നാട്ടക്കൽ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ പെടുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നാട്ടക്കൽ.[1] കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 80 കിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പൊതു തിരഞ്ഞെടുപ്പുകളിൽ നാട്ടക്കൽ എൽ പി സ്കൂൾ ആണ് പ്രധാന പോളിംഗ് സ്റ്റേഷൻ.

ജനജീവിതം തിരുത്തുക

ഹിന്ദു- ക്രിസ്ത്യൻ മത വിഭാങ്ങളിൽപ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിപക്ഷവും. താരതമ്യേന കുറച്ച് ഇസ്ലാം മത വിശ്വാസികളും ഈ പ്രദേശത്ത് താമസിക്കുന്നു. എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ക്രിസ്തുമത വിശ്വാസികൾ മിക്കവാറും വർഷങ്ങൾക്കു മുന്പേ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില നിന്നും കുദിയെരിയവരനു. ഈ കുടിയേറ്റങ്ങൾ ഈ പ്രദേശത്തിന്റെ സംസകരികവും വിദ്യാഭാസപരവുമായ പുരോഗതിക്കു തുടക്കം കുറിച്ചു. കൂടാതെ കാർഷികവൃത്തിയിൽ നിപുണരും അത്യധ്വനികലുമായ ഈ കുടിയേറ്റ കർഷകർ എവിടെ വൻതോതിൽ റബ്ബറും കുരുമുളകും മരചീനിയുമെല്ലം കൃഷി ചെയ്ത് നാടിനെ സമ്പന്നമാക്കി. കുടിയേറ്റ പൂർവകാലത്ത് മിക്കവാറും പ്രദേശങ്ങൾ വനഭൂമികലയിരുന്നു മിച്ചമുള്ള ഭൂപ്രദേശങ്ങൾ ഏതാനും ജന്മിമാരുടെ കൈവശത്തിലും ആയിരുന്നു. ആ കാലത്ത് പ്രധാനമായും നെല്ക്രിസിയയിരുന്നു ഉപജീവന മാർഗം. പുനം കൃഷി എന്ന രീതി വ്യാപകമായിരുന്നു.

ഭൂമിശാസ്ത്രപരമായി ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ റബ്ബർ, കുരുമുളക്, ഇഞ്ചി, മരച്ചീനി, കാപ്പി, കവുങ്ങ്, തെങ്ങ് തുടങ്ങിയ കാർഷികവിളകൾ ധാരാളമായി കൃഷി ചെയ്യുന്നു. മുൻകാലങ്ങളിൽ കൃഷി ആയിരുന്നു ഈ ഗ്രാമവാസികൾ പ്രധാന ജീവനോപാധിയായി സ്വീകരിച്ചിരുന്നത്. എന്നാൽ പുതുതലമുറയിലുള്ളവർ പൂർണ്ണമായും കൃഷിയെ ആശ്രയിക്കാതെ മറ്റു ജോലികളിലും വ്യാപൃതരായിരിക്കുന്നു.

ഒരു പ്രൈമറി സ്കൂളും തപാൽ ഓഫീസും മാത്രമാണ് ഈ ഗ്രാമത്തിലുള്ള പൊതുസ്ഥാപനങ്ങൾ. ഇപ്പോൾ നാട്ടക്കലിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ കോട്ടഞ്ചേരി മലയിലേക്കുള്ള പാത കടന്നു പോകുന്നത് നാട്ടക്കൽ ഗ്രാമത്തിലൂടെയാണ്.

വ്യാപാര ആവശ്യങ്ങൾക്കായി പ്രധാനമായും 2 കിലോമീറ്റർ ദൂരത്തുള്ള മാലോത്തിനെയും 7 കിലോമീറ്റർ അകലെയുള്ള വെള്ളരിക്കുണ്ടിനെയും ആണ് ആശ്രയിക്കുന്നത്. നാട്ടക്കൽ ഹോസ്‌ദുർഗ് താലൂക്കിൽ ഉൾപ്പെടുന്ന സ്ഥലമായതിനാൽ താലുക്ക് തലത്തിലുള്ള ഇടപാടുകൾക്കായി 50 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് വരെ പോകേണ്ടിയിരുന്നത് പുതിയതായ വെള്ളരിക്കുണ്ട് ആസ്ഥാനമായി താലൂക്ക് രൂപീകരിച്ചതിനാൽ കുറെക്കൂടി എളുപ്പമാകുന്നുണ്ട്.

ഗതാഗതം തിരുത്തുക

നിരവധി ഗതാഗത സൌകര്യങ്ങൾ ഉള്ള ഒരു ഗ്രാമമാണ്‌ നാട്ടക്കൽ. സാധാരണക്കാർ പ്രധാനമായും ബസുകളെ ആണ് ആശ്രയിക്കുന്നു. ഓട്ടോരിക്ഷയും ജീപ്പും മറ്റു ഗതാഗതസൗകര്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. പ്രധാനപ്പെട്ട മിക്ക റോഡുകളും ടാർ ചെയ്തതാണ്. ഏറ്റവും അടുത്ത തീവണ്ടി സ്റ്റേഷനായ നീലെശ്വരതെത്താൻ നട്ടക്കല്ലിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിക്കണം. ഒരു കുടിയേറ്റ മേഖല ആയതിനാൽ നിരവധി ബസ്‌ സർവിസുകൾ കാസർഗോഡ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

അവലംബം തിരുത്തുക

  1. "വെസ്റ്റ് എളേരി". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 20. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാട്ടക്കൽ&oldid=3635154" എന്ന താളിൽനിന്ന് ശേഖരിച്ചത്