നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(നീലേശ്വരം (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലൂക്കിലാണ് 414.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- വടക്ക് - കാഞ്ഞങ്ങാട് ബ്ളോക്കും, കാഞ്ഞങ്ങാട് നഗരസഭയും
- തെക്ക് - പയ്യന്നൂർ ബ്ളോക്ക്
- പടിഞ്ഞാറ് - അറബിക്കടൽ
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകനീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
താലൂക്ക് | ഹോസ്ദുർഗ്ഗ് |
വിസ്തീർണ്ണം | 414.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 237,364 |
പുരുഷന്മാർ | 115,414 |
സ്ത്രീകൾ | 121,950 |
ജനസാന്ദ്രത | 573 |
സ്ത്രീ : പുരുഷ അനുപാതം | 1057 |
സാക്ഷരത | 88.53% |
വിലാസം
തിരുത്തുകനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
നീലേശ്വരം - 671314
ഫോൺ : 0467 2280328
ഇമെയിൽ : bdonlr500@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nileshwarblock Archived 2014-09-22 at the Wayback Machine.
- Census data 2001