
വലിയ നഗരംഓക്‌ലൻഡ്2
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ് (98%)3
മാവോറി (4.2%)3
NZ Sign Language (0.6%)3
വംശീയ വിഭാഗങ്ങൾ
78% യൂറോപ്യൻ/Other, 14.6% മാവോറി, 9.2% ഏഷ്യൻ, 6.9% Pacific peoples
നിവാസികളുടെ പേര്New Zealander, കിവി (colloquial)
ഭരണസമ്പ്രദായംParliamentary democracy and Constitutional monarchy
എലിസബത്ത് II
സർ ജെറി മറ്റപറായ്
[ജസീന്ത ആഡൻ]]
ലോക് വുഡ് സ്മിത്‍
സിയാൻ ഏലിയാസ്
സ്വതന്ത്രരാജ്യം 
യുണൈറ്റഡ് കിങ്ഡത്തിൽനിന്ന്
25 മേയ് 18544
• Dominion
26 സെപ്റ്റംബർ 19074
11 ഡിസംബർ 1931 (25 നവംബർ 1947നു സ്വീകരിച്ചു)
13 ഡിസംബർ 1986
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
268,680 കി.m2 (103,740 ച മൈ) (75th)
•  ജലം (%)
2.1
ജനസംഖ്യ
• ജൂൺ 2008 estimate
4,268,0005 (122ആമത് (2008))
• 2006 census
4,143,2796
•  ജനസാന്ദ്രത
15/കിമീ2 (38.8/ച മൈ) (204th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$112.703 ശതകോടി[1]
• പ്രതിശീർഷം
$26,610[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$128.711 ശതകോടി[1]
• Per capita
$30,390[1]
ജിനി (1997)36.2
medium
എച്ച്.ഡി.ഐ. (2007)Increase 0.943
Error: Invalid HDI value · 19ആം
നാണയവ്യവസ്ഥNew Zealand dollar (NZD)
സമയമേഖലUTC+12 (NZST9)
• Summer (DST)
UTC+13 (NZDT)
(സെപ് മുതൽ ഏപ്രി)
കോളിംഗ് കോഡ്+64
ഇൻ്റർനെറ്റ് ഡൊമൈൻ.nz10
1 "God Save the Queen" is officially a national anthem but is generally used only on regal and vice-regal occasions. [2][3]
2 Auckland is the largest urban area; Auckland City is the largest incorporated city.
3 Percentages do not add to 100% because some people speak more than one language. They exclude unusable responses and those who spoke no language (e.g. too young to talk).[4]
4 There is a multitude of dates that could be considered to mark independence (see Independence of New Zealand).
5 National Population Estimates June Quarter 30 June 2008  [1]
6 New Zealand census 2006 final figures, including overseas visitors. [2]PDF (370 KB)
7 IMF GDP PPP Report for selected countries.
8 IMF GDP report for selected countries.
9 The Chatham Islands have a separate time zone, 45 minutes ahead of the rest of New Zealand.
10 The territories of Niue, the Cook Islands and Tokelau have their own cctlds, .nu, .ck and .tk respectively.

ന്യൂസീലൻഡിലെ ആദിമ നിവാസികളായ മാവോറികൾ '‘നീണ്ട വെള്ള മേഘങ്ങളുടെ നാട്’' എന്ന അർ‌ത്ഥത്തിൽ ‘ആവോട്ടിയറോവ’ (Aotearoa) എന്നാണ് തങ്ങളുടെ നാടിനു പേരു നൽ‌കിയത്.

മറ്റ്‌ പ്രമുഖ രാജ്യങ്ങളെയെല്ലാം അപേക്ഷിച്ച്‌, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലുകൊണ്ടും ന്യൂസീലൻഡ്‌ ശ്രദ്ധേയമാണ്. ഓസ്ത്രേലിയൻ വൻകരയിൽ നിന്ന്‌ 1500 കിലോമീറ്റർ തെക്കു കിഴക്കായാണ് ന്യൂസീലാൻഡിന്റെ സ്ഥാനം. ഇരു രാജ്യങ്ങളെയും ടാസ്മാൻ കടൽ വേർതിരിക്കുന്നു. ന്യൂ കാലിഡോണിയ, ഫിജി, ടോങ്ക എന്നിവയാണ് മറ്റ്‌ അയൽ രാജ്യങ്ങൾ.

ഏറെ വൈകി മാത്രം മനുഷ്യവാസം തുടങ്ങിയ രാജ്യങ്ങളിലൊന്നാണു ന്യൂ സീലൻഡ്‌. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് അല്ലെങ്കിൽ യൂറോപ്യൻ വംശജരാണു. തദ്ദേശീയരായ മാവോറികളാൺ രണ്ടാം സ്ഥാനത്ത്‌. ഏഷ്യൻ, പോളിനേഷ്യൻ വംശജരും നിർണ്ണായായക ന്യൂനപക്ഷങ്ങളാണ്. ജനാധിപത്യ ഭരണക്രമം നിലവിലുള്ള ന്യൂസീലാൻഡിൽ, രാഷ്ട്രീയാധികാരം കൈയ്യാളുന്നതു പ്രധാനമന്ത്രി ആണെങ്കിലും രാഷ്ട്രത്തിന്റെ പരമാധികാരി ബ്രിട്ടനിലെ എലിസബത്‌ രാജ്ഞിക്കാണ്. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ശേഷിപ്പായി ഈ സ്ഥാനം തുടരുന്നു. രാജ്ഞിയുടെ അസ്സാന്നിധ്യത്തിൽ, അവരുടെ പ്രതിനിധിയായി നിഷ്പക്ഷനായ ഗവർണർ ജനറൽ പ്രവർത്തിക്കുന്നു. താരതമ്യേന സമീപ കാലത്ത്‌ മാത്രം മനുഷ്യവാസം തുടങ്ങിയ നാടുകളിലൊന്നാണ് ‍ന്യുസിലൻഡ്‌. ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ പോളിനേഷ്യൻ വംശജർ ആണെന്നാണ് അനുമാനം. 700മുതൽ 2000 വരെ വർ‌ഷം മുൻപുള്ള കാലയളവിലാണ് പോളിനെഷ്യൻ കുടിയേറ്റം നടന്നതെന്നാണ് ചരിത്രകാരൻമാരുടെ അനുമാനം. ഇവർ ഇവിടെ രൂപപ്പെടുത്തിയെടുത്ത ജീവിത രീതിയും സംസ്കാരവുമാണ് 'മാവോറി'. മാവോറികൾക്കു സ്വന്തമായി സംസാരഭാഷയുണ്ടെങ്കിലും ഇതിനു ലിപിയില്ല. ഡച്ച്‌ പര്യവേഷകനായ ആബേൽ ജാൺസൂൺ ടാസ്മാനും സംഘവുമാണ് ആദ്യമായി ന്യുസിലാൻഡിലെത്തിയ യൂറോപ്യൻ വംശജർ . 1642ൽ എത്തിയ ഈ സംഘത്തിലെ നിരവധിപ്പേരെ മാവോറികൾ കൊലപ്പെടുത്തി. പിന്നീട്‌ ഒന്നര നൂറ്റണ്ടോളം കാലം പര്യവേഷകരാരും ഈ തീരത്തെത്തിയില്ല. ബ്രിട്ടിഷ്‌ പര്യവേഷകൻ ജെയിംസ്‌ കുക്ക് 1769ൽ തന്റെ സംഘവുമായെത്തി ന്യുസിലാൻഡിനു വലംവെച്ച്‌ തീരദേശത്തിന്റെ വിശദ ഭൂപടം തയ്യാറാക്കി. ക്യാപ്റ്റൻ കുക്കിന്റെ സന്ദർശനത്തിനു ശേഷം തിമിംഗിലം, സീൽ വേട്ടക്കാരും വാണിജ്യ കപ്പലുകളും ന്യുസിലൻഡ്‌ തീരത്ത്‌ എത്തിത്തുടങ്ങി. പത്തൊമ്പതാം നൂറ്റണ്ടിന്റെ തുടക്കത്തോടെ ക്രിസ്ത്യൻ മതപ്രചാരകരും ന്യുസീലൻഡിൽ എത്തി. മാവോറികൾ തങ്ങളുടെ പരമ്പരാഗത ജീവിത രീതികളിൽ നിന്നു പടിഞ്ഞാറൻ ശൈലിയിലേക്കും ക്രിസ്തുമതത്തിലേക്കും തിരിഞ്ഞു. ഇന്ന് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് ഇത്. നഴ്സിംഗ്, ഐടി മേഖലകളിലേക്ക് വിദേശ വിദഗ്ദ തൊഴിലാളികളെ ഈ രാജ്യത്തിൽ നിയമിച്ചു വരാറുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ധാരാളം മലയാളികൾ ഇവിടെക്ക് കുടിയേറാറുണ്ട്.

  1. 1.0 1.1 1.2 1.3 "New Zealand". International Monetary Fund. Retrieved 2008-10-09.
  2. "New Zealand's National Anthems". Ministry for Culture and Heritage. Archived from the original on 2013-04-24. Retrieved 2008-02-17.
  3. "Protocol for using New Zealand's National Anthems". Ministry for Culture and Heritage. Archived from the original on 2013-04-24. Retrieved 2008-02-17.
  4. "Language spoken (total responses) for the census usually resident population count, 2006". Statistics New Zealand. 2006-12-21. Archived from the original on 2007-09-27. Retrieved 2008-02-20. {{cite web}}: Check date values in: |date= (help)



"https://ml.wikipedia.org/w/index.php?title=ന്യൂസീലൻഡ്&oldid=4010016" എന്ന താളിൽനിന്ന് ശേഖരിച്ചത്