നരിയംപാറ കോളേജ്മല

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

നരിയംപാറ എന്ന ചെറു ഗ്രാമത്തിലെ ഒരു മലയാണ് നരിയംപാറ കോളേജ്മല. ഇടുക്കി ജില്ലയിലെ ആദ്യ കോളേജ് സ്ഥിതി ചെയ്തിരുന്നത് നരിയംപാറയിലെ ഈ മലയിൽ ആയിരുന്നനാൽ പിൽക്കാലത്ത് കോളേജ്മല എന്ന അറിയപ്പെടുന്നത്.

നരിയംപാറ കോളേജ്മല
കുന്ന്(മല)
Skyline of നരിയംപാറ കോളേജ്മല
Nearest placeനരിയംപാറ
പ്രസക്തിക്ഷേത്രം,കോളേജ്, വിനോദസഞ്ചാരം

പേരിന് പിന്നിൽതിരുത്തുക

ഇടുക്കി ജില്ലയിലെ ആദ്യ കോളേജ് (ദേവസ്യം കോളേജ്) സ്ഥാപിക്കപ്പെട്ടത് ഈ കുന്നിൽ ആയതിനാലാൽ (ഇപ്പോഴത്തെ ഗവൺമെന്റ് കോളേജ്, കട്ടപ്പന ) ആളുകൾ ഈ സ്ഥലത്തെ വിശേഷിപ്പ്ച്ച് തുടങ്ങിയത് കോളേജ് ഇരിക്കുന്ന മല എന്ന രീതിയിലായിരുന്നു. കാലക്രമേണ ഇത് ജനങ്ങളിലൂടെ പറഞ്ഞാണ് കോളേജ് മല എന്ന നാമത്തിലേക്ക് ഈ സ്ഥലത്തിന്റെ പേര് പരിണമിച്ചു.[അവലംബം ആവശ്യമാണ്]

ചരിത്രംതിരുത്തുക

കട്ടപ്പനയേ ഏലപ്പാറയുമായി ബന്ധിപ്പിക്കുന്ന പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് നരിയംപാറ. ഇവിടെനിന്നും ഏകദേശം നാല് (4) കിലോമീറ്റർ ചുറ്റളവ് അകലത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോളേജ് മല. നരിയംപാറ സ്കൂൾകവലയിൽ നിന്നും ഇടത്തോട്ടായി കിടക്കുന്ന ബുൾഡോസർ കയറിപ്പോയി രൂപപ്പെട്ട വഴിയിലൂടെ രണ്ട് (2) കിലോമീറ്റർ മുകളിൽ നടപ്പാത ഒരു മലയുടെ നെറുകയിൽ കൊണ്ടെത്തിക്കുന്നു ഇതാണ് നരിയംപാറ കോളേജ്മല. പണ്ട് ഒരിക്കൽ ഇവിടെ ഒരു കോളേജ് സ്ഥിതി ചെയ്തിരുന്നു, അതിന്റെ നാമം ദേവസ്വം ബോർഡ് ശബരിഗിരി കോളേജ് അഥവാ ഡി.ബി.എസ് കോളേജ് എന്നായിരുന്നു. ഇതിന്റെ സമീപത്ത് തന്നെയായി ശബരിഗിരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇന്നും സ്ഥിതി ചെയ്യുന്നു. ശ്രീമാൻ വണ്ടക്കൽ ഭാസി എന്ന ഭാസ്കരകുറുപ്പ് കോളേജ് സ്ഥാപിക്കാനായി രംഗത്ത് വന്നത്. അതിന് മുമ്പുതന്നെ നരിയംപാറ മന്നം മെമ്മോറിയൽ സ്ഥാപകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ബാഹ്യലോകവുമായുള്ള ബന്ധത്താൽ മുന്നേറി എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കൊണ്ട് 2 വർഷം കൊണ്ട് സമരങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.അധികം താമസിക്കാതെ ഗവൺമെന്റ് സമരത്തിലിടപ്പെടുകയും കോളേജ് മാറ്റി സ്ഥാപിക്കാൻ നടപടി കൈകൊള്ളുകയും ചെയ്തു. അങ്ങനെ ദേവസ്വംകോളേജ് നിർത്തുന്നതിന് പകരം അത് മലമുകളിൽ നിന്നും മാറ്റി അതേപടി മറ്റൊരു സ്ഥലത്തേക്ക് സ്ഥാപിച്ചു.അങ്ങനെ സമരപരമ്പരകൾക്ക് അന്ത്യം കുറിച്ചു കൊണ്ട് ഗവൺമെന്റ് പിൽക്കാലത്ത് പുതിയ സർക്കാർ കോളേജ്‌ എന്ന പേരിൽ പന:സൃഷ്ടി നടത്തി ഈ കോളേജാണ് ഇപ്പോഴത്തെ ഗവൺമെന്റ് കോളേജ്, കട്ടപ്പന.

"https://ml.wikipedia.org/w/index.php?title=നരിയംപാറ_കോളേജ്മല&oldid=3416275" എന്ന താളിൽനിന്ന് ശേഖരിച്ചത്