വൈകുണ്ഠസ്വാമി

1836-ൽ സമത്വ സമാജം സ്ഥാപിച്ചു
(അയ്യാ വൈകുണ്ഠസ്വാമികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ഭഗവാൻ നാരായണൻറെ പത്താമത്തെ കലിയുഗ അവതാരം ആണ് വൈകുണ്ഠ സ്വാമി. (അവതാര വർഷം - 1833,അവതാരം നിറവേറിയത് - 1851). ആദി നാരായണനും ആദി മഹാലക്ഷ്മി യുടെയും പുത്രനായി അവതരിക്കുന്നു.[1] തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു.

ജീവിതരേഖ

തിരുത്തുക

അഖിലതിരട്ടു എന്ന വൈകുണ്ഡ അവതാരത്തെ പരാമർശിക്കുന്ന ഗ്രന്ഥ പ്രകാരം, ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരത്തിലെ പത്താമത്തെ കലിയുഗ അവതാരമാണ് വൈകുണ്ഡ അവതാരം.ഈ അവതാരം നടക്കുന്നത് തിരുച്ചെന്ദൂർ തിരു പാൽക്കടലിന്റെ ഉള്ളിൽ ആണ്.തിരുച്ചെന്തൂരിൽ അവതരിച്ച ഭഗവാൻ തന്റെ അവതാര ലീലകൾ നടത്തുവാൻ ദക്ഷിണം എന്നറിയപ്പെടുന്ന സ്വാമിത്തോപ്പ് എന്ന പുണ്യ സ്ഥലം തിരഞ്ഞെടുക്കുന്നു. അതിനു ശേഷം ആറ് വർഷം ശിവ ജ്ഞാന സൂര്യ തപസ്സ് അനുഷ്ഠിക്കുന്നു.രണ്ട് വർഷം വീതം മൂന്നു തപസ്സ്..തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് (ഇന്ന് തമിഴ്‌നാട്ടിൽ) "ഭഗവാൻ വൈകുണ്ഡർ" ജീവിച്ചിരുന്നത്."അയ്യാ വൈകുണ്ഡർ","സൂര്യ നാരായണൻ","ശ്രീ പണ്ടാരം"തുടങ്ങി നൂറു കണക്കിന് നാമങ്ങളി ൽ വൈകുണ്ഡ ഭഗവാനെ വിശേഷിക്കപ്പെടുന്നു.,[2]

ശ്രീമൻ നാരായണൻ തന്നെ വൈകുണ് ഠമായി  അവത രിച്ചു - അഖിലതിരട്ട്

സമത്വസമാജം

തിരുത്തുക

ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.(1836)

കൂലി തന്നില്ലെങ്കിൽ വേലചെയ്യരുത് എന്ന് അദ്ദേഹം തിരുവിതാംകൂർ ജനങ്ങളെ ഉപദേശിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന "സമപന്തിഭോജനം" ആരംഭിച്ചു. തന്റെ അനുയായികൾ ആത്മബോധത്തിന്റെ ചിഹ്നമായ തലപ്പാവ് ധരിച്ചു ആരാധന ചെയ്യാൻ അദ്ദേഹം നിർദേശം നൽകി.ഇതു കാരണം സ്വന്തം സമുദായത്തിൽ നിന്നും പുറത്താക്കുകയും കുല ദ്രോഹി എന്നു സംബോധന ചെയ്യുകയും ചെയ്തു അന്നത്തെ നാടാർ പ്രമാണിമാർ

സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ ധൈര്യം പകർന്നു. ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാട്ടികൾ കുപ്പായം ധരിച്ചത് ആചാരലംഘനമായതിനാൽ മേൽജാതിക്കാർ പരസ്യമായി അതുവലിച്ചുകീറുന്ന സാഹചര്യത്തിലാണ് ആണിനോടും പെണ്ണിനോടും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വൈകുണ്ഠസ്വാമി ആഹ്വാനംചെയ്തത്. ജന്മിമാർക്ക് അന്യായപ്പാട്ടം കൊടുക്കരുതെന്ന് കർഷകരോട് പറഞ്ഞു. മദിരാശിയിലെ ബ്രിട്ടീഷ് സർക്കാരിനെ വെൺനീചന്റെ ഭരണമെന്നും തിരുവിതാംകൂർ ഭരണത്തെ അനന്തപുരിയിലെ കലിനീചന്റെ ഭരണമെന്നും വിശേഷിപ്പിച്ചു. ഇത്തരത്തിൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിനു നേതൃത്വം കൊടുത്ത വൈകുണ്ഠസ്വാമിയെ സർക്കാർ 110 ദിവസത്തെ കാരാഗൃഹവാസത്തിന് ശിക്ഷിച്ചു.[3]

വൈകുണ്ഠസ്വാമി സ്ഥാപിച്ച മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണിത്. അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു.

സ്വാമിത്തോപ്പു പതി, അമ്പലപ്പതി, മുട്ടപ്പതി, താമരക്കുളം പതി, പൂപ്പതി എന്നിവയാണ് അയ്യാവഴിയുടെ പുണ്യ സ്ഥലങ്ങൾ.

വൈകുണ്ഡ അവതാരത്തെകുറിച്ച് പരാമർശിക്കുന്ന ഗ്രന്ഥങ്ങൾ അഖിലത്തിരട്ട് അമ്മാനൈ,അരുൾ നൂൽ എന്നിവയാണ്.ഈ ഗ്രന്ഥങ്ങളിൽ മുൻപുള്ള യുഗങ്ങളുടെയും നിലവിലെ കലിയുഗത്തിന്റെയും വരാൻ പോകുന്ന ധർമയുഗത്തെ പറ്റിയും വ്യക്തമായി പറയുന്നു.അദ്ദേഹത്തിന്റെ അഞ്ചു ശിഷ്യന്മാരിൽ പ്രമുഖനായിരുന്ന സഹദേവനാണ് ഈ കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങൾ,മുൻപുള്ള യുഗങ്ങളിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതും ആയ പ്രധാന കാര്യ കാരണങ്ങൾ , തത്ത്വദർശനം എന്നിവ ഈ കൃതിയിൽ ഉടനീളം കാണാം.

അഖിലത്തിരട്ട്

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-06. Retrieved 2012-09-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-10. Retrieved 2006-11-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-06. Retrieved 2012-09-20.

ഇതും കാണുക

തിരുത്തുക

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈകുണ്ഠസ്വാമി&oldid=4096922" എന്ന താളിൽനിന്ന് ശേഖരിച്ചത്