നൃത്താചാര്യനും നൃത്തസംവിധായകനുമാണ്‌ നട്ടുവൻ പരമശിവം.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ മുടശേരി തറവാട്ടിൽ 1919-ലാണ്‌ പരമശിവ മേനോൻ ജനിച്ചത്‌. പിതാവ്‌ ശങ്കര മേനോനിൽ നിന്നും നൃത്തവും മാതാവ്‌ ലക്ഷ്മിയിൽ നിന്ന്‌ സംഗീതവും അഭ്യസിച്ചു.

കലാപഠനം

തിരുത്തുക

12-ആം വയസ്സിൽ കഥകളി അഭ്യസിച്ചു.1935-ൽ തഞ്ചാവൂരിലെത്തി.ലക്ഷ്മികാന്ത്‌,കണ്വസ്വാമി പിള്ള എന്നീ ഗുരുക്കന്മാരിൽ നിന്നു ഭരതനാട്യവും ഗുരു ദേശികാചാരിയിൽ നിന്നു സംഗീതവും അഭ്യസിച്ചു.മദ്രാസി നൃത്ത സഞ്ചിക എന്ന വിദ്യാലയം നടത്തി.പിന്നീട്‌ തലസ്ഥാനത്തു സ്ഥിര താമസമാക്കിയ അദ്ദേഹം ഇവിടെ സൗപർണിക നൃത്തവിദ്യാലയം നടത്തി.കമലദളം,പൂരം,രാജശില്പ്പി എന്നീ സിനിമകൾക്കു വേണ്ടി നടൻ മോഹൻലാലിനെ ഉൾപ്പെടെ ഒട്ടേറെ സിനിമാതാരങ്ങളെ ശാസ്ത്രീയ നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ചത്‌ ഇദ്ദേഹമായിരുന്നു.

പുരസ്ക്കാരങ്ങൾ

തിരുത്തുക

1968-ൽ മികച്ച നർത്തകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.1992-ൽ കേരള സംഗീത നാടക അക്കാഡമിയുടെയും 1978-ൽ തമിഴ്നാട്‌ സംഗീത സഭയുടെയും 1990-ൽ പോണ്ടിച്ചേരി സർക്കാരിന്റേയും 2012-ൽ കേന്ദ്രസംഗീത നാടക അക്കാഡമിയുടെയും പുരസ്ക്കാരം ലഭിച്ചിടുണ്ട്‌.

ശിഷ്യസമ്പത്ത്

തിരുത്തുക

മുന്നിലെത്തുന്ന ശിഷ്യന്മാരെ ആദ്യം ശത്രുവിനെപ്പോലെ കാണുക, തന്നോളമെത്തിയാൽ പിന്നെ ഇഷ്ട മിത്രത്തെപ്പോലെ സ്വീകരിക്കുക. വിദ്യ നല്കുമ്പോൾ ദാക്ഷിണ്യം പാടില്ല. ഗുരു കണ്വസ്വാമി പിള്ളയുടെ തത്ത്വം അതേപടി ജീവിതത്തിൽ പകർത്തി. അരങ്ങിലൊരാൾ താളം തെറ്റിക്കുന്നെങ്കിൽ തന്റെ സർവ നിയന്ത്രണങ്ങളും തെറ്റി കയ്യിലിരിക്കുന്ന നാട്ടുവാങ്കം കമ്പെടുത്തായിരിക്കും ചിലപ്പോൾ എറിയുക. ഈ സ്വഭാവം കൊണ്ടും ശിഷ്യന്മാരിൽ പലരും തന്നെ ദുർവാസാവ്‌ എന്നാണ്‌ വിളിച്ചിരുന്നതെന്ന്‌ പരമശിവം തന്നെ പറഞ്ഞിട്ടുണ്ട്‌.

ചലച്ചിത്ര താരങ്ങളായ ശാന്തികൃഷ്ണ, പാർവതി, ഭാരതി ശിവാജി,ദീപ്തി ഓംചേരി തുടങ്ങിയവർ നട്ടുവത്തിന്റെ ശിഷ്യരാണ്‌.

പരമേശ്വര മേനോൻ നട്ടുവൻ പരമ്മശിവമായ കഥ

തിരുത്തുക

പരമേശ്വര മേനോൻ നട്ടുവൻ പരമ്മശിവമായതിനു പിന്നിലുണ്ടൊരു കഥ.16-ആം വയസ്സിലാണു ഭരതനാട്യം പഠിക്കനായി പരമേശ്വര മേനോൻ തഞ്ചാവൂരിലെത്തുന്നത്‌ ഗുരു കണ്വസ്വാമിപ്പിള്ള പരമശിവം എന്നാണ്‌ സംബോദന ചെയ്തിരുന്നത്‌.അങ്ങനെ പരമേശ്വര മേനോൻ പരമശിവമായി.കാവാലം നാരായണപണിക്കരാണ്‌ നട്ടുവം എന്ന പേരു നൽകിയത്‌.കാവാലം,ഭരത്‌ ഗോപി,നെടുമുടി വേണു തുടങ്ങിയവുരുടെ ഉൽസാഹമാണ്‌ നട്ടുവത്തെ മദ്രാസിൽ നിന്ന്‌ തിരുവനന്തപുരത്ത് എത്തിച്ചത്‌.

കുടുംബം

തിരുത്തുക

ഭാര്യ:ഹേമലത.മക്കൾ:ലതിക,ഭുവനേശ്വരി,സുനന്ദ,ജയന്തി,അജിത,ജയശങ്കർ.

2014 ഡിസംബർ 26ന്‌ തന്റെ 95ആമത്തെ വയസ്സിൽ വട്ടിയൂർക്കാവ്‌ കൊടുങ്ങാനൂർ സൗപർണികയിൽ മകന്റെ വസിതിയിൽ വച്ച്‌ അന്തരിച്ചു.അതേ ദിവസം തന്നെയാണ്‌ പ്രശസ്ത നടനായ എൻ.എൽ.ബാലകൃഷ്ണനും അന്തരിച്ചത്‌.[1]

  1. മലയാള മനോരമ ദിനപത്രം 2014 ഡിസംബർ 27 പേജ്‌ 8,11
"https://ml.wikipedia.org/w/index.php?title=നട്ടുവൻ_പരമശിവം&oldid=3952273" എന്ന താളിൽനിന്ന് ശേഖരിച്ചത്