നാടാർ (ജാതി)

ദക്ഷിണേന്ത്യൻ സമുദായമാണ്
(നാടാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദക്ഷിണേന്ത്യൻ സമുദായമാണ് നാടാർ സമുദായം. ശാൻറോർ എന്ന പേരിലാണ് ഈ ജനവിഭാഗം സംഘകാലത്ത് (300BCE-300CE) അറിയപ്പെട്ടിരുന്നതു.^1(Vaidehi Herbert, Sangam Poems Translated by Vaidehii,https://sangamtranslationsbyvaidehi.com) കാലക്രമത്തിൽ ശാൻറോർ എന്ന പേര് ചാൻറോർ എന്നും പിന്നീട് ചാന്നാർ എന്നും രൂപാന്തരപ്പെടുകയും ആണ് ഉണ്ടായത്ത്.

Nadar Community
Regions with significant populations
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, തിരുനെൽവേലി, തൂത്തുക്കുടി, മധുര, ചെന്നൈ,
Languages
തമിഴ്, മലയാളം
Religion
ഹിന്ദുമതം, ക്രിസ്തുമതം, അയ്യാവഴി
Related ethnic groups
തമിഴർ, മലയാളികൾ

1921 മുതലാണ് ചാന്നാർ(ശാൻറോർ) വംശജർ നാടാർ എന്ന പൊതു പേര് ഔദ്യോഗികമായി സ്വീകരിക്കുന്നത്. ദക്ഷിണ തിരുവിതാംകൂർ, തിരുനെൽവേലി ജില്ല, രാമനാഥപുരം, മധുര, തഞ്ചാവൂർ, ചെന്നൈ, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ ജനസംഖ്യയിൽ ഒരു നിർണായകവിഭാഗം ഈ സമുദായക്കാരാണ്.


നാടാർ സമുദായം പൊതുവിൽ അംഗീകരിച്ചു പോന്നിരുന്നത് ഹിന്ദുമതമാണ്. എന്നാൽ നാടാർ സമുദായക്കാരിൽനിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ ഏറെയുണ്ട്. 1680 കാലത്താണ് മതപരിവർത്തനം ആരംഭിച്ചത്. തമിഴ്നാട്ടിലെ വടക്കൻകുളത്ത് 1685-ൽ ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെട്ടു. തുടർന്ന് തമിഴ്നാട്ടിൽ 40 ശതമാനം നാടാർ സമുദായാംഗങ്ങളും ക്രിസ്താനികളായി. പോർച്ചുഗീസ് കാലഘട്ടത്തിൽ കത്തോലിക്കാ സഭയിലും ബ്രിട്ടീഷ് കാലത്തോടെ പ്രൊട്ടസ്റ്റന്റ് സഭയിലും ഇവർ ചേർന്നുതുടങ്ങുകയായിരുന്നു. സ്വമതം വിട്ട് അന്യമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും പിന്നീടും ഏകോദര സഹോദരഭാവത്തിൽത്തന്നെയാണ് അവർ കഴിഞ്ഞുപോരുന്നത്. എന്നാൽ തെക്കൻ തിരുവിതാം കൂറിൽ താഴ്ന്ന ജാതികാരായ ഹിന്ദു ചാന്നാർ സ്ത്രീകൾ മേൽമുണ്ട് മറയ്ക്കാൻ ഉള്ള അവകാശങ്ങൾക്കു വേണ്ടി, പൊതുനിരത്തിൽ കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി, ചാന്നാർ വിഭാഗങ്ങൾ നടത്തിയ ചാന്നാർ ലഹള പ്രശസ്തമാണ്. വൈകുണ്ഠസ്വാമി ഇവരുടെ നേതൃസ്ഥാനീയനും നവോത്ഥാന നായകനും ആണ്.

ചാന്നാർ ലഹളതിരുത്തുക

ദക്ഷിണ തിരുവിതാംകൂറിലെ അവർണ്ണ സ്ത്രീകൾ മേൽകുപ്പായം(മേൽ ശീല) ധരിക്കുന്ന ഒരു രീതി പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ നിലവിലില്ലായിരുന്നു.

ക്രിസ്തുമതം സ്വീകരിച്ച സ്വീകരിച്ച ചാന്നാർ സ്ത്രീകൾ മറ്റ് ക്രൈസ്തവ വിശ്വാസികളെ പോലെ മേൽക്കുപ്പായം ധരിക്കാൻ തുടങ്ങിയത് ആചാരലംഘനം ആയി കണക്കാക്കപ്പെട്ടു. അവർക്കെതിരെ അധികാരികൾ പല നടപടികളും പീഡനമുറകളും കൈക്കൊണ്ടു. അത്തരം നടപടികളെ ക്രൈസ്തവരും ഹൈന്ദവരും ആയ ചാന്നാർ സ്‌ത്രീകൾ സംഘടിതമായി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഈ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ തിരുനൽവേലിയിലെ ചാന്നാർ(നാടാർ) ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ചിരുന്നതായി ബ്രിട്ടീഷ് റിപ്പോർട്ടുകൾ കാണുന്നുണ്ട്. അതോടൊപ്പം തന്നെ ചാന്നാർ ജനസമൂഹത്തിലെ നാടാർ നാട്ടത്തി മുതലായ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. തിരുവിതാംകൂറിലെയും കേരളത്തിന്റെ ആകമാന വും നവോത്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹാസംഭവത്തെ അന്നത്തെ രാഷ്ട്രീയ നേതൃത്വം ചാന്നാർ ലഹള എന്ന പേരിൽ ആണ് അടയാളപ്പെടുത്തിയത്.

ശ്രദ്ധേയരായ വ്യക്തികൾതിരുത്തുക

കുറിപ്പുകൾതിരുത്തുക

അവലംബംതിരുത്തുക

1) Vaidehi Herbert, Sangam Poems Translated by Vaidehii,https://sangamtranslationsbyvaidehi.com

  • Hardgrave, Robert (1969). The Nadars of Tamilnad: the political culture of a community in change. Berkeley: University of California Press. ISBN 81-7304-701-4. {{cite book}}: Invalid |ref=harv (help)
  • Mandelbaum, David Goodman (1970). Society in India, Volumes 1–2. University of California Press. {{cite book}}: Cite has empty unknown parameter: |coauthors= (help); Invalid |ref=harv (help)

Travancore state Manuel volume 2

കൂടുതൽ വായനയ്ക്ക്തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാടാർ_(ജാതി)&oldid=3908402" എന്ന താളിൽനിന്ന് ശേഖരിച്ചത്