ഹൊസ്‌ദുർഗ്‍

(Hosdurg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൊസ്‌ദുർഗ്‍ / ഹോസ്ദുർഗ് (Kannada : ಹೊಸದುರ್ಗ): കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ്‍ താലൂക്കിന്റെ കേന്ദ്രം. കോട്ടകളുടെ നാടാണ് ഇത്. കന്നഡ പദമായ ഹൊസ (പുതിയത്) സംസ്കൃത പദമായ ദുർഗ (കോട്ട) എന്നിവ ചേർന്നാണ് പുതിയകോട്ട എന്നുകൂടി അറിയപ്പെടുന്ന ഹൊസ്‌ദുർഗ്‍ എന്ന സ്ഥലനാമം ഉണ്ടായത്. ഭരണസിരാകേന്ദ്രം എന്നതുകൂടാതെ, ഒരു സാംസ്കാരികകേന്ദ്രവും കൂടിയാണ് ഇവിടം. ജവഹർലാൽ നെഹ്റു പ്രസംഗിച്ച മാന്തോപ്പ് മൈതാനം ഇവിടെയാണ്.

ബോർഡ് സ്കൂൾ എന്ന് അറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ് ഇവിടുത്തെ പ്രമുഖ വിദ്യാലയമാണ്.

താലൂക്കിന്റെ ഭരണകേന്ദ്രമായിരുന്ന താലൂക്കോഫീസ് 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. [1] ഇതിന്റെ ഭിത്തിയിൽ 1957 ൽ സ്ഥാപിച്ചിട്ടുള്ള അണ - നയാപൈസ വിനിമയനിരക്ക് പട്ടിക ഇപ്പോഴും കേടില്ലാതെ നിലനിൽക്കുന്നുണ്ട്.

ചിത്രശാല

തിരുത്തുക

പ്രധാന സ്ഥലങ്ങൾ, സ്മാരകങ്ങൾ

തിരുത്തുക

പുറംകണ്ണി

തിരുത്തുക
  1. മാതൃഭൂമി പത്രവാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹൊസ്‌ദുർഗ്‍&oldid=4069999" എന്ന താളിൽനിന്ന് ശേഖരിച്ചത്