അയ്യപ്പൻകോവിൽ
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ.[1]അയ്യപ്പൻകോവിൽ നിന്നും 14.430 km അകലെയാണ് കട്ടപ്പന നഗരം. ഇടുക്കി അണക്കെട്ടിലേക്ക് ജലം സംഭരിക്കപ്പെട്ടിരിക്കുന്നതിൽ ഈ പഞ്ചായത്തും ഉൾപ്പെടുന്നു. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം 240 കി.മി ആണ്. 1960 കളിൽ ഇടുക്കി ജില്ലയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു അയ്യപ്പൻകോവിൽ.കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് നടന്നത് ഇവിടെയാണ്
Ayyappancoil | |
---|---|
village | |
Periyar river at Ayyappankovil | |
Coordinates: 9°43′04″N 77°03′25″E / 9.7176400°N 77.056980°E | |
Country | India |
State | Kerala |
District | Idukki |
നാമഹേതു | Ayyappancoil hanging bridge, old Sastha temple |
• ഭരണസമിതി | Ayyappancoil panchayath |
• ആകെ | 42.68 ച.കി.മീ.(16.48 ച മൈ) |
(2001) | |
• ആകെ | 33,700 |
• ജനസാന്ദ്രത | 790/ച.കി.മീ.(2,000/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-37 |
Literacy | 92% |
വെബ്സൈറ്റ് | [1] |
കാഴ്ചകൾ
തിരുത്തുകഅയ്യപ്പൻകോവിൽ തൂക്കുപാലം
തിരുത്തുകപെരിയാർ നദിക്കു കുറുകെ അയ്യപ്പൻകോവിൽപഞ്ചായത്തിനെയും കാഞ്ചിയാർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം മനോഹരമായ കാഴ്ചയാണ് .[2]
അയ്യപ്പൻകോവിൽ ശാസ്താ ക്ഷേത്രം
തിരുത്തുകപരശുരാമനാൽ പ്രതിഷ്ഠ നിർവ്വഹിച്ചതായി കരുതുന്ന ഒരു പഴയ ക്ഷേത്രം(അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം )അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തായി സ്ഥതി ചെയ്യുന്നു. ഈ ക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇടുക്കി അണക്കെട്ടിലെ ജലസംഭരണ കേന്ദ്രത്തിനുള്ളിലാണ് . ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ, കുട്ടിക്കാനും കട്ടപ്പന റൂട്ടിൽ മാട്ടുക്കട്ടയിൽ നിന്നും വെള്ളിലാംകണ്ടത്തു നിന്നും.സ്വരാജിൽ നിന്നും എത്തിച്ചെരാവുന്നതാണ്,.
ഇടുക്കി ഡാമും അയ്യപ്പൻകോവിലും
തിരുത്തുകപെരിയാറിന്റെ തീരത്ത് അയ്യപ്പൻകോവിലിൽ പുരാതന കാലം മുതൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. 1963-ൽ ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ഈ ക്ഷേത്രം ജലാശയമാകേണ്ട ഭാഗത്തായി.സ്വരാജ് -തൊപ്പിപ്പാളക്കടുത്ത് പകരമായി ഒരു ക്ഷേത്രം നിർമ്മിച്ച് സർക്കാർ നൽകുകയുണ്ടായി.അയ്യപ്പൻകോവിൽ, വെള്ളിലാംകണ്ടം,മടുക്ക, എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പകരം ഭൂമി നൽകി കുടിയൊഴിപ്പിച്ചു. 1976-ൽ ഇടുക്കി അണക്കെട്ടിന്റെ പണി പൂർത്തിയായപ്പോൾ അയ്യപ്പൻകോവിൽ ചന്തയും ചുറ്റുപാടുമുള്ള പ്രദേശങ്ങളും വെള്ളത്തിലായി.അക്കാലത്തെ ഹൈറേഞ്ചിലെ ഏറ്റവും വലിയ ചന്തയായിരുന്നു അയ്യപ്പൻകോവിൽ ചന്ത. ചന്തയിലൂടെ കട്ടപ്പനയിലേക്കുള്ള വഴി വെള്ളത്തിനടിയിലായി., ഇതിനു മുമ്പു തന്നെ തോണിത്തടി എന്ന സ്ഥലത്തു നിന്നും മേരികുളം,മാട്ടുക്കട്ട, വെള്ളിലാംകണ്ടം വഴി സ്വരാജിലേക്ക് റോഡിലേക്ക് പണി തീർത്തിരുന്നു.[3]