വ്രതം (ഇസ്‌ലാമികം)

ഇസ്ലാമിക അനുഷ്ഠാനം
(നോമ്പ് (ഇസ്‌ലാമികം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപവാസം / വ്രതം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപവാസം / വ്രതം (വിവക്ഷകൾ) എന്ന താൾ കാണുക. ഉപവാസം / വ്രതം (വിവക്ഷകൾ)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

സ്വൌം -صوم- എന്ന അറബി പദം വ്രതം, ഉപവാസം എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌം എന്ന പദത്തിൻറെ ഭാഷാർഥം. നോമ്പ് എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു. സാങ്കേതികമായി സുബ്‌ഹി - ( പ്രഭാത ) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് മഗ്‌രിബ് (സന്ധ്യാ നമസ്കാരം) സൂര്യാസ്തമയം

വരേയുളള സമയം ആഹാരപാനീയങ്ങൾ ഉൾപ്പെടെ എല്ലാ സുഖ സൗകര്യങ്ങളും അവ ലഭ്യമായിരിക്കെ ത്തന്നെ> ഉപക്ഷേിക്കുന്നതാണ് സ്വൌം അഥവാ നോമ്പ്/ വ്രതം. ഉപവാസത്തിൽ ഉള്ള വ്യക്തിയിൽ നിന്ന് ചീത്തയായ വാക്കുകളോ പ്രവൃത്തികളോ ചിന്തകളോ പാടില്ല. ഭാര്യാ- ഭർതൃ ബന്ധം പുലർത്തുന്നതും നോമ്പിന്റെ 'സമയ'ത്ത് പാടില്ല.

ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിൽ - വിശ്വാസികൾ നിർബന്ധ വ്രതമെടുക്കേണ്ടതുണ്ട്. ഒരു മാസമെന്നത് പരമാവധി 29-30 ദിവസങ്ങൾ വരേയാണ്. നോമ്പെടുക്കുന്ന ദിവസങ്ങൾ 30 തികക്കണമെന്നില്ല. പ്രധാന കാര്യം റമദാൻ അവസാനിച്ച പിറ്റേ ദിവസം ശവ്വാൽ മാസം ഒന്നാം തീയതി ഉപവാസം കുറ്റകരമാണ്.

രോഗികൾ, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ബാധിച്ച മനുഷ്യർ, ഗർഭിണികൾ, പീരീഡ്സ് ൽ ഉള്ള സ്ത്രീകൾ , മുലയൂട്ടുന്ന മാതാക്കൾ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർക്ക് റമദാൻ വ്രതം നിർബന്ധമില്ല. പക്ഷേ അവരുടെ അവസ്ഥയിൽ മാറ്റം വന്ന് അവർ സാധാരണ നിലയിലാകുമ്പോൾ നഷ്ടപ്പെട്ടുപോയ നോമ്പിന് പകരം എടുക്കേണ്ടതാണ്. ഉദാഹരണത്തിന് ആർത്തവം മൂലം വ്രതം എടുക്കാൻ സാധിക്കാത്ത സ്ത്രീക്ക് ആർത്തവം മാറിയതിന് ശേഷം വ്രതം തുടരാം. അഞ്ചോ ആറോ ദിവസം വ്രതം കൂടുതൽ എടുത്താൽ മതിയാകും. ആരോഗ്യപരമായോ അല്ലാതെയോ വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്ത ഓരോരുത്തരും അവർക്ക് നഷ്ടമാകുന്ന ഓരോ ദിവസത്തെ നോമ്പിനും നഷ്ടപരിഹാരമായി ഓരോ അഗതിക്ക് വീതം ആഹാരം / ഭക്ഷ്യ ധാന്യങ്ങൾ നൽകേണ്ടതാണ്.

ഐച്ഛിക വ്രതങ്ങൾ

തിരുത്തുക
  • മുഹറം മാസത്തിൽ താസൂ അ(ഒൻപതാം ദിവസം), ആശൂറ (പത്താം ദിവസം)
  • അറഫാദിനം അഥവാ ദുൽഹജ്ജ് ഒൻപത്.
  • ശവ്വാൽ മാസത്തിലെ ആറുനോമ്പുകൾ
  • തിങ്കളാഴ്ചയും വ്യാഴാഴ്ചയും

ഖുർ‌ആനിൽ നിന്ന്

തിരുത്തുക

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കൽപിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങൾക്കും നോമ്പ്‌ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌. (ഖുർ‌ആൻ 2:183)

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന്‌ അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട്‌ മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്‌. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം.(ഖുർ‌ആൻ 2:184)

ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. ) (ഖുർ‌ആൻ 2:185)

നോമ്പ് മുറിയുന്ന കാര്യങ്ങൾ

തിരുത്തുക

വായയിലൂടെയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ വല്ലതും ശരീരത്തിനുള്ളിലേക്ക് അറിഞ്ഞു കൊണ്ട് പ്രവേശിക്കൽ, പുകവലി,ആഹാര പാനീയങ്ങൾ കഴിക്കൽ, ലൈംഗീക വേഴ്ച, മനഃപൂർവം ശുക്ലം പുറപ്പെടുവിക്കൽ, ക്ഷീണം അകറ്റുന്നതിന് കുത്തിവെയ്പ്, സ്ത്രീകൾ പീരീഡ്‌സ് ആകൽ , പ്രസവരക്തം പുറപ്പെടൽ, മനഃപൂർവം ഛർദ്ദി ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങൾ വ്രതത്തെ ഇല്ലാതാക്കും. അടിയന്തര സാഹചര്യത്തിൽ മരുന്നു് കുത്തിവെയ്ക്കുന്നതും രക്തം എടുക്കുന്നതും മൂലം വ്രതം മുറിയില്ല.ആസ്തമ, അലർജി എന്നിവയ്ക്ക് മൂക്കിൽ അടിയ്ക്കുന്ന സ്പ്രേകൾ ഉപയോഗിക്കുന്നതും കണ്ണിൽ മരുന്ന് ഒഴിക്കുന്നതും കൊണ്ട് നോമ്പ് മുറിയില്ല[1]

വ്രതമെടുക്കൽ നിഷിദ്ധമായ സന്ദർഭങ്ങൾ

തിരുത്തുക

അത്താഴം, നോമ്പുതുറ

തിരുത്തുക

നോമ്പ് എടുക്കുന്നതിന്റെ തലേ അർദ്ധരാത്രി മുതൽ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം, ഇടയത്താഴം എന്ന് പറയുന്നത്. അറബിയിൽ ഇതിനെ സുഹുർ എന്നാണ് പറയുന്നത്. അത്താഴം വളരെ പ്രധാനമാണ്. അ സന്ധ്യാനമസ്കാരത്തിന്റെ സമയമറിയിക്കുന്ന ബാങ്ക് കേട്ടാൽ വെള്ളം കഴിച്ചോ എന്തെങ്കിലും ഭക്ഷിച്ചോ നോമ്പ് അവസാനിപ്പിക്കുന്നതിനെ നോമ്പ് തുറ അഥവാ ഇഫ്താർ എന്നു പറയുന്നു.[2]

നിശാനമസ്കാരം

തിരുത്തുക
പ്രധാന ലേഖനം: തറാവീഹ്

സാധാരണയുള്ള നിർബന്ധനമസ്കാരങ്ങൾക്ക് പുറമേ രാത്രി ഇശാഅ് നമസ്കാരത്തിനും രാവിലെ സുബ്‌ഹി നമസ്കാരത്തിനും ഇടയിലായി നടത്തപ്പെടുന്ന നമസ്കാരത്തിന് റമദാനിൽ പ്രത്യേക പ്രാധാന്യം നൽകപ്പെടുന്നു.

ഇഅ്തികാഫ്

തിരുത്തുക

മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് ഇഅ്തികാഫ്. റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തികാഫ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തികാഫ് സിദ്ധിച്ചു. [3]

സകാത്തുൽ ഫിത്ർ

തിരുത്തുക

അഥവാ ഫിത്വർ സക്കാത്ത്. റമദാൻ മാസത്തിലെ അവസാനത്തെ ദിവസം സൂര്യൻ അസ്തമിച്ചേ ശേഷം അല്ലെങ്കിൽ ഈദുൽ ഫിത്വർ ദിവസം പ്രഭാതത്തിൽ കുടുംബനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഏകദേശം രണ്ടര കി.ഗ്രാം ഭക്ഷ്യ ധാന്യം വീതം ദാനം ചെയ്യണം. ഒരു വീട്ടിൽ ആകെ 4 പേർ ഉണ്ടെങ്കിൽ ഏകദേശം 10 Kg. >[2] ഒരു മാസത്തെ

വ്രതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാകും ഈ നിർബന്ധദാനമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.[2]  ഈദ് ദിവസം അഥവാ ഒരു മാസത്തെ വ്രതം അനുഷ്ഠിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന് പട്ടിണി കിടക്കുന്ന ഒരു ജീവിയും ഭൂമിയിൽ ഉണ്ടാകാൻ പാടില്ല. 

ഫിത്വർ സക്കാത്ത് ജീവിച്ചിരിക്കുന്ന മുഴുവൻ വിശ്വാസികൾക്കും നിർബന്ധമാണ്. ഫിത്വർ സക്കാത്ത് വാങ്ങുന്നവരും ഫിത്വർ സക്കാത്ത് കൊടുക്കുവാൻ ബാധ്യസ്ഥരാണ്.

ഈദുൽഫിത്ർ

തിരുത്തുക

റമദാൻ മാസം ആവസാനിച്ച് അടുത്തമാസമായ ശവ്വാൽ മാസം ഒന്നിനാണ് ഈദുൽഫിത്ർ.[2]

ഇതും കാണുക

തിരുത്തുക
  1. നോമ്പ് അറിയേണ്ടതെല്ലാം - ഇൽ‌യാസ് മൌലവി, റംസാൻ സ്സപ്ലിമെന്റ്
  2. 2.0 2.1 2.2 2.3 റംസാൻ ഒരു പരിചയം - ടി. ആരിഫലി, മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.
  3. ഇഅ്തികാഫ് ധ്യാനധന്യതയുടെ തീർഥപഥം - കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.
"https://ml.wikipedia.org/w/index.php?title=വ്രതം_(ഇസ്‌ലാമികം)&oldid=4143070" എന്ന താളിൽനിന്ന് ശേഖരിച്ചത്