എൻ. സുന്ദരൻ നാടാർ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ നേതാവായിരുന്നു എൻ. സുന്ദരൻ നാടാർ
എൻ. സുന്ദരൻ നാടാർ | |
---|---|
ജനനം | |
മരണം | 21 ജനുവരി 2007 | (പ്രായം 75)
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
ജീവിതപങ്കാളി(കൾ) | കെ. ബേബി സരോജം |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | ജെ. നല്ലതമ്പി നാടാർ, ലക്ഷ്മി |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമത്തിൽ ജെ. നല്ലതമ്പി നാടാരിന്റേയും ലക്ഷ്മിയുടേയും മകനായി 1931 സെപ്റ്റംബർ 10 ന് ജനിച്ചു. 2007 ജനുവരി 21 ന് അന്തരിച്ചു. [1]
സ്കൂൾ വിദ്യഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1954-ൽ സർക്കാർ ജോലിയിൽ ഗ്രാമ സേവകായി സേവനം അനുഷ്ഠിച്ചു. 1960-ൽ ജോലി രാജി വെച്ചതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1964 വരെ പ്രവർത്തിച്ചു. അതിനുശേഷം കോൺഗ്രസിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയ അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, കെ.പി.സി.സി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. [2]
അധികാരങ്ങൾ
തിരുത്തുക- 1980 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
- 1982 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഈ കാലയളവിൽ കരുണാകരൻ മന്ത്രിസഭയിൽ 1983 സെപ്റ്റംബർ ഒന്ന് മുതൽ 1987 മാർച്ച് 25 വരെ ട്രാൻസ്പോർട്ട്, റൂറൽ വികസനം, കൃഷി വകുപ്പുകളുടെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- 1993-1996 - ചെയർമാൻ, KELPAM
- 1996 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
- 2001 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2001 ജൂലായ് നാലിന് ഡെപ്യൂട്ടി സ്പീക്കറായി അധികാരം ഏറ്റെടുത്ത അദ്ദേഹം 2004 സെപ്റ്റംബർ 5 മുതൽ 2004 സെപ്റ്റംബർ 15 വരെ വക്കം പുരുഷോത്തമൻ രാജിവെച്ച സമയത്ത് സ്പീക്കറുടെ ചുമതലയേറ്റെടുത്തിരുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1996 | പാറശ്ശാല നിയമസഭാമണ്ഡലം | എൻ. സുന്ദരൻ നാടാർ | സ്വതന്ത്ര സ്ഥാനാർത്ഥി | W.R. ഹീബ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എം.ആർ. രഘുചന്ദ്രബാൽ | കോൺഗ്രസ് (ഐ.) |
കുടുംബം
തിരുത്തുകകെ. ബേബി സരോജമാണ് ഭാര്യ. കുട്ടികൾ മൂന്ന്, രണ്ട് ആണും ഒരു പെണ്ണൂം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2014-03-20.
- ↑ "http://www.stateofkerala.in/niyamasabha/n%20sundara%20nadar.php". Archived from the original on 2013-08-10. Retrieved 2014-03-20.
{{cite web}}
: External link in
(help)|title=
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-14.
- ↑ http://www.keralaassembly.org